ഗവ എച്ച് എസ് എസ് പീച്ചി/പ്രവർത്തനങ്ങൾ/2025-26
S.S.L.C പരീക്ഷയിൽ 100% വിജയം
2025 മാർച്ച് S.S.L.C പരീക്ഷയിൽ പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികളും വിജയം കൈവരിച്ചു. സൂര്യനന്ദന കെ. ടി, സൗരവ് സുരേഷ്, സുദേവ് എം.എസ്, അനുലക്ഷ്മി പി.വി, അനീറ്റ റോസ് സജി, മാളവിക ശ്രീകാന്ത്, എന്ന വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ദത്താത്രേയൻ സി.എസ്,അലോന റോയ് എന്നിവർ 9 എ പ്ലസ് നേടി.ആഷ്‌ലി സാജു ,മനു എം. എന്നിവർ 8 എ പ്ലസ് നേടി.


N.M.M.S സ്കോളർഷിപ്പ്,U.S.S സ്കോളർഷിപ്പ്
2024 - 25 ലെ National Means cum Merit Scholarship പരീക്ഷയിൽ 8 ബി യിൽ പഠിക്കുന്ന മാളവിക കെ എം.സ്കോളർഷിപ്പ് കരസ്ഥമാക്കി.ശ്രീഹരി കെ. എസ്,പാർവതി രജീഷ്,അഭിനവ് ആർ,സിബിൻ കെ സണ്ണി,അനീറ്റ ജോബി,വൈഷ്ണോ ദേവി E .R എന്നീ വിദ്യാർത്ഥികൾ N.M.M.S സ്കോളർഷിപ്പ് യോഗ്യത നേടി.ദേവനാരായണൻ കെ,ആശിഷ് സൈജു എന്നിവർ യു.എസ്.എസ് സ്കോളർഷിപ്പ് നേടി.




ക്രീയേറ്റീവ് കോർണർ സ്കൂൾ തല ക്യാമ്പ് @ GHSS PEECHI
പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ഒല്ലൂക്കര BRC യുടെ ആഭിമുഖ്യത്തിൽ സ്റ്റാർസ് പദ്ധതിയിലൂടെ ലഭിച്ച CREATIVE CORNER ഏകദിന ക്യാമ്പ് ഉദ്ഘാടനം 28/05/2025 ബുധനാഴ്ച 10.00 am ന് HM രേഖ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. CRCC ദിവ്യ ടീച്ചർ, അഗസ്റ്റിൻ സാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ബി ആർ സി ട്രെയിനർ ആയ ബിൽക്കി ടീച്ചറുടെയും സ്കൂൾ ക്രീയേറ്റീവ് കോർണർ കോർഡിനേറ്റർ ധന്യ ടീച്ചറുടെയും നേതൃത്വത്തിൽ ആണ് ക്ലാസ് നടന്നത്. വിദ്യാർത്ഥികളിൽ കലാ കായിക ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തെപ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് കൂടി ഊന്നൽ നൽകുന്നതാണ്ഈ പദ്ധതി. പഠന നിലവാരത്താടാപ്പം തൊഴിൽ മേഖലയ്ക്ക് കൂടി പ്രാതിനിധ്യം നൽകുന്ന പ്രതിഭകളെ വാർത്തെടുക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു .പ്രസ്തുത ഏകദിന സ്കൂൾതല ക്യാമ്പിൽ 25 വിദ്യാർത്ഥികൾ പങ്കെടുത്തു.
പ്രവേശനോത്സവം


