ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് പട്ടിക്കാട്/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പട്ടിക്കാടിലെ വായന ദിനത്തിൻ്റെയും വിദ്യാരംഗം

കലാസാഹിത്യവേദിയുടെയും വിവിധ ഭാഷാ ക്ലബ്ലുകളുടെയും ഉദ്ഘാടനം ജൂൺ 19

രാവിലെ 10 മണിക്ക് പ്രശസ്ത നാടക സംവിധായകനും രചയിതാവുമായ ശ്രീ. കെ.വി

ഗണേഷ് നിർവ്വഹിച്ചു. വായന ഏതൊരു ലഹരിയേക്കാളും ആനന്ദം നല്കുന്ന

ഒന്നാണെന്നും മനുഷ്യനെ മികച്ചവനാക്കാൻ വായന ഉപകരിക്കുമെന്നും ഉദ്ഘാടന

പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിന് എസ്.എസ്. ജി കൺവീനർ ശ്രീ.

പി.വി. സുദേവൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി പുസ്തകങ്ങളുടെ വിതരണം ഒല്ലൂക്കര

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി രമ്യ രാജേഷ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി

ശ്രീമതി. സീമ സി ആർ ചടങ്ങിന് ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി വി.കെ.

ഷൈലജ സ്വാഗതവും വിദ്യാരംഗം കൺവീനർ സെബി എൻ എൽ നന്ദിയും പറഞ്ഞു.

ചടങ്ങിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പോസ്റ്റർ പ്രദർശനവും വിവിധ

കലാപരിപാടികളും അരങ്ങേറുകയും ചെയ്തു.