ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2012-13
സയൻസ് ക്ലബ്ബ്
29/6/12ന് സയൻസ് ക്ലബ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ്നിർവ്വഹിച്ചു.സയൻസ് ക്ലബ്ബിന്റെ നേതൃത്തിൽ ക്വിസ് മത്സരം നടത്തി.സ്കൂൾതല എക്സിബിഷൻ നടത്തി.സബ് ജില്ലാതലത്തിൽ വർക്കിങ്ങ് മോഡൽ,സ്റ്റിൽ മോഡൽ എന്നീ ഇനങ്ങളുടെ മത്സരത്തിൽ പങ്കെടുത്തു.
ഗണിത ക്ലബ്
25/6/12ന് ഗണിത ക്ലബ് എച്ച്.എം.ത്രേസ്യാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. പാസ്കൽ ദിനം ആചരിച്ചു. ഗണിത ക്വിസ് മത്സരങ്ങളും ഗണിത പൂക്കള മത്സരങ്ങളും നടത്തി.
തനത് പ്രവർത്തനങ്ങൾ-ജീവന്റെ വഴി
6/7/12ന് ജീവന്റെ വഴി പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഡോ.എം. ഉസ്മാൻ പ്രസിദ്ധ കഥാകൃത്ത് വൈക്കം മുഹമദ് ബഷീറിന്റെ ഇഷ്ടമരമായ മാംഗോസ്റ്റീൻ തൈനട്ട് ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ എല്ലാ ക്ലാസിലെയും കുട്ടികളും തങ്ങളുടെ ക്ലാസുകളെ പ്രതിനിധാനം ചെയ്യുന്ന മരങ്ങളും നടുകയുണ്ടായി. സ്കൂളിലെ മുൻവിദ്യാർത്ഥിയായ കെ.എൻ.കൃഷ്ണകുമാർ എഴുതി ഈണമിട്ട "എന്റെ ഓമന മരം" എന്ന കവിത എല്ലാവരും ചേർന്ന് ആലപിച്ചു.
മാം ബേട്ടി
17/8/12 ന് എസ് എസ് എ സംഘടിപ്പിച്ച 'मां बेटी' എന്ന പരിപാടിയിൽ 2 പെൺകുട്ടികളും അവരുടെ അമ്മമാരും പങ്കെടുത്തു.
യൂത്ത്ഫെസ്റ്റിവൽ
3 ദിവസം നീണ്ട് നിന്ന കലോത്സവം ഉദ്ഘാടനം ചെയ്തത് ഹാസ്യ സാമ്രാട്ട് ശ്രീ.നന്ദ കിഷോറായിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഗ്രൂപ്പു് തിരിഞ്ഞ് നടത്തിയ മത്സരങ്ങളെല്ലാം മികവുറ്റതായിരുന്നു.സബ് ജില്ലാ തലത്തിൽ പങ്കെടുത്ത് ഗ്രേഡുകൾ കരസ്ഥമാക്കാൻ സാധിച്ചു.
ഓണാഘോഷം
21/8/12 ന് ഓണസദ്യ കെങ്കേമമാക്കാൻ 'വിഭവ സമാഹരണം' നടത്തി.കോർപ്പറേഷൻ മേയർ ഐ.പി.പോൾ ഉദ്ഘാടനം നിർവ്വഹിച്ചു. 24/8/12 ന് ഓണാഘോഷം വിവധ പരിപാടികളോടെ ആഘോഷിച്ചു.ഓണസദ്യ (1200 പേർക്ക്) ,പൂക്കള മത്സരം(നാടൻ പൂക്കൾ കൊണ്ട്),തിരുവാതിരക്കളി, മാവേലി വരവ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.
അദ്ധ്യാപക ദിനം
5/9/12 ന് അദ്ധ്യാപക ദിനത്തിൽ അസംബ്ലിയിൽ പി.ടി.എ. പ്രസിഡണ്ട് ചെറിയാൻ ഇ.ജോർജ്ജ് അദ്ധ്യാപകർക്ക് ആശംസകൾ നേർന്നു.
ശിശുദിനാഘോഷം
14/11/12 ന് ബാലസയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു കുട്ടികളുടെ വിവിധ പരിപാടികൾ അതരിപ്പിച്ചു.