2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജിഎച്ച്എസ്എസ് പീച്ചി സ്കൂളിൽ ആഘോഷിച്ചു. പ്രിൻസിപ്പൽ ഗിരീശൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് ഹംസ ഇ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സജു കെ വി ഉദ്ഘാടനം നടത്തി. മുൻ വർഷത്തെ പ്ലസ് ടു , എസ് എസ് എൽ സി വിജയികൾക്ക് അനുമോദനവും പുരസ്കാര വിതരണവും അദ്ദേഹം നടത്തി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി പി രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മഹനീയ സാന്നിധ്യമായിരുന്ന ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ രമേശ് എൻ .എം. എം. എസ്, യു. എസ്.എസ്. സ്കോളർഷിപ്പുകൾക്ക് അർഹരായ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിക്കുകയും വിജയികൾക്ക് പുരസ്കാര വിതരണം നടത്തുകയും ചെയ്തു. തുടർന്ന്മുതിർന്ന മാധ്യമപ്രവർത്തകനായ ജോർജ് പൊടിപ്പാറ ,വാർഡ് മെമ്പർമാരായ ബാബു തോമസ് , സ്വപ്ന രാധാകൃഷ്ണൻ , അജിത മോഹൻദാസ് ,ഷൈജു കുര്യൻ, സ്കൂൾ വികസന സമിതി ചെയർമാൻ ഷിബു പോൾ ,പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സെക്രട്ടറി ബെന്നി തുറപ്പുറത്ത് എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നവാഗതർക്ക് സ്കൂൾ ബാഗും പഠനോപകരണങ്ങളും നൽകി. എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ തൃശ്ശൂർ ഡിവിഷൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സ്പോർട്സ് കിറ്റ് കൈമാറി. നാടൻ പാട്ട് കലാകാരൻ പോൾസൺ താണിക്കൽ അവതരിപ്പിച്ച കലാവിരുന്ന് പ്രവേശനോത്സവത്തിന് കൂടുതൽ ഇമ്പമേകി. ഹെഡ്മിസ്ട്രസ് ശ്രരേഖ രവീന്ദ്രൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
ബോധവൽക്കരണ പ്രവർത്തനങ്ങൾ (ജൂൺ 2025)




GHSS പീച്ചിയിൽ 2025 ജൂൺ മാസത്തിൽ, രണ്ട് ആഴ്ചയിലായി വിവിധ ബോധവൽക്കരണ ക്ലാസുകളും അനുബന്ധ പ്രവർത്തനങ്ങളും നടന്നു. വിദ്യാർത്ഥികളിൽ സാമൂഹിക ബോധം, വ്യക്തിത്വം, ശീലങ്ങൾ എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ ഓരോ ദിവസവും പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയ ക്ലാസുകൾ കൈകാര്യം ചെയ്യപ്പെട്ടു.
പ്രധാന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ:
ജൂൺ 3 – ലഹരി വിരുദ്ധ ബോധവൽക്കരണം
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.വിദ്യാർത്ഥികൾ സൃഷ്ടിച്ച ലഹരി വിരുദ്ധ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു.ലഹരിയുടെ ദോഷങ്ങളും സാമൂഹിക പ്രത്യാഘാതങ്ങളും വിശദീകരിച്ചു.
ജൂൺ 4 – റോഡ് സുരക്ഷാ ബോധവൽക്കരണം
ട്രാഫിക് നിയമങ്ങൾ, അപകടങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു.വാഹനമോടിക്കുമ്പോഴും, സ്കൂൾ ബസ്സിൽ കയറുമ്പോഴും പാലിക്കേണ്ട ജാഗ്രത വിശദീകരിച്ചു.ഓഡിയോ–വിഷ്വൽ മാധ്യമങ്ങളിലൂടെ വിശദീകരണം നൽകി.
ജൂൺ 5 – ശുചിത്വം, ഹരിത ക്യാമ്പസ്, സ്കൂൾ സൗന്ദര്യവൽക്കരണം
പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി.ഓട്ടൻതുള്ളൽ ആസ്പദമാക്കിയ പരിസ്ഥിതി സന്ദേശ വീഡിയോ പ്രദർശിപ്പിച്ചു.വിദ്യാർത്ഥികൾ പോസ്റ്റർ നിർമ്മാണത്തിൽ പങ്കെടുത്തു.
ജൂൺ 9 – ആരോഗ്യം, വ്യായാമം, കായിക ക്ഷമത
പോഷണം, ശുചിത്വം, മാനസിക ആരോഗ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി.വാമിംഗ് അപ്പ്എക്സർസൈസുകൾ ചെയ്തു.അനുബന്ധമായ വീഡിയോ പ്രദർശനം നടത്തി.
ജൂൺ 10 – ഡിജിറ്റൽ അച്ചടക്കം
സൈബർ ക്രൈം, ഓൺലൈൻ അപകടസാധ്യതകൾ, സുരക്ഷിത ശീലങ്ങൾ എന്നിവ വിശദീകരിച്ചു.സൈബർ സുരക്ഷ വ്യക്തമാക്കുന്ന സ്ലൈഡ് പ്രസന്റേഷൻ, വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.ശുദ്ധമായ ഡിജിറ്റൽ ഇടപെടലുകൾക്കുള്ള മാർഗനിർദേശങ്ങൾ നൽകി.
ജൂൺ 11 – പൊതുമുതൽ സംരക്ഷണം
സ്കൂൾ റോഡ്, ലൈബ്രറി, പാർക്ക് തുടങ്ങിയ പൊതുസൗകര്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുത്തു.വിദ്യാർത്ഥികളിൽ ഉത്തരവാദിത്വബോധവും സൗഹൃദവുംവളർത്തിയ ക്ലാസായിരുന്നു വിശദമായ ചർച്ചയും വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.
ജൂൺ 12 – പരസ്പര സഹകരണം
കൂട്ടായ്മയിലൂടെ ഉണ്ടാകുന്ന നേട്ടങ്ങൾ വിശദീകരിച്ചു.റാഗിങ്ങിന്റെ ദോഷങ്ങൾക്കുറിച്ചുള്ള ബോധവൽക്കരണം.നടത്തി.സൗഹൃദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ആലോചനയും പങ്കുവെപ്പുകളും ഉണ്ടായിരുന്നു
ഓരോ ദിവസത്തെയും ക്ലാസുകളിൽ വീഡിയോ പ്രദർശനം, സ്ലൈഡ് പ്രസന്റേഷൻ, ചർച്ച, ഗ്രൂപ്പ് പ്രവർത്തനങ്ങൾ എന്നിവയുടെ സമന്വയത്തിലൂടെ വിഷയങ്ങൾ മനോഹരമായ രീതിയിൽ അവതരിപ്പിച്ചു.
യോഗ ദിനാചരണം

