ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/വിദ്യാരംഗം-17
കുട്ടികളിലെ വായനാ ശീലം വളർത്തുക , മലയാളത്തോടുള്ള ഇഷ്ടം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ രീതിയിൽ നടന്നുവരുന്നു. സാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങൾ , ശില്പശാലകൾ സെമിനാറുകൾ എന്നിവ നടത്തിവരുന്നു. ശ്രീ ജെയിംസ് ജോണാണ് കൺവീനർ.വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നുണ്ട്.. സാഹിത്യ ചർച്ച, കഥാശില്പശാല, സാഹിത്യ സദസ്സുകൾ, വായനാദിനാഘോഷം, പുസ്തക പ്രദർശനം, പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തൽ, കവിയരങ്ങ്, ചുമർപത്രിക തുടങ്ങിയവയിൽ മികവു പുലർത്തുന്നു. കുട്ടികളുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും സഹകരിച്ചു നടത്തിയ ദിനാചരണം ഒരാഴ്ച വായനവാരമായി ആഘോഷിച്ചു. പുസ്തകങ്ങൾ പരിചയപ്പെടുത്തികൊണ്ട് നടന്ന പുസ്തക പ്രദർശനം, വായനദിന സന്ദേശം, ,തുടങ്ങിയവ കൊണ്ട് ശ്രദ്ധേയമായിരുന്നു.