ലിറ്റിൽ ലൈബ്രേറിയൻ
12/9/12 ന് 'ലിറ്റിൽ ലൈബ്രേറിയൻ' വായനയിലേക്ക് എന്ന പരിപാടി അഞ്ചേരി ക്ലസ്റ്ററിന്റെ കീഴിലുളള വിദ്യാലയങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുകയുണ്ടായി.യു ആർ സി ട്രെയിനർ സതി ടീച്ചർ പരിപാടികൾക്ക് നേതൃത്വം നൽകി.
പ്രവൃത്തി പരിചയമേള
26/9/12 ന് ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയമേള സ്കൂൾ തലം നടത്തി. കുടനിർമ്മാണം,ബുക്ക് ബൈന്റിങ്ങ്,വയറിങ്ങ്,ചോക്ക് നിർമ്മാണം എന്നിവയുടെ പരിശീലനം ശ്രീമതി.ടെസ്സി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളെ പരിശീലിപ്പിക്കുന്നു. സ്കൂളിൽ കുടകളും പുസ്തകങ്ങളും നിർമ്മിക്കുകയും വിദ്യാർത്ഥികൾ വിൽപ്പന നടത്തുകയും ചെയ്യുന്നു.പോൾ മാസ്റ്ററുടെ നേതൃത്വത്തിൽ വയറിങ്ങും കുട്ടികളെ പരിശീലിപ്പിക്കുന്നു.എല്ലാ ക്ലാസ്സുകളിലും സ്പീക്കറുകൾ സ്ഥാപിച്ചു.
സ്വാതന്ത്ര്യദിനാഘോഷം
15/8/12ന് സ്വാതന്ത്ര്യദിനം ആഘോഷമായി കെണ്ടാടി”ഇന്ത്യ ഉണരുന്നു ഞങ്ങളിലൂടെ" എന്നപരിപാടി വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ഗാന്ധിജി,നെഹ്റു,സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ മഹാന്മാരുടെ വേഷമണിഞ്ഞ വിദ്യാർത്ഥികൾക്ക് ദേശീയപതാകയുടെ നിറങ്ങളിലുളള വസ്ത്രമണിഞ്ഞ വിദ്യാർത്ഥികൾ പുഷ്പാർച്ചന നടത്തി.ഭാരതം നേരിടുന്ന പ്രശ്നങ്ങൾ ബോധ്യപ്പടുത്താൻ മുരുകൻ കാട്ടാക്കടയുടെ "കണ്ണട" എന്ന കവിതയുടെ ദൃശ്യാവിഷ്ക്കരണം നടത്തി.
ബാലസഭ
6/8/12 ന് ഉച്ചയ്ക്ക് ബാലസഭയുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ചെയ്തു.പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ എൽ.പി.കുട്ടികൾ അവതരിപ്പിച്ചു.
സൗജന്യ യൂണിഫോം വിതരണവും എന്റോമെന്റ് വിതരണവും
3/8/12ന് എസ്.എസ്.എ നൽകുന്ന സൗജന്യ യൂണിഫോമിന്റെ വിതരണം ഉയർന്നമാർക്ക് വാങ്ങിയവർക്കുള്ള വിവിധ വ്യക്തികൾ ഏർപ്പെടുത്തിയിട്ടുള്ള എന്റോമെന്റ് വിതരണവും സ്കൂൾ അസംബിളിയിൽ വെച്ച് കൗൺസിലർ ഉദ്ഘാടനം ചെയ്തു. ശ്രീ.ടി.എസ്.രവീന്ദ്രൻ (ബി.പി.ഒ.,യു.ആർ.സി,എസ്.എസ്.എ യൂണിഫോം വിതരണവും ശ്രീ മാത്യു സി.വി. (owner of modern sanitary)പാവപ്പെട്ട കുട്ടികൾക്ക് നൽകുന്ന യൂണിഫോം വിതരണവും നടത്തി.
ഗൈഡ്സ്
18/6/12ന് ഹെഡ്മിസ്ട്രസ്സിന്റെ അദ്ധ്യക്ഷതയിൽ അദ്ധ്യാപകർയോഗം ചേർന്ന് ഒരുവർഷം നടത്തേണ്ടതായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.സ്കൂളിലെ സേവന രംഗത്ത് ഗൈഡ്സ് സംഘടന സജീവമായി മുന്നിട്ട് നിൽക്കുന്നു.ഇപ്പോൾ ഈ സംഘടനയിൽ 28 പേർ അംഗങ്ങളായിട്ടുണ്ട്.ഈ വർഷം 4 കുട്ടികൾക്ക് രാജ്യപുരസ്കാർ അവാർഡ് കിട്ടി.തൃതീയ സോപാൽ പരീക്ഷയിൽ 9 പേർ വിജയിച്ചു.ജില്ലാ റാലിയിലും പട്രോൾ ലീഡേഴ്സ് ട്രെയിനിങ്ങ് ക്യാമ്പിലും പങ്കെടുത്തിണ്ട്.