യോഗ ശാരീരികവും മാനസികവുമായി ആത്മീയതയെ സ്പർശിക്കുന്ന രീതിയിൽ ശരീരത്തെയും മനസ്സിനെയും മാറ്റാൻ സഹായിക്കുന്ന ഒരു ശാരീരിക പ്രക്രിയയാണ്. യോഗത്തിന്റെ ഘടകങ്ങൾ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുന്നതിന്റെയും ഒരു ശീലമാക്കി മാറ്റുന്നതിന്റെയും ഭാഗമായി, യോഗാ പരിശീലകയായ ധ്വനി ഉത്തം അസംബ്ലിയിൽ വിദ്യാർത്ഥികൾക്ക് ദൈനംദിനം ചെയ്യേണ്ട ചില യോഗാസനങ്ങൾ പരിശീലിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് രേഖ രവീന്ദ്രൻ സി അടുത്ത അസംബ്ലികളിലും ഈ യോഗാസനങ്ങൾ തുടരാനായി വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും നിർദ്ദേശിക്കുകയും ചെയ്തു.
ഉച്ച ഭക്ഷണ പദ്ധതി കുട്ടികളിലെ ടൈപ്പ് 2 ഷുഗർ ബോധവത്ക്കരണ ക്ലാസ്സ്

കുട്ടികളിൽ പഞ്ചസാരയുടേയും ജങ്ക് ഫുഡിന്റേയും അമിത ഉപയോഗo ടൈപ്പ് 2 ഷുഗറിനും പലവിധ ജീവിത ശൈലി രോഗങ്ങൾക്കും കാരണമാകുന്നുവെന്ന തിരിച്ചറിവ് കുട്ടികളിൽ വളർത്തുകയും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനുമായിഉച്ചഭക്ഷണപദ്ധതിയുടെ ആഭിമുഖ്യത്തിൽ 25-6-25 ബുധനാഴ്ച്ച ഒരു ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ക്ലാസ്സ് നയിച്ചത് എടപ്പലം PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ലിമി മാഡവും JHI സുനിത മാഡവുമാണ്. HM രേഖ രവീന്ദ്രൻ സ്വാഗതം ചെയ്തു. പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹം, ദന്തരോഗങ്ങൾ, മറ്റ് ഉപാപചയ രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ എന്നിവയിലേക്ക് നയിക്കുമെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ കുട്ടികൾക്ക് ഈ വിഷയം കൂടുതൽ ബോധ്യമാകാൻ സ്കൂളിൽ ഷുഗർ ബോർഡ് സ്ഥാപിക്കേണ്ടതാണ് എന്ന് പറഞ്ഞു. സമീകൃത ആഹാരം, നാരുകളടങ്ങിയ ആഹാരo എന്നിവയുടെയെല്ലാം പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. നൂൺമീൽ ടീച്ചർ ദിവ്യ PU നന്ദി പറഞ്ഞു.

മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം
2025 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ ജിഎച്ച്എസ്എസ് പീച്ചിയിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ റവന്യൂ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജൻ സമ്മാനം നൽകി ആദരിച്ചു.അതോടൊപ്പം N M M S, യുഎസ്എസ് സ്കോളർഷിപ്പ് നേടിയ മാളവിക കെ എം ,ദേവനാരായണൻ കെ,ആശിഷ് സൈജു എന്നിവർക്കും സമ്മാനം ലഭിച്ചു.2025 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച സ്കൂളിനുള്ള ആദരം ബഹുമാനപ്പെട്ട ചലച്ചിത്രതാരം ടി. ജി രവിയിൽ നിന്നും അദ്ധ്യാപകർ ഏറ്റുവാങ്ങി.
കുട്ടികൾക്കായി ക്രിയേറ്റീവ് കോർണർ ജിഎച്ച്എസ്എസ് പീച്ചിയിൽ ആരംഭിച്ചു


തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം പാഠാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിനായി സമഗ്രശിക്ഷാ കേരളം കുസാറ്റുമായി ചേർന്ന് നടപ്പാക്കുന്ന 'ക്രിയേറ്റീവ് കോർണർ' പദ്ധതിയുടെ ഉദ്ഘാടനം ജി എച്ച്എസ്എസ് പീച്ചിയിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വിഎസ് പ്രിൻസ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഗിരീശൻ. എ.സ്വാഗതം പറഞ്ഞു.DPO ബ്രിജി. കെ. ബി പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർ ബാബു തോമസ്, പിടിഎ പ്രസിഡന്റ് ഹംസ, സി ആർ സി സി ബിൽക്കി ടീച്ചർ, പ്രധാന അധ്യാപിക രേഖ ടീച്ചർ എന്നിവരും സംസാരിച്ചു.പാഠപുസ്തകത്തിനപ്പുറം വിവിധ തൊഴിൽ ബന്ധിത പ്രവർത്തനങ്ങളെ കോർത്തിണക്കി രസകരമായും ക്രിയാത്മകമായും പഠനത്തെ മാറ്റുകയെന്നതാണ് ക്രിയേറ്റീവ് കോർണറിന്റെ ലക്ഷ്യം.പാചകം, ഫാഷൻ ഡിസൈൻ, ഇലക്ട്രിക്കൽ ജോലി, കൃഷി, ഫർണിച്ചർ നിർമാണം, പ്ലമ്പിങ്, എൽ.ഇ.ഡി. ബൾബ് നിർമാണം തുടങ്ങിയവയ്ക്കാണ് ക്രീയേറ്റീവ് കോർണറിൽ പ്രാധാന്യം.
പേ വിഷബാധ ബോധവത്കരണ ക്ലാസ്

തെരുവ് നായ്ക്കളുടെ കടിയേറ്റ് മരണപ്പെടുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, വിദ്യാർത്ഥികളിൽ അപകട സാധ്യതകളെക്കുറിച്ചും മുൻകരുതലുകളുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിനായി യൂ.പി. സ്കൂളിൽ പേവിഷം സംബന്ധിച്ച ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ഈ ക്ലാസ് ശാസ്ത്ര അധ്യാപിക സജീന ടീച്ചറുടെ നേതൃത്വത്തിലായിരുന്നു. സ്കൂളിന്റെയും പരിസര പ്രദേശങ്ങളിലെയും തെരുവ് നായ്ക്കളുടെ സാന്നിധ്യം കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായിരിക്കുന്ന സാഹചര്യത്തിൽ, അതിനെതിരെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പേവിഷത്തിന്റെ വാസ്തവങ്ങളെക്കുറിച്ചും ടീച്ചർ വിശദീകരിച്ചു.പേവിഷം ഒരു വൈറസ് ബാധിതമായ രോഗമാണെന്നും, ഇത് പ്രധാനമായും നായ, പൂച്ച, വവ്വാൽ തുടങ്ങിയ മൃഗങ്ങൾക്കാണ് ബാധിക്കുകയും, അവയിലൂടെ കടിയിലൂടെയോ ആഴത്തിലുള്ള പൊട്ടി പാടുകളിലൂടെയോ മനുഷ്യരിലേക്കു പകരുകയാണെന്നും ക്ലാസിലൂടെ വിദ്യാർത്ഥികളെ ബോധിപ്പിച്ചു.രോഗലക്ഷണങ്ങൾ കാണിച്ചാൽ അതിനായി ഉടൻ ചികിത്സ തേടേണ്ടതിന്റെ ആവശ്യകതയും, പേവിഷം തടയാൻ സ്വീകരിക്കേണ്ട മുൻകരുതൽ മാർഗങ്ങളും ടീച്ചർ വിശദമായി അവതരിപ്പിച്ചു.
പീച്ചി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ സ്റ്റേഡിയം നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.



