ഗവ. എച്ച് എസ് എസ് പുലിയൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. ഹൈസ്കൂൾ, പുലിയൂർ/വിദ്യാരംഗം‌-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയിൽ എൽ പി,യു പി വിഭാഗങ്ങളിലായി അൻപതു കുട്ടികൾ അംഗങ്ങളാണ്.ജൂൺ പത്തൊൻപതിന് വായനാവാരാചരണത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ ബി പി ഒ ശ്രീ.ജി.കൃഷ്ണകുമാർ സ്ക്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന് പന്തളം എൻ എസ് എസ് കോളേജ് മലയാളവിഭാഗം തലവൻ ശ്രീ.ആർ.രാജേഷ് വായനയുടെ രസതന്ത്രം എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു.ജൂലൈ അഞ്ചിന് ബഷീർ ദിനത്തിന് ബഷീർ അനുസ്മരണ പരിപാടികൾ എച്ച്.എം ശ്രീമതി പുഷ്പകുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു.ബഷീറിന്റെ ബാല്യകാലസഖി,ന്റുപ്പാപ്പായ്ക്കൊരാനേണ്ടാർന്നു,മതിലുകൾ,പ്രേമലേഖനം എന്നീകൃതികൾ ചർച്ച ചെയ്തു.ബഷീർക്വിസും നടത്തി.എല്ലാവെളളിയാഴ്ചകളിലും ക്ലബ്ബ്കൂടാറുണ്ട്.ആഗസ്റ്റ് പതിനേഴാം തീയതി വെള്ളിയാഴ്ച എം.മുകുന്ദന്റെ എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്ന കഥ ചർച്ചചെയ്യും.വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ മലയാളി എന്ന പേരിൽ ഒരുഡിജിറ്റൽ പത്രം തയ്യാറാക്കാനുളള അണിയറപ്രവർത്തനങ്ങൾ നടന്നു വരു‍ന്നു.വിദ്യാരംഗം അംഗങ്ങൾക്ക് മലയാളം കമ്പ്യൂട്ടിംഗിൽ പരിശീലനം നല്കാനും തിരുമാനിച്ചിട്ടുണ്ട്..