ഗവ എച്ച് എസ് എസ് അഞ്ചേരി/ബ്ലൂ ആർമി

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ എച്ച് എസ് എസ് അഞ്ചേരി

ബ്ലൂ ആർമി

ജലസംരക്ഷണം ലക്ഷ്യമിട്ട് തൃശൂർ ജില്ലയിൽ നടപ്പിലാക്കുന്ന സമഗ്ര ജില്ലാ പദ്ധതിയാണ് ജലരക്ഷ ജീവരക്ഷ . ഇപ്പോൾ വിവിധ വകുപ്പുകൾ തനതായി നടപ്പിലാക്കുന്ന ജലം, മണ്ണ്, നീർത്തടസംരക്ഷണ പ്രവർത്തികൾ ഏകോപിപ്പിച്ച് ഒരു കുടക്കീഴിലാക്കി വികസിപ്പിച്ച് ഫലം കൊയ്യുകയാണ് ജലരക്ഷ ജീവരക്ഷയുടെ ലക്ഷ്യം. നാല് വർഷം കൊണ്ട് 557.28 കോടി രൂപയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പാക്കുകയാണ് ലക്ഷ്യം. ജില്ലയിലെ സ്‌കൂളിൽ ബ്ലൂ ആർമിയും ബ്ലൂ ആർമിയുടെ നേതൃത്വത്തിൽ ജല ക്ലബ്ബുകളും രൂപീകരിക്കുക. ക്ലാസ്സ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ബ്ലൂ ആർമിയിൽ സ്‌കൂളിലെ മുഴുവൻ കുട്ടികളും അംഗങ്ങളാവുക. സ്‌കൂളിലും പരിസരങ്ങളിലുളള ജലസംരക്ഷണ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.എന്നിവയാണ് ബ്ലൂ ആർമി ഉദ്ദേശിക്കുന്നത്. നാല് വർഷമാണ് ജലരക്ഷ ജീവരക്ഷയുടെ കാലയളവ്.

സ്‌കൂളിൽ ബ്ലൂ ആർമിക്ക് രൂപം കൊടുത്തു.സ്വപ്ന ടീച്ചറാണ് കോർഡിനേറ്റർ