ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2013-14
അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച് കൊണ്ടാണ് പുതിയ അധ്യയന വർഷത്തിലേക്ക്
പ്രവേശിച്ചത്.SSLC പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി. സുമൻ മനോഹർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്
നേടി.
നേട്ടങ്ങൾ
*100% വിജയം
*ഗാന്ധിദർശൻ അവാർഡ്
*ഗണിതസാമൂഹ്യശാസ്ത്രപ്രവൃത്തി പരിചയമേളയിൽ സബ്ബ്ജില്ലാതലത്തിൽ
ഇലക്‌ട്രിക് വയറിങ്,പേപ്പർ ക്രാഫ്‌റ്റ്,ചോക്ക് മേക്കിങ് ഒന്നാംസ്ഥാനം
*ശാസ്ത്രമേള ജില്ലാതലം -ഇലക്‌ട്രിക് വയറിങ്- ഒന്നാം സ്ഥാനം
*സംസ്ഥാനതലം-ശാസ്ത്രമേള-ഇലക്‌ട്രിക് വയറിങ്- A ഗ്രേഡ് അഞ്ചാം സ്ഥാനം
*കലോത്സവം-സബ്‌ജില്ല-നാടൻ പാട്ട് ഒന്നാം സ്ഥാനം A ഗ്രേഡ്
ജില്ലാ കലോത്സവം-നാടൻ പാട്ട്-എ ഗ്രേഡ്- മൂന്നാംസ്ഥാനം
കായികം-സബ്ബ്‌ജില്ല
*ഹൈജമ്പ്-ഒന്നാംസ്ഥാനം
*കബഡി- മൂന്നാം സ്ഥാനം
*ഫുട്ബോൾ-(സീനിയർ)മൂന്നാംസ്ഥാനം
*ജവഹർദർശന വേദി,ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ മികച്ച ഉപന്യാസത്തിനുള്ള ട്രോഫി നേടി
*ബെസ്റ്റ് പി .ടി. എ അവാർഡ്(ജില്ലാതലം രണ്ടാം സ്ഥാനം )
*ബെസ്റ്റ് പി ടി എ അവാർഡ്(കോർപ്പറേഷൻ ഒന്നാംസ്ഥാനം
പ്രവേശനോത്സവം
അധ്യയന വർഷത്തിന്റെ ആരംഭം വർണ്ണാഭമായ പ്രവേശനോത്സവത്തോടെയായിരുന്നു.
ഉജ്ജ്വലമായ ആ മുഹൂർത്തത്തിൽ അധ്യക്ഷൻ പി.ടി.എ പ്രസിഡന്റ് ആയിരുന്നു.ഹെഡ്‌മിസ്‌ട്രസ്സ്
ശ്രീമതി കെ.ടി.ത്രേസ്യാമ്മ ടീച്ചർ സ്വാഗതം പറഞ്ഞു.കൗൺസിലർ സി.കെ.സുബ്രഹ്മണ്യൻ ഉദ്ഘാടനം
ചെയ്തു.മുൻഷി ടെലിഫെയിം ശ്രീ.വേണു അക്ഷര ദീപം പകർന്നു നൽകി.സിനിമാസംവിധായകനും
തിരക്കഥാകൃത്തുമായ ശ്രീ.കലവൂർ രവികുമ്മാർ മുഖ്യപ്രഭാഷണം നടത്തി.'പരിരക്ഷയുടെ പാഠങ്ങൾ'എന്ന
പുസ്തകത്തിന്റെ പ്രകാശനം തദവസരത്തിൽ നിർവ്വഹിച്ചു.
- വർക് എക്സ്പീരിയൻസ്
വർക് എക്സ്പീരിയൻസിൽ കുടനിർമ്മാണത്തിൽ ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. - ചോക്ക് നിർമ്മാണത്തിൽ കിരൺ മനോഹറിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു. ഇലക്ട്രിക് വയറിങ്ങിൽ യു.പി വിഭാഗത്തിൽ ഷൈവോൺ ഷാബു വിന് ഫസ്റ്റ് എ ഗ്രേഡ് ലഭിച്ചു.
- സംസ്ഥാന തലത്തിലും ഷൈ വോൺ ഒന്നാം സ്ഥാനം നിലനിർത്തി.
