ഗവ എച്ച് എസ് അഴീക്കോട്/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-26
കണ്ണൂർ ജില്ലാ സ്‌കൂൾ പ്രവേശനോത്സവം അഴീക്കോട് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് അതിഗംഭീരമായിആഘോഷിച്ചു.പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂൾ അങ്കണവും പരിസരവും വൃത്തിയാക്കുകയും മനോഹരമായി അലങ്കരിക്കുകയും ചെയ്തിരുന്നു.
പ്രവേശനോത്സവദിനമായ ജൂൺ 2 രാവിലെ 9.30 ന് സംസ്‌ഥാന തല ഉദ്ഘാടനത്തിന്റ ലൈവ് സ്ട്രീമിംഗ് നടത്തി.അതിനുശേഷം SSK രാഗലയം ടീം പ്രവേശനോത്സവഗാനം ആലപിച്ചു. ചടങ്ങിൽ സ്വാഗതമരുളിയത് ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റായ ശ്രീ ബിനോയ് കുര്യൻ ആയിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി രത്നകുമാരിയുടെ അധ്യക്ഷതയിൽ ശ്രീ കെ വി സുമേഷ് എം എൽ എ ഉദ്ഘാടനകർമം നിർവ്വഹിച്ചു.കണ്ണൂർ ഡി ഡി ഇ ശ്രീമതി ഷൈനി പ്രവേശനോത്സവ സന്ദേശം നൽകി.ചടങ്ങിലെ മുഖ്യതിഥി ആയിരുന്ന ബഹുമാനപ്പെട്ട ജില്ലാ കളക്ടർ ശ്രീ അരുൺ കെ വിജയൻ ഐ എ എസ് ,വിശിഷ്ടാഥിതി ആയിരുന്ന ബാലതാരം മാസ്റ്റർ പ്രയാൺ എൻ പി എന്നിവരുടെ സാന്നിദ്ധ്യം പ്രവേശനോത്സവത്തിന്റ മാറ്റു കൂട്ടി. കണ്ണൂർ ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് ടി സരള ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്രീജിനി എൻ വി , കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ സി ജിഷ ടീച്ചർ ,അഴിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അജീഷ് കെ , വാർഡ് മെമ്പർ ശ്രീമതി ശ്രീലത ടി പി തുടങ്ങിയ നിരവധി പ്രമുഖർ ആശംസകൾ അർപ്പിച്ചു. തുടർന്ന് എസ് എസ് എൽ സി ,പ്ലസ് ടു ,യു എസ് എസ് പരീക്ഷകളിൽ വിജയകളായവർക്കുള്ള അനുമോദനവും നവാഗതർക്കുള്ള സമ്മാന ദാനവും നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സരസ്വതി ടീച്ചർ നന്ദി പ്രകാശനം നിർവ്വഹിച്ചു. തുടർന്ന് SSK രാഗലയം ഗ്രൂപ്പിന്റെ അതിഗംഭീരമായ ഗാനമേളയും അഴിക്കോട് സ്കൂളിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ സന്നിഹിതരായ എല്ലാവർക്കും ലഡു വിതരണം നടത്തി. നെയ്ച്ചോറും ചിക്കൻകറിയും അടങ്ങിയ ഉച്ച ഭക്ഷണം കഴിച്ച് എല്ലാവരും പിരിഞ്ഞു.
പരിസ്ഥിതി ദിനം 05.06.2025
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ 9.30 ന് അസംബ്ലി വിളിച്ചുചേർത്തു .ഹെഡ്മിസ്ട്രസ് സരസ്വതി ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നൽകി. ലിനുമാസ്റ്റർ ,ഇഷാം മാസ്റ്റർ എന്നിവർ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെകുറിച്ചും കുട്ടികളോട് സംസാരിച്ചു. വിവിധതരത്തിലുള്ള ഔഷധ സസ്യങ്ങൾ ചെടിച്ചട്ടികളിൽ നടുകയും അവ സംരക്ഷിക്കേണ്ട ചുമതല വിവിധ ക്ലാസ്സിലെ കുട്ടികൾക്ക് നൽകുകയും ചെയ്തു. സ്കൂൾ ലീഡർ ലക്ഷ്മിപ്രിയ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് കുട്ടികൾ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഗാനം ,പ്രസംഗം , വിവിധ ദൃശ്യാവിഷ്കാരങ്ങൾ എന്നിവ അവതരിപ്പിച്ചു.