കേരള സംസ്ഥാന സർക്കാർ 2024- 2025 ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച മൂന്ന് കോടി രൂപ ധനസഹായത്തോടെ കായിക യുവജനകാര്യ വകുപ്പ് നവീകരിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അവർകൾ നിർവ്വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ സ്വാഗതം ആശംസിച്ചു . ജില്ലാ പഞ്ചായത്ത് മെമ്പർ K V സജു മുഖ്യാതിഥിയായിരുന്നു. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ മുഹമ്മദ് അഷറഫ് എ പി എം പദ്ധതി വിശദീകരണം നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്ര സുബൈദ അബൂബക്കർ പതിമൂന്നാം വാർഡ് മെമ്പർ ബാബു തോമസ് പന്ത്രണ്ടാം വാർഡ് മെമ്പർ ശ്രസ്വപ്ന രാധാകൃഷ്ണൻ, ജിനേഷ് പീച്ചി, രാജു പാറപ്പുറം, ജോസുകുട്ടി സി വി , ശിവരാജ് പി. ആർ , കുര്യൻ, പ്രിൻസിപ്പൽ ഗിരീശൻ എ, പി.ടി.എ പ്രസിഡൻ്റ് ഹംസ ഇ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് രേഖ രവീന്ദ്രൻ നന്ദി രേഖപ്പെടുത്തി.P.T.A, M.P.T.A, S.M.C, വികസന സമിതി , OSA അംഗങ്ങൾ മാതാപിതാക്കൾ , പ്രദേശവാസികൾ വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പ്രേംചന്ദ് ജയന്തി



ജൂലൈ 31 വ്യാഴാഴ്ച വിദ്യാലയത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചു.ഹിന്ദി സാഹിത്യത്തിലെ പ്രശസ്തനായ എഴുത്തുകാരനും നോവലിസ്റ്റും ആയ പ്രേംചന്ദിന്റെ ജന്മദിനം വിപുലമായി ആഘോഷിച്ചു. വിദ്യാലയത്തിൽ ഹിന്ദി അസംബ്ലി നടത്തി. അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് രേഖ ടീച്ചർ ഹിന്ദി മാധ്യമത്തിൽ വിദ്യാർത്ഥികളോട് സംവദിക്കുകയും ശ്രീ പ്രേംചന്ദിനെക്കുറിച്ചുള്ള അറിവ് പകർന്നു നൽകുകയും ചെയ്തു. പ്രേംചന്ദിനെ കുറിച്ചുള്ള പ്രസംഗം ഒൻപത് ബിയിലെ മാളവിക കെ എം ഭംഗിയായി അവതരിപ്പിച്ചു. മുംശി പ്രേംചന്ദിന്റെ പ്രസിദ്ധമായ നോവലായ ഗോദാനെ കുറിച്ച് 9 എയിലെ പാർവതി രജീഷ്കുമാർ പറഞ്ഞു. ഒപ്പം തന്നെ ശ്രീ പ്രേംചന്ദിന്റെ ജീവചരിത്രം ഹൈസ്കൂളിലെയും യുപിയിലെയും വിദ്യാർത്ഥികൾ ഒന്നിച്ച് ചാർട്ട്കളിലൂടെയും ഫ്ലാഷ് കാർഡുകളിലൂടെയും അവതരിപ്പിച്ചു. പ്രേംചന്ദ് ജയന്തിയോടനുബന്ധിച്ച് യുപിതലത്തിലും ഹൈസ്കൂൾ തലത്തിലും പോസ്റ്റർ മത്സരം സംഘടിപ്പിച്ചു. മികച്ച പോസ്റ്ററുകൾ കണ്ടെത്തി വിജയികളെ അനുമോദിച്ചു. മുംശി പ്രേംചന്ദിന്റെ പ്രസിദ്ധമായ കഥ ബൂഢി കാക്കിയുടെ ചലചിത്രാവിഷ്കാരം വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. വിദ്യാലയത്തിൽ പ്രേംചന്ദ് ജയന്തി ആഘോഷിച്ചതിലൂടെ ഓരോ വിദ്യാർത്ഥികൾക്കും ഹിന്ദി ഭാഷയിൽ ഉള്ള അഭിരുചി വർദ്ധിപ്പിക്കാനും ഹിന്ദി ഭാഷയെ അടുത്തറിയാനുമുള്ള അവസരം ലഭിച്ചു.
പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ്