ദുരിതാശ്വാസ ഫണ്ട് ശേഖരണം
ഭാരതം കണ്ട വൻ ദുരന്തമായിരുന്നു ഉത്തരാഖണ്ഡ് പ്രളയം.അതിനായി സ്‌കൂൾ വിദ്യാർത്ഥികൾ സ്‌കൗട്ട്& ഗൈഡ്‌സിന്റെ നേതൃത്വത്തിൽസമീപവാസികലിൽ നിന്നും പണം സ്വരൂപിക്കുകയും,ആ ഫണ്ട് ദുരിതാശ്വാസ നിധിയിലേയ്ക്ക്കൈമാറി.ഗൈഡ്‌സ് ക്യാപ്റ്റൻ മേരിടീച്ചർനേതൃത്വം നൽകി.
'''ശൂചിത്വം.'''
ഊണിനു മുമ്പ് കൈകഴുകുവാനായി, എല്ലാപൈപ്പുകളുടെയുംസമീപമായി സ്‌കൂൾ നിർമ്മിത സോപ്പ് സ്ഥാപ്പിച്ചു.ശുചിത്വബോധവൽക്കരണ ക്ലാസ്സുകളും,പ്രവർത്തനങ്ങളും നടത്തി.എല്ലാക്ലാസ്സുകളിലെയും വൃത്തിപരിശോധിച്ച് മികച്ച ക്ലാസ്സിനു് മാസത്തിലൊരിക്കൽ'റോളിങ് ട്രോഫി'നൽകാറുണ്ട്
വീട് നിർമ്മാണംകാലവർഷക്കെടുതിയിൽ വീട് നഷ്ടപ്പെട്ട ശ്രീലക്ഷ്മിക്ക് പി ടി എ ,വിദ്യാർഥികൾ ,അധ്യാപകർ എന്നിവർ ചേർന്ന്വീട് നിർമ്മിച്ച നൽകി.മേയർ ശ്രീ ഐ പി പോൾ അവർകൾ അതിൽ സഹകരിച്ചു.ഓണദിനത്തിൽ പുതിയ വീട്ടിൽ നടന്ന ഓണസസദ്യയിൽ എം എൽ എ എം പി വിൻസെന്റ്, മേയർ ഐ പി പോൾ എന്നിവരും പങ്കെടുത്തു.
പഠനോപകരണങ്ങൾ
സ്വീഡനിൽ നിന്നും ആയുർവേദ ചികിത്സക്കെത്തിയ അഞ്ചംഗ സംഘം സ്‌കൂളിലെ 20 പേർക്ക്പഠനോപകരണങ്ങൾ നൽകി സഹായിച്ചു. ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷ രാമവർമപുരത്തെ അന്തേവാസികൾക്കൊപ്പമായിരുന്നു.അവരോടൊപ്പം കേക്ക് മുറിച്ചും സദ്യ ഉണ്ടും അനുഭവമാക്കി മാറ്റി.
ശതാബ്ദി ആഘോഷങ്ങൾ
31 -12 -2013 നു വിദ്യാലയത്തിൽ ഒരു വർഷം നീണ്ട ശതാബ്ദി ആഘോഷങ്ങൾക്കൻതുടക്കം കുറിച്ച്വു
വിളംബര ജാഥ വർണ്ണാഭമായി നടത്തി .
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന് തെരുവ് നാടകങ്ങൾ നടത്തി
സ്‌കൂളിന് സമീപത്തെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നാടകം അവതരിപ്പിച്ചു.
വിദ്യാർഥികൾ വൈറ്റ് ലൈൻ സ്റുഡിയോയുമായി സഹകരിച്ച് '''പിറന്നാൾ സമ്മാനം''' എന്ന ഹ്രസ്വ ചിത്രം നിർമ്മിച്ച്.
