ഗവ എച്ച് എസ് എസ് , പെരുമ്പളം/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുതകുന്ന  രീതിയിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ശാസ്ത്രമേള, ശാസ്ത്ര രംഗം, സ്മാർട്ട് എനർജി പ്രോഗ്രാം, ക്വിസ്, യൂറിക്ക വിജ്ഞാനോത്സവം, പി. ടി.ബി. ബാല ശാസ്ത്രോത്സവം തുടങ്ങിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുകയുണ്ടായി.

2019 20 അധ്യയനവർഷം സ്മാർട്ട് എനർജി പ്രോഗ്രാം ഇന്റെ യുപി വിഭാഗം ഉപന്യാസ രചനാ മത്സരത്തിൽ അഥീന അനിൽകുമാർ സംസ്ഥാനതലത്തിൽ പങ്കെടുത്തു. സ്മാർട്ട് എനർജി പ്രോഗ്രാം എച്ച് എസ് വിഭാഗം ക്വിസ് മത്സരത്തിൽ അശ്വിൻ കെ എസ്, ആതിര പി ആർ എന്നിവർ വിദ്യാഭ്യാസ ജില്ലാതലത്തിൽ സ്കൂളിനെ പ്രതിനിധീകരിക്കുകയും മൂന്നാം സ്ഥാനം നേടുകയും ചെയ്തു. യുപി വിഭാഗം ശാസ്ത്ര രംഗത്തിൽ ലക്ഷ്മി ദേവാൻഷി എ. ജെ. സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുകയും ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചെയ്തു. ശാസ്ത്രമേളയിൽ യുപി വിഭാഗം സ്റ്റിൽ മോഡൽ മത്സരത്തിൽ ശ്രേയ ജീവൻ,അനുശ്രീ എസ് കുമാർ എന്നിവർ സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടി. ശാസ്ത്രമേള യോട് അനുബന്ധിച്ചുള്ള സയൻസ് ക്വിസ്സിൽ ലക്ഷ്മി ദേവാൻഷി എ ജെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

കോവിഡ്- 19 പശ്ചാത്തലത്തിൽ 2020- 21 അധ്യയന വർഷത്തിൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായാണ് നടത്തിയത്. ശാസ്ത്രരംഗം യുപി വിഭാഗം പ്രോജക്ടിൽ ലക്ഷ്മി ദേവാൻഷി ജില്ലാതലത്തിൽ പങ്കെടുത്തു. പി ടി ബി ബാല ശാസ്ത്രോത്സവം ആയി ബന്ധപ്പെട്ട ദേശീയതലത്തിൽ യുപി വിഭാഗത്തിൽ നിന്നും ലക്ഷ്മി ദേവാൻഷി എ ജെ ബാല ശാസ്ത്ര പ്രതിഭ ( മൂന്നാം സ്ഥാനം )പ്രസംഗം ( രണ്ടാം സ്ഥാനം )ക്വിസ് ( രണ്ടാം സ്ഥാനം )വിവര ശേഖരണ പുസ്തകം( മൂന്നാം സ്ഥാനം )പ്രകൃതി ഗാനാലാപനം ( ഒന്നാം സ്ഥാനം )എന്നിവയിൽ സമ്മാനങ്ങൾ കരസ്ഥമാക്കി. എച്ച്എസ് വിഭാഗത്തിൽ നിന്നും അഥീന അനിൽകുമാർ ദേശീയതലത്തിൽ പ്രസംഗത്തിന് രണ്ടാം സ്ഥാനം നേടി. അനുശ്രീ എസ് കുമാർ ജില്ലാതലത്തിൽരണ്ടാം സ്ഥാനവും കരസ്ഥമാക്കി.

2021 22 അദ്ധ്യയനവർഷത്തെ ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സ്കൂൾ തല ഉദ്ഘാടനം ഡോക്ടർ രാജേഷ് (അസിസ്റ്റന്റ് പ്രൊഫസർ ഗവൺമെന്റ് കോളേജ് റാന്നി) നിർവഹിച്ചു. ശാസ്ത്ര രംഗവുമായി ബന്ധപ്പെട്ട സബ്ജില്ലാ തലത്തിൽ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയും എച്ച് എസ് വിഭാഗം പ്രോജക്ടിന് അനുശ്രീ എസ് കുമാറിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. പി ടി ബി ബാല ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുകയും ജില്ലാതലത്തിൽ യുപി വിഭാഗത്തിൽ നിന്നും പൗർണമി മധു ഒന്നാം സ്ഥാനവും അർത്ഥിക ഡി അനിൽ രണ്ടാം സ്ഥാനവും നേടി. എച്ച്എസ് വിഭാഗത്തിൽ ലക്ഷ്മി ദേവാൻഷി എ ജെ ഒന്നും അനുശ്രീ എസ് കുമാർ രണ്ടും സ്ഥാനങ്ങൾ നേടി. ദേശീയതലത്തിൽ പൗർണമി മധുവിന് പ്രോജക്റ്റ് അവതരണത്തിൽ മൂന്നാംസ്ഥാനവും ലക്ഷ്മി ദേവിയ്ക്ക് വിവര ശേഖരണത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു. ഇതോടൊപ്പം ദിനാചരണങ്ങളും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തിവരുന്നു. Young Innovators പ്രോഗ്രാമിൽ നാലു കുട്ടികൾ പ്രീ-രജിസ്ട്രേഷൻ നടത്തി.