GHSS പീച്ചിയിൽ 2025 ഓഗസ്റ്റ് 2 ശനിയാഴ്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി പ്രഥമ ശുശ്രൂഷ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പട്ടിക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സിസ്റ്റർ സോമി, സിസ്റ്റർ ഷില്ലി എന്നിവരാണ് ക്ലാസ് നയിച്ചത്.
ശാരീരികാവസ്ഥ അടിയന്തരമായി മോശമായപ്പോൾ പ്രാഥമികമായി ചെയ്യേണ്ട ഫസ്റ്റ് എയ്ഡ് നടപടികൾ സംബന്ധിച്ചായിരുന്നു ക്ലാസിന്റെ പ്രധാന ഉള്ളടക്കം. ഷോക്കേറ്റാൽ എടുക്കേണ്ട നടപടി ക്രമങ്ങൾ, പൾസ് പരിശോധിക്കുന്ന വിധം, ഹൃദയ നിലച്ചുപോയാൽ നൽകേണ്ട CPR (Cardiopulmonary Resuscitation) ഉൾപ്പെടെ വിവിധ അടിയന്തരഘട്ടങ്ങളിൽ ചെയ്യേണ്ട നടപടികൾ വിശദമായി അവതരിപ്പിച്ചു.
പാമ്പ് കടിയേറ്റാൽ, നായ കടിച്ചാൽ, വാഹനാപകടം സംഭവിച്ചാൽ എന്നിവിടങ്ങളിൽ പ്രഥമ ശുശ്രൂഷ എങ്ങനെ ചെയ്യണം എന്നതിനെ കുറിച്ചും ഉൾപ്പെടുത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് പ്രായോഗികമായി വിവിധ ഫസ്റ്റ് എയ്ഡ് സാങ്കേതികതകൾ കാണിച്ചുകൊണ്ട് പരിശീലനം നൽകുകയും ചെയ്തു.
മോക്ക് ഡ്രിൽ


2025 ഓഗസ്റ്റ് 12-ന് പീച്ചി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേണ്ടി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ഫയർ ആൻഡ് സേഫ്റ്റി ഓഫീസർമാരായ ശ്രീ. മഹേഷ്, ശ്രീ. രാകേഷ് എന്നിവർ പരിശീലനം നൽകി. പ്രഥമ ശുശ്രൂഷ, സിപിആർ, പൾസ് ചെക്ക്, വെള്ളത്തിൽ മുങ്ങിയവരെ രക്ഷിക്കൽ, തീപിടിത്തസമയത്ത് അഗ്നിശമനോപകരണം ഉപയോഗിക്കൽ, കുഴിയിൽ വീണവരെ രക്ഷിക്കൽ എന്നീ വിഷയങ്ങൾ വിശദമായി അവതരിപ്പിച്ച പരിപാടി സുരക്ഷാബോധം വർദ്ധിപ്പിക്കുന്നതിനും അടിയന്തിരാവസ്ഥകളിൽ പ്രതികരിക്കുന്ന കഴിവ് വികസിപ്പിക്കുന്നതിനും സഹായകമായി.
സ്വാതന്ത്ര്യ ദിനാഘോഷം

പീച്ചി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ രാജ്യത്തിൻ്റെ എഴുപത്തി ഒമ്പതാമത് സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ പരിപാടികളാടെ ആചരിച്ചു.
രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ ശ്രീ .ഗിരീശൻ മാസ്റ്ററും ഹെഡ്മിസ്ട്രസ്സ് ശ്രീമതി രേഖ രവീന്ദ്രനും ചേർന്ന് പതാക ഉയർത്തി. കനറാ ബാങ്ക് മാനേജർ ശ്രീ മുരളി ,PTA വൈസ് പ്രസിഡണ്ട് സജി, എം പി.ടി.എ വൈസ് പ്രസിഡൻ്റ് മഫീന, പീച്ചി പോലീസ് സ്റ്റേഷൻ ASI ശ്രീ ജയൻ സാർ എന്നിവർ സ്വതന്ത്ര്യ ദിനാശംസകൾ അർപ്പിച്ച് സംസാരിച്ചു. . വിദ്യാർത്ഥികൾ ദേശഭക്തി ഗാനം, പ്രസംഗം, നൃത്തം, ഫാൻസി ഡ്രസ്സ് എന്നീ കലാപരിപാടികൾ അവതരിപ്പിച്ചു.SPC കേഡറ്റുകൾ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, പി.ടി.എ, MPTA ഭാരവാഹികൾ എന്നിവർസ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്ക് ചേർന്നു. സീനിയർ അസിസ്റ്റൻ്റ് ഷർമ്മിള ടീച്ചർ നന്ദി രേഖപ്പെടുത്തി. തുടർന്ന് മധുരപലഹാര വിതരണം നടത്തി.
തിമിർത്തോണം 2025