സക്രിയം അവധിക്കാല ക്യാമ്പ് നടത്തി.കല സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ അതിൽ പങ്കെടുത്തു
കവി റഫീഖ് അഹമ്മദ് ,തിരക്കഥാകൃത്ത് കലവൂർ രവികുമാർ ,ഗിരീഷ് കുമാർ ,കവയിത്രി ശ്രീലത വർമ്മ,
മനോജ് കുമാർ പി.സ് എന്നിവർ പങ്കെടുത്തു.നാടക കളരി നടത്തി.ഗണിതം വേദ ഗണിതം ക്ലാസ് നടത്തി.ലോക
ക്ലാസിക് സിനിമകൾ പ്രദർശിപ്പിച്ചു.പ്രവൃത്തി പരിചയ മേള നടത്തി. ഫുട് ബോൾ ക്രിക്കറ് ബാഡ്മിന്റൺ
എന്നീ കളികളും ഉണ്ടായിരുന്നു.
വൈഖരി
കുട്ടികളിൽ സാഹിത്യ അഭിരുചിയും വായനാശീലവും വളർത്താൻ ഉദ്ദേശിച്ചുകൊണ്ടുളള പ്രവർത്തനമാണിത്.
പുതിയ എഴുത്തുകാർ പുതിയപുസ്തകങ്ങൾ എന്നിവ പരിചയപ്പെടൽ
എഴുത്തുകാരുമായി സംവദിക്കൽ കവിയരങ്ങ് എന്നിവ നടത്തുന്നു. എല്ലാ വെളളിയാഴ്ചയും ഉച്ചയൂണിന്റെ
ഇടവേളയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.മലയാളം അധ്യാപകർ മാത്രമല്ല
സയൻസ് കണക്ക് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരും പുസ്തകാനുഭവങ്ങൾ കുട്ടികളുമായി
പങ്കുവെയ്ക്കുന്നു.സിനിമാ നടൻ ശ്രീജിത്ത് രവി ഉദ്ഘാടനം ചെയ്തു.റഫീക്ക്
അഹമ്മദ്,ആർ.രാമചന്ദ്രൻ,ഡോ.വി.സി.സുപ്രിയ,നന്ദകിഷോർ തുടങ്ങി നിരവധി പേർ കുട്ടികളുമായി
അഭിമുഖം നടത്തി.സ്കൂളിലെ അധ്യാപകരായ ധനം ടീച്ചർ,അഞ്ജലി ടീച്ചർ,ഗിരിജ
ടീച്ചർ,പ്രസീത ടീച്ചർ,റീത്താമ ടീച്ചർ,രേണുക ടീച്ചർ തുടങ്ങിയവർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി.
ബോധവൽക്കരണ ക്ലാസുകൾ
1 പരിസ്ഥിതി ബോധവൽക്കരണക്ലാസ്-ഡോ.ബാബുജോസഫ്
2 ലഹരി വിരുദ്ധബോധവൽക്കരണക്ലാസ് വർക്കിച്ചൻ മേനാച്ചേരി
3 കാർഷികസംസ്കാരം വിദ്യാർത്ഥികളിൽ ശ്രീ മാത്യു ഉമ്മൻ
(കൃഷിഓഫീസർ)
4 പുരാവസ്തുക്കളുടെ പ്രാധാന്യം
ചരിത്രാവബോധം ശ്രീ.കെ.സി.പുഷ്കരൻ, ആർക്കിയോളജിക്കൽ വകുപ്പ് ഉദ്യോഗസ്ഥൻ
5 വായനയുടെ പ്രാധാന്യം -ശ്രീ.ആദർശ് കേരളവർമ്മകോളേജ്
6ഇന്ററാക്റ്റീവ് ക്ലാസ്സ് റൂം ആക്റ്റിവിറ്റി – ശ്രീ.രമേശ് ചന്ദ്രശർമ്മ
(ദേശീയ കോ-ഓർഡിനേറ്റർ ഗാന്ധിപീസ് ഫൗണ്ടേഷൻ)
7 മാതൃഭാഷയുടെ പ്രാധാന്യം -ശ്രീ.നന്ദകിഷോർ (ഹാസ്യ സാമ്രാട്ട്)
8വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം -ശ്രീ.ശ്രീജിത്ത് രവി (സിനിമാ നടൻ)
9മാധ്യമപരിശീലനക്കളരി -ശ്രീ.സി.ജെ.ജയിംസ്
ശ്രീ.വി.ജെ.റാഫി
സ്‌കൂൾ കലോത്സവം
മാണിക്യക്കല്ല് ഫെയിം പിന്നണി ഗായകൻ ശ്രീ.ഷെർദ്ദിൻ തോമസ്
ഉദ്ഘാടനം ചെയ്തു്.സ്‌കൂൾ കലോത്സവത്തിലെ വിജയികൾ ഉപജില്ലയിലും ജില്ലയിലും പങ്കെടുത്തു.
