ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വർഷവും അദ്ധ്യയനവർഷാരംഭത്തിലെ പ്രവേശനോത്സവം മുതൽ സ്കൂളിൽ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി ആഘോഷിക്കുന്നു. മെഡിക്കൽക്യാമ്പ്, വായനാദിനം, പൂക്കളമത്സരം, ഓണാഘോഷം, അധ്യാപകദിനം, ക്രിസ്തുമസ്, ബഷീർദിനാചരണം, അബ്ദുൾകലാം അനുസ്മരണം, സ്മൃതിവൃക്ഷംനടീൽ, ചാന്ദ്രദിനം, ഹിരോഷിമ, നാഗസാക്കിദിനാചരണം തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിക്കാറുണ്ട്.

  • ചിങ്ങം1 മലയാള വർഷത്തെ വരവേറ്റുകൊണ്ട് കർഷക ദിനം ആഘോഷിച്ചു. പൂതാടി പഞ്ചായത്ത് നൽകുന്ന ഏറ്റവും മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡ് വാകേരി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ രാഹുൽ കെ ജി യ്ക്കാണ് ലഭിച്ചത്. പഞ്ചായത്ത് ഏർപ്പെടുത്തിയ വിദഗ്ദസമിതിയാണ് രാഹുലിനെ തെരഞ്ഞെടുത്തത്. കഴിഞ്ഞവർഷം സ്കൂളിലെ വിദ്യാർത്ഥികളിലെ ഏറ്റവും മികച്ച വിദ്യാർത്ഥി കർഷകന് അവാർഡ് നൽകി. സ്കൂളിൽനിന്നു നൽകിയ പച്ചക്കറി തൈകൾ നട്ടു പരിപാലിക്കുകയും മികച്ച വിളവുണ്ടാക്കുകയും ചെയ്ത വിദ്യാർത്ഥി ക്കാണ് അവാർഡ് നൽകിയത്. കാർഷിക സംസ്കാരം വളർത്തിയെടുക്കുക, അതിലൂടെ കേരളീയ സംസ്കാ രവും കാർഷിക പാരമ്പര്യവും തിരിച്ചറി യുക എന്ന ലക്ഷ്യത്തോടെ സ്കൂളിന് പച്ചക്കറി തോട്ട നിർമ്മാണത്തിന് പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ തുടക്കം കുറിച്ചു. ചേമ്പ്,മത്തൻ, വെണ്ട, പയറ്, വഴുതന, പച്ചമുളക്, കാബേജ്, കോളി ഫ്ലവർ തുടങ്ങിയ പച്ചക്കറിത്തൈകൾ നടുന്നതിനായി സ്ഥലമൊരുക്കി. തൈ കൾ നട്ടു.
  • ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീർ ദ മാൻ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ബഷീർ പ്രശ്നോത്തരി സംഘടിപ്പിച്ചു.
  • ചാന്ദ്ര ദിനം സംഘടിപ്പിച്ചു. ചാന്ദ്രദിന മരം ഉണ്ടാക്കി.
  • സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. നാനാത്വത്തിൽ ഏകത്വം സംഗീത ശിൽപം അവതരിപ്പിച്ചു. വാകേരി ടൗണിലേക്ക് റാലി നടത്തി. ദേശഭക്തിഗാനം, ദേശീയഗാനമത്സരം, പ്രസംഗ മത്സരങ്ങൾ എന്നിവ നടത്തി. വായനാമത്സരം നടത്തി ഒന്നും,രണ്ടും,മൂന്നും സ്ഥാന ങ്ങൾ കിട്ടിയ കുട്ടികളെ താലൂക്ക് തല മത്സരത്തിനയച്ചു.
  • വിജ്ഞാനോത്സവം, അക്ഷര മുറ്റം ക്വിസ് നടത്തി. കൈരളി വിജ്ഞാന പരീക്ഷയ്ക്ക് 54 വിദ്യാർഥികളെ തയ്യാറാക്കി. ഡിസംബർ5 ന് പരീക്ഷ നടത്തി.
  • കേരള സംസ്കാരിക വകുപ്പ് പ്രസിദ്ധീകരിക്കുന്ന 'തളിര് 'മാസികയ്ക്ക് 15 വരിക്കാരെ കണ്ടെത്തി. വിദ്യാർത്ഥികൾ' തളിര് 'വായിക്കുന്നു. ഒക്ടോബർ 2 ന് ക്ലാസ്തല പ്രശ്നോത്തരി നടത്തി. വിജയികളെ കണ്ടെത്തി അനുമോദിച്ചു. വായനാക്ലബ്ബിന്റെ പ്രവർത്തനം സ്തൂത്യർഹമാണ്. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ5 വരെ തിങ്കൾ -സാഹിത്യവേദി, ചൊവ്വ-പ്രസംഗം,ബുധൻ-ചെസ്സ്, വ്യാഴം-സംവാദം, വെള്ളി-ജി.കെ കറന്റ് അഫേർസ് എന്നിങ്ങനെ ടൈം ടേബിൾ പ്രകാരം പരിശീലനം നടത്തുന്നു.
  • വയോജന ദിനാചരണം സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ഉപന്യാസം, ചിത്രരചന, പോസ്റ്റർരചനാ മത്സരങ്ങൾ നടത്തി. വിഷയം: "പാതിവഴിയിൽ വേച്ചു് വീഴേണ്ടതാണോ വാർധക്യം”.
    വാകേരി പ്രദേശത്തെ ഏറ്റവും മുതിർന്ന പൗരനായ ശ്രീ ഇബ്രാഹിം കുട്ടിയെ ആദരിച്ചു.