സോഷ്യൽ സയൻസ് ക്ലബ്
27/6/12 ന് സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ആർക്കിയോളജിക്കൽ വകുപ്പിൽ ഉദ്ധ്യോഗസ്ഥനായ ശ്രീ കെ.സി.പുഷ്കരൻ നിർവ്വഹിച്ചു. ചരിത്രത്തിന്റെ പ്രാധാന്വത്തെപ്പറ്റിയും പ്രകൃതിയോടിണങ്ങി ജീവിക്കേണ്ട ആവശ്യകതയെപ്പറ്റിയും ക്ലാസ് എടുത്തു.
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്നു.സാഹിത്യമത്സരങ്ങളും എഴുത്തുക്കൂട്ടം വായനാക്കൂട്ടം എന്നീ പരിപാടികൾ നടന്നു വരുന്നു.തുടർച്ചയായി പല വർഷങ്ങളിലും ജില്ലാതലത്തിൽ മാഗസിന് സമ്മാനം ലഭിച്ചിട്ടുണ്ട്.
ഡയറി ക്ലബ്ബ്
തൃശൂർ ജില്ലയിലെ ഏക സ്റ്റുഡൻസ് ഡയറി ക്ലബ്ബ് അഞ്ചേരി ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ക്ഷീര മേഖലയിലെ നൂതന പ്രവണതകൾ-സെമിനാർ നടത്തി.വിവിധ ക്ഷീര സഹകരണസംഘങ്ങൾ സന്ദർശിച്ചു.
ഗാന്ധിദർശൻ
8/6/12 ന് ഗാന്ധിപീസ് ഫൗണ്ടേഷൻ ദേശീയ കോ-ഓർഡിനേറ്റർ ശ്രീ.രമേശ് ചന്ദ്രബാബു ഗാന്ധിദർശൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ നിർമ്മിച്ച സോപ്പുനൽകിയാണ് ഉദ്ഘാടനം ചെയ്തത്. അതിനുശേഷം അദ്ദേഹം കുട്ടികൾക്ക് ഗാന്ധിയൻ ആശയങ്ങളുടെ പ്രസക്തിയെപ്പറ്റി ഹിന്ദിയിൽ ക്ലാസെടുത്തു ഇന്റർ ഏക്റ്റീവ് ക്ലാസ്റൂം ഏക്റ്റിവിറ്റീ കുട്ടികൾക്ക് പരിചയപ്പെടുത്തി. ജില്ലാ ജില്ലാജോയിന്റ് സെക്രട്ടറി ഡേവിഡ് കണ്ണമ്പുഴ, ജില്ലാ വൈസ് ചെയർമാൻ ഗോപിനാഥ്, ജില്ലാ കോ-ഓർഡിനേറ്റർ ജോൺസൺ എന്നിവർ പങ്കെടുത്തു. 4/10/12 ന് ഗാന്ധിദർശൻ പഠന പരിപാടിയുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.സ്കൂളിലെ എല്ലാ കുട്ടികളും പങ്കെടുത്തു. 40% ത്തിൽ അധികം മാർക്ക് വാങ്ങി 219 കുട്ടികൾ ഗാന്ധിദർശന്റെ സർട്ടിഫിക്കറ്റിന് അർഹരായി.
സോപ്പ് നിർമ്മാണം
ഗാന്ധിദർശന്റെ ഭാഗമായി കുട്ടികൾ '100+' എന്ന് പേര് നൽകിയ സോപ്പ് നിർമ്മിക്കുന്നു.ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ സോപ്പ് അധ്യാപകരും കുട്ടികളും വാങ്ങിക്കുന്നു.
ഹിരോഷിമ ദിനം
6/8/12ന്"ഹിരോഷിമ ദിനം " ആചരിച്ചു.പോസ്റ്റർ രചനമത്സരം യു.പി.,എച്ച്.എസ്.വിഭാഗം നടത്തി. 5മുതൽ 10വരെയുള്ള കുട്ടികൾ മുദ്രാവാക്യങ്ങൾ എഴുതിയ ബാഡ്ജ് ധരിച്ചു.സഡാക്കോയെ പരിചയപ്പെടുത്തൽ, ശാന്തി ഗീതം എന്നിവയുണ്ടായി ഉച്ചയ്ക്ക് പോസ്റ്റർ പിടിച്ച് റാലി നടത്തി.
ഐ.ടി.ക്ലബ്
8/8/12ന് ഐ.ടി.ക്ലബ് ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സ് നിർവ്വഹിച്ചു.ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടത്തുന്നുണ്ട്.ഡിജിറ്റിൽ പൂക്കള മത്സരം നടത്തി.സബ് ജില്ലാതലത്തിൽ പെയിന്റിങ്ങ്,വെബ്പേജ് നിർമ്മാണം,മലയാളം ടൈപ്പിങ്ങ്,പ്രസന്റേഷൻ എന്നീ മത്സരങ്ങളിൽ പങ്കെടുത്തു.
പ്രവർത്തന കലണ്ടർ
ജൂൺ : ഐ.ടി. ക്ലബ് രൂപീകരണം، ഉദ്ഘാടനം ജൂലയ് : ഐ.ടി.ലാബ് സജ്ജമാക്കൽ،ഉബണ്ടു ഇൻസ്റ്റാളേഷൻ ആഗസ്റ്റ് : സ്വാതന്ത്ര്യദിനാഘോഷം ഡോക്യൂമെേന്റേഷൻ സെപ്തബർ : ഡിജിറ്റൽ പൂക്കളമത്സരം، സ്വന്തന്ത്രസോഫ്റ്റ് വെയർ ദിനാചരണം- രക്ഷിതാക്കൾക്ക് ഒരുദിവസം ഐ.ടി. ട്രെയ്സങ്ങ് ഒക്ടോബർ : സ്കൂൾ തല ഐ.ടി.മത്സരം، സ്കൂൾ ബ്ലോഗിൽ സൃഷ്ടികൾ കൂട്ടിചേർക്കൽ നവംബർ : സ്കൂൾ വിക്കി അപ്ഡെയ്റ്റിംഗ് ബ്ലോഗിൽ സൃഷ്ടികൾ കൂട്ടിചേർക്കൽ ഡിസംബർ : സ്കൂൾ വിക്കി അപ്ഡെയ്റ്റിംഗ് ബ്ലോഗിൽ സൃഷ്ടികൾ കൂട്ടിചേർക്കൽ، അവധിക്കാല പരിശീലനം ആനിമേഷൻ ട്രൈനിംഗ് ജനുവരി : സ്കൂൾ വിക്കി അപ്ഡെയ്റ്റിംഗ് ബ്ലോഗിൽ സൃഷ്ടികൾ കൂട്ടിചേർക്കൽ،
ബഷീർ ദിനം
ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ കൃതികൾ,ചിത്രങ്ങൾ എന്നിവയുടെ പ്രദർശനം നടത്തി.ബഷീർ-അനുഭവങ്ങളെ അക്ഷരങ്ങളീലൂടെ പകർത്തിയ എഴുത്തുകാരൻ എന്ന നിലയിൽ മലയാളം ക്ലാസ്സുകളിൽ അധ്യാപകർ ബഷീറിനെ പരിചപ്പെടുത്തി.
സ്കൂൾ പാർലമെന്റ് ഇലക്ഷൻ
27/9/12 ന് രാവിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ഉച്ചക്ക് ശേഷം സ്കൂൾ സ്പോർട്സ് നടത്തി.
മലയാള ദിനാഘോഷം
1/11/12 ന് കേരളപിറവിദിനത്തോടനുബന്ധിച്ച് എച്ച്.എസ്.എസ്. വിഭാഗം അധ്യാപകൻ ബിനുമാസ്റ്റർ അസംബ്ളിയിൽ പ്രഭാഷണം നടത്തി. മലയാളത്തനിമയുൾകൊള്ളുന്ന ഗാനങ്ങളും കവിതകളും വിദ്യാർത്ഥികൾ ആലപിച്ചു.ഉച്ചസമയത്ത് ഗാനങ്ങളും കവിതകളും കേൾപ്പിച്ചു.