വിളബരജാഥ
സ്‌കൂൾ ശതാബ്ദിയാഘോഷത്തിന്റെ'വിളംബര ജാഥ'സ്‌കൂൾ വാർഷികത്തോടനുബന്ധിച്ച് നടത്തി.സ്‌കൂൾ
ഹെഡ്‌മിസ്‌ട്രസ്സ് ശ്രീമതി ത്രേസ്യാമ്മ ടീച്ചറിന്റെയാത്രയപ്പുയോഗവും കൂടിയായ വാർഷികാഘോഷം
മേയർ ശ്രീ.രാജൻ.ജെ.പല്ലൻ ഉദ്ഘാടനം ചെയ്തു.'ശതാബ്ദി മുദ്ര'ശ്രീ കലവൂർ രവികുമാർ പ്രകാശനം ചെയ്തു.
രാത്രികാല ക്ലാസ്സുകൾ
പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി പി.ടി.എയുടെ നേതൃത്വത്തിൽ രാത്രികാലക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
പ്രമുഖരും,അധ്യാപകരും,പി.ടി.എ അംഗങ്ങളും നേതൃത്വം നൽകി
വരുന്നു.ലഘു ഭക്ഷണം വിതരണം ചെയ്യുകയും പഠനത്തിനു് അനുകൂലസാഹചര്യം
ഒരുക്കുകയും ചെയ്യുന്നു.
ഓഗസ്റ്റ് 15-സ്വാതന്ത്ര്യ ദിനം
ഭാരതത്തിന്റെ ഏറ്റവും പ്രധാന ആഘോഷമായ സ്വാതന്ത്ര്യ ദിനം പൂർവ്വാധികം ഭംഗിയായി
കൊണ്ടാടി.കുട്ടികൾക്കെതിരെ വളർന്നുവരുന്ന ക്രൂരതകൾക്കെതിരെ കുട്ടികൾ
സംസാരിച്ചു.സ്വാതന്ത്ര്യം ഇനിയും അകലെ.ക്വിസ്‌മത്സരം,ദേശഭക്തി ഗാനമത്സരം എന്നിവ സംഘടിപ്പിച്ചു.
ഒക്ടോബർ 2 ഗാന്ധിജയന്തി
ഗാന്ധിജയന്തിയോടനുബന്ധിച്ച് സേവനദിനം ആചരിചിചു.ഗാന്ധിദർശൻ ന്റെ ആഭിമൂഖ്യത്തിൽ സ്‌കൂൾ
മാത്രമല്ല,സ്‌കൂളിന്റെ ചുറ്റുമുള്ള പരിസരവും കുട്ടികൾ ശൂചിയാക്കി
ഒക്ടോബർ 4 മൃഗസംരക്ഷണദിനം
മൃഗസംരക്ഷണദ ബോധവൽകരണ സമ്മേലനം ഒല്ലൂർ
എം .എൽ .എ . ശ്രീ.എം.പി.വിൻസെന്റ് ഉദ്ഘാടനം
ചെയ്തു.കൗൺസിലർ സി കെ സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ത്രേസ്യാമ്മ ടീച്ചർ
സ്വാഗതം പറഞ്ഞു.മൃഗസംരക്ഷണ ഓഫീസർ ശ്രീ യു എസ് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
ഒല്ലൂർ മൃഗാശുപത്രിയിലെ ഡോക്ടർമാരായ ഡോ.ടീന കുരുവിള,ഡോ ജോയ് ജോർജ് മൃഗസംരക്ഷണം,
രോഗങ്ങൾ എന്നിവയെക്കുറിച്ച് ഡയറി ക്ലബംഗങ്ങൾക്ക് ക്ലാസ്സെടുത്തു.ക്വിസ് മത്സരവും നടത്തി
സമ്മാനദാനവും നടത്തി.
