ഗവ എച്ച് എസ് എസ് ചേലോറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം കരുതലോടെ

രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ അത്യുത്തമമാണ് രോഗം വരാതെ സൂക്ഷിക്കുക എന്നത് നമുക്ക് അറിയാം.രോഗം വരാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.വ്യക്തിശുചിത്വം,പരിസരശുചിത്വം,സാമൂഹിക ശുചിത്വം എന്നിവയാണ് പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള ഉത്തമ മാർഗം.ഇവയൊക്കെ സാക്ഷാൽക്കരിക്കണമെങ്കിൽ നമ്മൾ ഓരോരുത്തരിലും മാനസിക ശുചിത്വം ഉണ്ടായിരിക്കണം.മാനസിക ശുചിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നമ്മുടെ പരിസരത്തേയും ശരീരത്തേയും ശുചീകരിക്കാനുള്ള മാനസികമായുള്ള നല്ല അവസ്ഥയേയാണ്.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, പൊതു സ്ഥലങ്ങൾ,ജലാശയങ്ങൾ,റോഡുകൾ എന്നിവ ശുചീകരിക്കുന്നതിലൂടെ ഒരു പരിധിവരെ രോഗപ്രതിരോധത്തിന് സഹായിക്കും. പോഷകാഹാരം,ശുദ്ധവായു, ശുദ്ധജലം എന്നിവ നമ്മുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. ഇപ്പോൾ ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന മഹാമാരിയായ കൊറോണയെ പ്രതിരോധിക്കാൻ ഗവ. നിർദ്ദേശിച്ചിരിക്കുന്ന മാർഗങ്ങൾ നമ്മൾ സ്വീകരിക്കണം. സാമൂഹിക അകലം പാലിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക,കൈ കഴുകുക എന്നിവ ജാഗ്രതയോടെ പാലിക്കാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ്.

"ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കു".

ആവിഷ് ടി
8എ ഗവ എച്ച് എസ് എസ് ചേലോറ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം