ഗവ എച്ച് എസ് എസ് പട്ടിക്കാട്/ഗ്രന്ഥശാല/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സമകാലിക വിദ്യാഭ്യാസ രംഗത്ത് വിദ്യാലയങ്ങളിലെ ലൈബ്രറികൾക്ക് ഏറെ പ്രാധാന്യമുണ്ട്. വിദ്യാർത്ഥികളെ വെളിച്ചത്തിലേക്കുള്ള മാർഗ്ഗദീപമാക്കി മാറ്റി വായനയുടെ പടവുകൾ ഓരോന്നായി കയറാൻ സാധ്യമാകുന്ന വിധത്തിൽ ഒരു മികവുറ്റ ഗ്രന്ഥശാല നമ്മുടെ വിദ്യാലയത്തിലുണ്ട്. ഏകദേശം 12,000-ത്തിൽപരം പുസ്തകങ്ങളാണ് ഈ ലൈബ്രറിയിലുള്ളത്. ജൂൺ 19 വായനാദിനത്തിൽ തന്നെ UP വിഭാഗത്തിനും, HS വിഭാഗത്തിനും പുസ്തക വിതരണം നടത്താറുണ്ട്. കുട്ടികളെ മികച്ച വായനക്കാരാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി പുസ്തകങ്ങൾ കുട്ടികളിലെത്തിക്കുവാനായി ഓരോ അധ്യാപകരും അതീവ ശ്രദ്ധാലുക്കളാണ്. എടുത്ത പുസ്തകങ്ങൾ കൃത്യമായി വാങ്ങുന്നതിനുമുള്ള നടപടികൾ എടുത്തിട്ടുണ്ട്. വായിച്ച പുസ്തകങ്ങളുടെ വായനാക്കുറിപ്പുകൾ പരിശോധിച്ച് മികച്ച വായനാക്കുറിപ്പിന് സമ്മാനവും നൽകാറുണ്ട്. ലൈബ്രറിയിൽ പുതിയതായി എത്തുന്ന പുസ്തകങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തി നമ്പരിട്ട് സ്കൂൾ സീല് പതിച്ചതിനു ശേഷമേ വിതരണം നടത്താറുള്ളു. ലൈബ്രറിയിൽ വെച്ച് നടത്തുന്ന പുസ്തക പ്രദർശനങ്ങൾ കുട്ടികൾക്ക് അറിവ് നേടുന്നതിനും, ഭാവനയും, സർഗ്ഗാത്മകതയും വളർത്തുന്നതിനും, വായനയുടെ ലോകത്തിലേക്ക് അവരെ ഉയർത്തുന്നതിനും സഹായിക്കുന്നു.

22057_വായനാദിനം_ പുസ്തകവായന
22057_വായനാദിനം _ പുസ്തക പ്രദർശനം