കേരളപ്പിറവി ദിനം
ശ്രേഷ്ഠ ഭാഷാദിനം-നവംബർ-1
മലയാളം ശ്രേഷ്ഠഭാഷയായി അവരോധിക്കപ്പെട്ടതിനു.ശേഷമുള്ള ആദ്യ മലയാള ദിനം ആയിരുന്നു.
പോസ്റ്റർ തയ്യാറാക്കി.ഭാഷാഭിമാന പ്രതിജ്ഞ എടുത്തു.ഹയർ സെക്കന്ററി അധ്യാപകനായ
ശ്രീ.ബിനുമാസ്റ്റർ ശ്രേഷ്ഠഭാഷാദിനസന്ദേശം അസംബ്ലിയിൽ നൽകി.മലയാള ഭാഷാചരിത്രം,സാഹിത്യം
എന്നിവയിൽ ക്വിസ് സംഘടിപ്പിച്ചൂ.
സ്‌കൂൾ പതിപ്പുകൾ
മഴപ്പതിപ്പ്
ആലിപ്പഴം/മഴമുത്തുകൾ
എല്ലാ വിഭാഗത്തിൽ നന്നും മഴയെക്കുറിച്ച് അനുഭവങ്ങളും
കഥകളും കവിതകളും ലേഖനങ്ങളു ഉൾപ്പെടുത്തി മഴപ്പതിപ്പുകൾ തയ്യാറാക്കി.
കേരള വർമ്മ കോളേജിലെ മലയാള പ്രോഫസർ ഡോ.കെ.കൃഷ്ണകുമാറി പ്രകാശനം
ചെയ്തു.ടീച്ചർ തയ്യാറാക്കിയ മഴമുകിൽ മേള .യുടെ സി ഡി കുട്ടികൾക്ക് പ്രദർശിപ്പിച്ചു.
എല്ലാ ക്ലാസ്സുകളിലും കയ്യെഴുത്തുമാസിക തയ്യാറാക്കി.
ഗാന്ധിദർശൻ മാസിക
സോഷ്യൽ സയൽസ് ക്ലബ്ബ് മാസിക എന്നിവ തയ്യാറാക്കി.
ഗാന്ധിദർശൻ
2012-13 വർഷത്തെ ഗാന്ധിദർശൻ അവാർഡ്
സ്കൂളിന് ലഭിച്ചു.
ഗാന്ധിമരം എന്ന ഒരു ഇലഞ്ഞി മരം
സ്‌കൂൾ കോമ്പൗണ്ടിൽ ഹരിതാഭമായി നിൽക്കുന്നണ്ട്.
ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമൂഖ്യത്തിൽ പ്രകൃതിദത്ത നിർമ്മിത സോപ്പ് നിർമ്മിച്ച് വിപണനം ചെയ്യുന്നുണ്ട്.ഈ
സോപ്പിന്റെ വില്പനലാഭത്തിൽ നിന്നും ഒരു വിഹിതമെടുത്തു കൊണ്ട് ഒമ്പതാം ക്ലാസ്സിലെ കുട്ടികൾക്ക് പാൽ വിതരണം
ചെയ്യുന്നു.സീബ്രാ ക്രോസിങ് സ്‌കൂളിലെ തിരക്കേറിയ
റോഡ് മുറിച്ചു കടക്കാൻ,കുട്ടികളെ ബോധവൽക്കരിക്കുവാനായി ഒരു സീബ്രാ ക്രോസിങ് സ്‌കൂളിനു മുന്നിൽ വരച്ചു.
അത് കൊച്ചുകുട്ടികൾക്ക് വളരെയേറേ ഉപകാര പ്രദമായിരുന്നു
തനത് പ്രവർത്തനങ്ങൾ
യോഗാക്ലാസ്സ്
ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് പഠനത്തിൽ ക്ഷമതയും ഏകാഗ്രതയും ലഭിക്കുന്നതിനായി
യോഗ പരിശീലനം നൽകിവരുന്നു.ദിവസവും 8.30 മുതൽ
9.15 വരെ ഇത് നടപ്പാക്കുന്നു അതിനു ശേഷമാണ് ഒന്നാംബെൽ അടിക്കുന്നത്.
