ഗവ എച്ച് എസ് എസ് , പെരുമ്പളം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ(കഥ,കവിത,ഉപന്യാസം,പ്രസംഗം)വളർത്തിയെടുക്കുന്നതിനും സാഹിത്യാഭിരുചി കുട്ടികളിൽ ഉണർത്തുന്നതിനുമായി വിദ്യാരംഗം പ്രവർത്തിക്കുന്നു.സ്കൂൾതലത്തിൽ കഥ,കവിത,ഉപന്യാസം,പ്രസംഗം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നു.ഇതിൽ മികവു പ്രകടിപ്പിക്കുന്നവരെ ഉപജില്ല,ജില്ല, സംസ്ഥാന സാഹിത്യ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനാദിനം സമുചിതമായി ആചരിച്ചു. ജൂൺ പത്തൊമ്പതാം തിയതി കവി ചന്തിരൂർ ദിവാകരൻ ഉൽഘാടനം നിർവഹിച്ചു . വായനപക്ഷാചരണത്തിന്റെ സമാപന സമ്മേളനം ജൂലൈ ഏഴാം തിയതി ഉച്ചതിരിഞ്ഞു ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. കവിയും പൂർവ്വവിദ്യാർത്ഥിയുമായ ഡോ .കോടുവേലി ശിവദാസൻപിള്ള സാഹിത്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപിക കെ.എ. ആനി സ്വാഗതം ആശംസിച്ചു .ജനപ്രതിനിധി ശ്രീ.കെ.എ. ജോളി ആശംസ അറിയിച്ചു. കുട്ടികളുടെ നാടൻ പാട്ടും മികവുപുലർത്തിയ വിദ്യാർത്ഥികളെ അനുമോദിക്കലും ഉണ്ടായിരുന്നു.ഡെപ്യൂട്ടി എച്ച്. എം ആനിമോൾ നന്ദിപറഞ്ഞു.ഈ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികളും വിദ്യാരംഗം കലാസാഹിത്യവേദിയിലെ അംഗങ്ങളായിരിക്കും.. ഒക്ടോബർ പതിനൊന്നാം തിയതി തുറവൂർ ബിആർസിയിൽ നടന്ന സാഹിത്യ സെമിനാറിൽ എട്ടാം ക്‌ളാസിൽ പഠിക്കുന്ന അശ്വിൻ പങ്കെടുത്തു.2018ജൂൺ 19 ന് വായനാദിനം ആചരിച്ചു. വാർഡ് മെമ്പർ ജോളി കെ.എ. വായനമൂല ഉദ്‌ഘാടനം ചെയ്തു. പ്രധാനാധ്യാപിക ശ്രീമതി മേഴ്‌സി ജോസഫ്,സ്റ്റാഫ് സെക്രട്ടറി ജെസ്റ്റിൻ, വിദ്യാരംഗം കൺവീനർ സിന്ധ്യ പി.ജെ., എന്നിവർ സംസാരിച്ചു. വായനവാരത്തോടനുബന്ധിച്ചു ക്വിസ്, ചിത്രരചനാമത്സരം ,ഉപന്യാസരചന, കഥാരചന, വായനാമത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.