ഗവ എച്ച് എസ് എസ് പട്ടിക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പട്ടിക്കാട്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. തൃശ്ശൂർ നഗരത്തിൽ നിന്ന് 13 കിലോമീറ്റർ വടക്ക് കിഴക്കും പീച്ചി ഡാമിൽ നിന്ന് 7 കിലോമീറ്റർ വടക്കും മാറിയാണ് പട്ടിക്കാട് സ്ഥിതി ചെയ്യുന്നത്.

വെള്ളാനിമലയ്ക്കും പീച്ചിക്കാടുകൾക്കും ഇടയിൽ വ്യാപിച്ചു കിടക്കുന്ന ഗ്രാമമാണ് പട്ടിക്കാട്. ഗിരിവർഗ്ഗക്കാരായ മലയൻമാരാണ് ഇവിടത്തെ ആദ്യകാല ജനവിഭാഗം. കേരളത്തിൻടെ പലഭാഗത്ത് നിന്നായി കുടിയേറി പാർത്ത ജനങ്ങളാണ് പട്ടിക്കാടിന്റെ വള൪ച്ചയ്ക്ക് തുടക്കം കുറിച്ചത്.

വലിയവീട്ടിൽ കുഞ്ചപ്പ൯പണിക്കരുടെ നേതൃത്വത്തിൽ ചെമ്പൂത്രയിൽ നടന്നിരുന്ന അനൗപചാരിക വിദ്യാഭ്യാസത്തിൽ നിന്നാണ് ഗ്രാമീണ൪ അറിവി൯ടെ നെയ്ത്തിരി കൊളുത്തിയത്.കുഞ്ചപ്പ൯പണിക്കരുടെ കളരി 1905ൽ പട്ടിക്കാട് കൽദായ സുറിയാനി പള്ളിയോട് ചേ൪ന്ന വൈക്കോൽ ഷെഡ്ഢിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. കൊച്ചി രാജ്യത്ത് സാ൪വത്രിക വിദ്യാഭ്യാസം പ്രചരിച്ചതോടെ രാജ്യമെമ്പാടും സ൪ക്കാ൪ മലയാള പാഠശാല' എന്ന പേരിൽ പ്രൈമറി സ്കൂളുകൾ ആരംഭിച്ചു.അക്കൂട്ടത്തിൽ 1909 -ൽ പട്ടിക്കാടും ഒരു സ്കുളിന് അംഗീകാരം ലഭിച്ചു. സ൪ക്കാ൪ വക സ്ഥലമോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ കൽദായ പള്ളിയോട് ചേ൪ന്ന് നടത്തിയിരുന്ന കുഞ്ചപ്പ൯പണിക്കരുടെ പള്ളിക്കൂടത്തെ മലയാള പാഠശാലയാക്കി.

തൃശ്ശൂർ നഗരത്തിന് ജലം നൽകുന്ന പീച്ചി ഡാം പാണഞ്ചേരി പഞ്ചായത്തിലാണ്. ദേശീയപാത 544 ഈ ഗ്രാമത്തിലൂടെ കടന്നുപോകുന്നു. ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രം ഇവിടത്തെ ഒരു പ്രധാന ആരാധന കേന്ദ്രമാണ്. ജി.എച്ച്.എസ്.എസ്. പട്ടിക്കാട് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്.എസ്. പട്ടിക്കാട്
  • പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക്
  • പാണഞ്ചേരി ഗ്രാമപഞ്ചായത്ത്