സീറോ-വേയ്‌സ്റ്റ് പദ്ധതി
മലബാർ ഗോൾഡും മലയാള മനോരമയും ചേർന്ന്
നടപ്പാക്കിയ സീറോ-വേയ്‌സ്റ്റ് പദ്ധതി ഞങ്ങളുടെ
വിദ്യാലത്തിലും നടപ്പിലാക്കിയിട്ടുണ്ട് പേപ്പർ,പ്ലാസ്റ്റിക് എന്നീ മാലിന്യങ്ങൾ വെവ്വേറെ നിർമ്മാർജ്ജനം ചെയ്തു,
സംസ്കരിക്കുകയാണ് ഇതിന്റെ രീതി.അതിനാൽ വിദ്യാലയവും പരിസരവും എപ്പോഴും ശുചിയായിരിക്കും
തണൽ പദ്ധതി
ജില്ലാ ആശുപത്രിയിലെ പെയിൻ ആന്റ് പാലിയേറ്റുവുമായി സഹകരിച്ച് തണൽ എന്ന പേരിൽ ഒരു
സാന്ത്വന പദ്ധതി സ്‌കൂളിലുണ്ട് .വിദ്യാർത്ഥികളിൽ
കാരണ്യം,അനുത്നപം,സഹകരണ-സഹായ മനോഭാവം എന്നിവ വളർത്തിയെട്ടക്കുവാനാണ് ഈ പദ്ധതി.
വിദ്യാർത്ഥികൾ പെയിൻ ഏന്റ് പാലിയേറ്റുവ്
യൂണിറ്റ് സന്ദർശിക്കുകയും,അവരുമായി സംവദിക്കുകയും വസ്ത്രങ്ങൾ നൽകുകയും ചെയ്തു.അത്തരം
കാരുണ്യ പ്രവർത്തനങ്ങൾക്കായി
അംഗങ്ങളായ വിദ്യാർത്ഥികൾക്ക് ഏകദിന ശില്പശാല
സംഘടിപ്പിച്ചു.കുട്ടികൾ യൂണിറ്റമഗങ്ങൾക്കായി കലാപരിപാടികൾ അവതരിപ്പിച്ചു
ദൈവത്തിന്റെ കുപ്പായം
.അളവുകളിൽ വ്യത്യാസം വന്നതും,എന്നാൽ ഉപയോഗിക്കാൻ ആവുന്നതുമായ വസ്ത്രങ്ങൾ ശേഖരിച്ച്,
വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യുന്ന സമ്പ്രദായം ആണിത്.കുട്ടികൾക്ക് വളരെ ഉപകാരപ്രദമായ
ഒരു പദ്ധതിയായിരുന്നു ഇത്.
എന്റെ ഉദ്യാനം/ജീവന്റെ വഴി
വിദ്യാലയ പരിസരം മനോഹരവും പ്രതീക്ഷാഭരിതവുമാക്കുവീനുമായി ഫലവൃക്ഷത്തൈകളും,
പുഷ്പ ,വൃക്ഷങ്ങളുംനട്ടുപിടിപ്പിച്ച പദ്ധതിയാണ്'എന്റെ
ഉദ്യാനം'.ഓരോ ക്ലാസ്സിനും ഓരോ മരങ്ങളുടെ സംരക്ഷണച്ചുമതല ഏല്പിക്കുകയും 'എന്റെ ഉദ്യാനം'
എന്ന വിഷയത്തെ ആന് പദമാക്കി കവിതാമത്സരം
നടത്തുകയും ചെയ്തു.
ക്രിസ്സ്മസ്സ് സമ്മാനം
കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ,ക്രിസ്‌മസ്സ് കേക്കും
സമ്മാനങ്ങളുമായി സ്‌കൂളിലേയ്ക്ക് വന്നു രോഗബാധിതരായ,എന്നാൽപഠനത്തിൽ
മിടുക്കരരമായ ഷെർവിൻ,മെർവിൻ എന്നീ സഹോദരങ്ങൾക്ക് ലാപ് ടോപ്പ് സമ്മാനമായി നൽകി.
സ്‌കൂളിന് ബാന്റ് വാദ്യം പഠിക്കവാനായി,ഒരു പഴയ സെറ്റ അവർ
നൽകുകയുണ്ടായി.