G.H.S.S Peechi-യിൽ തിമിർത്തോണം 2025 അതിഗംഭീരമായും ആവേശഭരിതമായും ആഘോഷിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ സഹകരണത്തോടെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു.ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ ഒരുക്കിയ ഓണപ്പൂക്കളം സ്കൂൾ പ്രാകാരത്തെ നിറങ്ങളാലും കലാപരമായ സൃഷ്ടികളാലും മനോഹരമാക്കി. തുടർന്ന് മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് പങ്കെടുത്ത ഓണസദ്യ സൗഹൃദത്തിന്റെയും പങ്കിടലിന്റെയും നിറവായി.വിദ്യാർത്ഥികൾ അവതരിപ്പിച്ച ഓണക്കളികൾ പരിപാടികൾക്ക് ചിരിയും ഉത്സാഹവും പകർന്നു. അതോടൊപ്പം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അവതരിപ്പിച്ച തിരുവാതിരക്കളി ആഘോഷങ്ങൾക്ക് കലാപരമായൊരു ഭംഗി നൽകി.ഒട്ടാകെ, തിമിർത്തോണം 2025 G.H.S.S Peechi-യിൽ സൗഹൃദവും ഐക്യവും പങ്കുവെച്ച, ഒരിക്കലും മറക്കാനാവാത്ത ഒരു ആഘോഷമായി മാറി.
കായികമേള

പീച്ചി. ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ കായികമേള സംഘടിപ്പിച്ചു. വാർഡ് മെമ്പർ ബാബു തോമസ് പതാക ഉയർത്തി മേള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ ഹംസ അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ ഗിരീശൻ സ്വാഗതവും ഹെഡ്മിസ്ട്രസ് രേഖ രവീന്ദ്രൻ നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി വിവിധ കായിക മത്സരങ്ങൾ നടന്നു.
കലാരവം 2K25


പീച്ചി. ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ കലോത്സവം കലാരവം 2K25 പീച്ചി വാർഡ് മെമ്പർ ബാബു തോമസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഇ ഹംസ അധ്യക്ഷത വഹിച്ചു. ഫ്‌ലവേഴ്‌സ് ടിവി ഫെയിം ആതിര രജീഷ് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ എ ഗിരീശൻ സ്വാഗതവും പ്രധാനാധ്യാപിക രേഖ രവീന്ദ്രൻ നന്ദിയും പറഞ്ഞു.സ്‌കൂൾ വികസന സമിതി ചെയർമാൻ ഷിബു പോൾ, ഒഎസ്എ പ്രസിഡന്റ് സിജു എം.ജെ, എംപിടിഎ പ്രസിഡന്റ് റൂബി ഷാജി എന്നിവർ ആശംസകൾ അറിയിച്ചു.

കലോത്സവം വിദ്യാർത്ഥികളുടെ കലാപ്രതിഭകൾ തെളിയിച്ച അതുല്യ വേദിയായി. സ്കൂളിലെ വിവിധ വിഭാഗങ്ങളിലെയും വിദ്യാർത്ഥികൾ ആവേശോജ്ജ്വലമായി പങ്കെടുത്ത മത്സരങ്ങൾ ഏറെ ശ്രദ്ധേയമായി.നാടോടി നൃത്തം, ഒപ്പന, സംഘനൃത്തം, തിരുവാതിര, ലളിതഗാനം, പദ്യം ചൊല്ലൽ, മിമിക്രി, മോണോ ആക്ട് തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. കലാരംഗത്തെ അവരുടെ സൃഷ്ടിപരമായ അവതരണങ്ങളും ആത്മവിശ്വാസവും പരിപാടികളുടെ ഭംഗി വർദ്ധിപ്പിച്ചു.
സംഘപരിപാടികളിൽ കൂട്ടായ്മയുടെ കരുത്തും വ്യക്തിഗത മത്സരങ്ങളിൽ വ്യക്തിപരമായ കഴിവുകളുടെ മിടുക്കും തെളിഞ്ഞു. വിദ്യാർത്ഥികളുടെ സമർപ്പിതമായ പങ്കാളിത്തത്തോടൊപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രോത്സാഹനം കലോത്സവത്തിന് പുതുചൈതന്യം നൽകി.
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്: ദേവനാരായണന് രണ്ടാം സ്ഥാനം

കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 27-ന് നടന്ന ദേശാഭിമാനി അക്ഷരമുറ്റം തൃശ്ശൂർ ഈസ്റ്റ് സബ്ജില്ലാതല ക്വിസ് മത്സരത്തിൽ പീച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവനാരായണൻ കെ രണ്ടാം സ്ഥാനം നേടി.
തൃശ്ശൂർ ഈസ്റ്റ് ഉപജില്ല കലോത്സവത്തിൽ മംഗലം കളിയിൽ രണ്ടാം സ്ഥാനം നേടി
കാസർഗോഡ് കണ്ണൂർ ജില്ലകളിൽ അധിവസിക്കുന്ന മാവില - മലവേട്ടുവ തദ്ദേശീയ ജനതയുടെ ആചാര അനുഷ്ഠാനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന പാരമ്പര്യ കലാരൂപമാണ് മങ്ങലംകളി അഥവാ മങ്കിലംകളി .
പാണ് തുടിയുടെയും പെരുന്തുടിയുടെയും അകമ്പടിയോടെ അവതരിപ്പിക്കപ്പെടുന്ന മംഗലം കളിയിൽ ഭൂമിവന്ദനം,വേട്ടയാടൽ കാർഷികവൃത്തി ,ഭക്ഷണ സംസ്കാരം, സ്നേഹം , സാഹോദര്യം എന്നീ മൂല്യങ്ങൾ ഉൾക്കൊണ്ട് ഗോത്ര സമൂഹങ്ങളുടെ ജനനം മുതൽ മരണം വരെയുള്ള കാര്യങ്ങൾ പ്രതിപാദിക്കുന്നു. കെട്ട കാലത്തിൽ സാമൂഹിക അസമത്വങ്ങൾക്കെതിരെ സ്വന്തം ശരീരത്തിൽ പ്രഹരിച്ച് ചുവടുവെച്ച് തങ്ങളുടെ പ്രതിഷേധം പങ്കുവയ്ക്കുന്ന സാമൂഹിക ഉത്തരവാദിത്വം പുലർത്തുന്ന തദ്ദേശിയന്റെ ആവിഷ്കരണം കൂടിയാണ് മംഗലം കളി . ആഘോഷത്തിലും ആചാരത്തിലും സംഘബോധത്തിന്റെയും ഒത്തൊരുമയുടെയും ജീവിതപാഠം പകരുന്നതാണ് മംഗലംകളി
GHSS Peechi - Students Achievements (Thrissur East Sub District & District Level)
Thrissur East Sub District Science Fair
| Name | Event | Grade / Prize |
| Vaishno Devi E R | History Seminar | B Grade |
| Abhishek P V | Atlas Making | C Grade |
| Tirsa Rose Sony | Geometrical Chart | B Grade |
| Catherine Rose Binoy | Maths Puzzle | B Grade |
Thrissur District Aquatic Championship
| Name | Event | Prize |
| Sreeja P S | 100 m Backstroke, 50 m Backstroke | Third Prize |
Thrissur East Sub District Athletics Meet
| Name | Event | Prize |
| Alfin Ans | Junior Boys 3000 m | Second Prize |
| Flemin Xavier | Junior Boys 100 m | Third Prize |
Thrissur East Sub District Sports Meet – Karate Championship
| Name | Event | Prize |
| Anosh Cheriyan | Karate | Third Prize |
| Aadrath Tilak | Karate | Third Prize |
| Aaradhya K P | Karate | Third Prize |
Thrissur East Sub District Aquatic Championship
| Name | Event | Prize / Level |
| Sreeja K S | 100 m Backstroke | First Prize |
| Sreeja K S | 50 m Backstroke | First Prize |
| Sreeja K S | 50 m Freestyle | Second Prize |
| Naveen N | 50 m Butterfly Stroke | First Prize |
| Alen Shaji | 200 m Backstroke | First Prize |
| Nirmal K S | 50 m Breaststroke | Second Prize |
| Aryan T Peethambaran | 200 m Freestyle | Third Prize |
| Aryan T Peethambaran | 100 m Breaststroke | Third Prize |
| Gaurav K Gopakumar | 50 m Butterfly Stroke | District Level Participant |
Thrissur East Sub District Kalolsavam
| Name | Event | Grade / Prize |
| Kashmira K R | High School Water Colouring | B Grade |
| Akshith V Renjith | High School Cartoon | A Grade |
| Akshith V Renjith | High School Pencil Drawing | B Grade |
| Anirudh K M | UP Pencil Drawing | A Grade |
| Harshitha Banu P H | UP Mappilapattu | A Grade |
| Harshitha Banu P H | UP Malayalam Padyam Chollal | B Grade |
| Kajal K V | High School Malayalam Padyam Chollal | B Grade |
| Kadhija Suhana A R | High School Mono Act | A Grade |
| Aneetta joby | High School Malayalam Prasangam | C Grade |