ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് പീച്ചി/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
വായന ദിനാഘോഷം 2025 ഉദ്ഘാടനം

വായന ദിനാഘോഷം

ഈ വർഷത്തെ വായന ദിനാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും സ്കൂൾ ഓഡിറ്റോറിയത്തിൽ ജൂൺ 19 ഉച്ചയ്ക്ക് ഒരു മണിക്ക് ചിത്രകാരിയും എഴുത്തുകാരിയുമായ ശ്രീമതി അനിതവർമ്മ ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് അവർ കുട്ടികളോട് സംസാരിച്ചു. സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചു. മുല്ലനേഴിയുടെ കവിത ചൊല്പി. HM ശ്രീമതി രേഖ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിൽ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശോഭ ടീച്ചർ നന്ദി പറഞ്ഞു.

വായന ദിനത്തിൻ്റെ ഭാഗമായി ക്ലാസ് റൂം ലൈബ്രറി സജ്ജീകരണം,പോസ്റ്റർ നിർമ്മാണം, പുസ്തക പ്രദർശനം എന്നിവ നടന്നു. വായന മാസാചരണത്തിൻ്റെ ഭാഗമായി വായനമത്സരം, കയ്യെഴുത്ത് മത്സരം, കേട്ടെഴുത്ത് മത്സരം , പകരം പദം കണ്ടെത്തൽ, സാഹിത്യ ക്വിസ്, വാർത്താവായ ന മത്സരം , പുസ്തകനിരൂപണം, പുസ്തകമരം നിർമ്മാണം എന്നീ വിവിധ മത്സരങ്ങളാണ് സ്കൂളിൽ നടക്കുന്നത്.

ബഷീർ ദിനം

BASHEER DAY
ബഷീർ ദിനം

ജി.എച്ച്. എസ്. എസ് പീച്ചിയിൽ ബഷീർ ദിനം ആചരിച്ചു. കഥകളുടെ സുൽത്താനായ ബഷീറിനെ ഓപ്പൺ അസംബ്ലിയിൽ ധന്യ ടീച്ചർ പരിചയപ്പെടുത്തി. തീർത്ഥ ശ്രീജിത്ത് ബഷീറിൻ്റെ ജീവചരിത്രം അവതരിപ്പിച്ചു. തുടർന്ന് UP വിദ്യാർത്ഥികൾ ബഷീർ കൃതികളായ ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട്, പ്രേമലേഖനം, ബാല്യകാലസഖി, മതിലുകൾ, ശബ്ദങ്ങൾ, ഭൂമിയുടെ അവകാശികൾ, വിശ്വ വിഖ്യാതമായ മൂക്ക് എന്നിവയുടെ സംക്ഷിപ്ത രൂപം മറ്റുകുട്ടികൾക്ക് പരിചയപ്പെടുത്തി. വായനമാസാചരണത്തിൽ വായിക്കുന്ന പുസ്തകങ്ങളിൽ ബഷീർ കൃതികൾ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് HM രേഖ ടീച്ചർ കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിച്ചു. ബഷീർ കൃതികളെയും മറ്റു സാഹിത്യകൃതികളെയും ഉൾപ്പെടുത്തിക്കൊണ്ട് സാഹിത്യ ക്വിസ് മത്സരം നടത്തി.