ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1920-ൽ അപ്പർ പ്രൈമറി വിഭാഗവും,1969 -ൽ ഹൈസ്കൂൾ വിഭാഗവും,1992-ൽ ഹയർ സെക്കൻഡറി വിഭാഗവും ആരംഭിച്ചതോടെ ഇത് ഒരു സമ്പൂർണ ഹയർ സെക്കൻഡറി സ്കൂളായി.1920 കാലയളവിൽ തന്നെ സ്കൂളിനുള്ള കളിസ്ഥലം നാട്ടുകാർ സൗജന്യമായി കണ്ടെത്തി. ഹൈസ്കൂൾ ബ്ലോക്കിനുള്ള കെട്ടിട നിർമ്മാണത്തിന് കല്ലൂപ്പാറ എം. എൽ. എ ആയിരുന്ന ശ്രീ. ടി. എസ്. ജോണിന്റെ സഹായവും ലഭിച്ചിരുന്നു.

1972-ൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അവുക്കാദർകുട്ടി നഹയാണ് സ്കൂൾ കെട്ടിടം ഉത്ഘാടനം ചെയ്തത്. തുടർന്ന് ലാബോററ്ററി മന്ദിരം, പ്രീമെട്രിക് ഹോസ്റ്റൽ, സർവശിക്ഷ അഭിയാന്റെ ബ്ലോക്ക്‌ റിസോഴ്സ് സെന്റർ തുടങ്ങിയ മന്ദിരങ്ങളും ഇവിടെ ഉയർന്നു.1973-ൽ എസ്. എസ്. എൽസി യ്ക്ക് സെന്റർ ആരംഭിച്ചു.

അധ്യാപകർ, ഡോക്ടർ, എഞ്ചിനീയർ, ബാങ്ക്‌മാനേജർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഉന്നതസ്ഥാനത്തെത്തിയ ധാരാളം വ്യക്തികൾ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായിരുന്നു.