നാളെയെല്ലാർക്കുമൊന്നൊത്തു ചേർന്നീടുവാൻ
വിധിയിതെല്ലാം വിജനമാക്കീടുന്നു
അകലമായി നിൽക്കുന്നകന്നു കഴിയുന്നു
നാളെയെല്ലാർക്കുമെന്നാശ്വസിച്ചീടുവാൻ
കുതിച്ചുപായും ലോകമിതന്തിച്ചു
നിൽക്കുന്നിതാ ഈ വ്യാധിയിൽ നിശ്ചലം
സ്നേഹബന്ധങ്ങളകറ്റിനിർത്തീടുവാൻ
തിരക്കുകൾ കാരണമാക്കി യിരുന്നവർ
സ്വന്തവും ബന്ധവും ആഹ്ലാദ മേകുമൊ
രാനന്തമെന്നിന്നറിഞ്ഞു തുടങ്ങവേ
മനസ്സുകൊണ്ടേറെയകന്നു കഴിഞ്ഞവർ
മനസ്സുകൊണ്ടേറെയകന്നുകഴിഞ്ഞവർ
താനെന്ന ലോകത്തു മാത്രം കഴിഞ്ഞവർ
മറ്റുള്ളവർക്കായി പ്രാർത്ഥിച്ച നാളുകൾ
തുരത്തിടും ഐക്യമായ് സ്നേഹമായ് നന്മയായ്
മനുഷ്യരെ കണ്ണുതുറപ്പിച്ച വ്യാധിയെ