ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
        മനുഷ്യരി‌‌‍‌ൽ പലതരം ആന്തരികവും ബാഹ്യവുമായ കാരണങ്ങൾ കൊണ്ട് ശരീരത്തുണ്ടാകുന്ന ബുദ്ധിമുട്ടുകൾ അഥവാ അസുഖങ്ങളെ   ചെറുത്തു  നിറത്തുന്നതിന് ശരീരീകവും സാമൂഹികവും,പാരിസ്തികവും,ശാസ്ത്ര പരവുമായ പ്രവർത്തനങ്ങളെയാണ്      രോഗപ്രതിരോധം     എന്ന് പറയുന്നത്. പ്രതിരോധവ്യൂഹത്തേയും അതിനുണ്ടാകുന്ന രോഗങ്ങളേയും പറ്റി പഠിക്കുന്ന ശാസ്ത്രശാഖയാണ് ഇത്യൂണോളജി.   രോഗപ്രതിരോധ വ്യവസ്ഥയെ മറികടക്കും വിധം വളരെ പെട്ടെന്ന്  പരിണവിക്കാൻ രോഗകാരികൾക്ക്  സാധിക്കും.ഇതുകാരണം  രോഗകാരികളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുവാനും തടയാനും സാധിക്കുന്ന തരത്തിൽ വിവിധ രോഗപ്രതിരോധ സംവിധാനങ്ങൾ നാം ഒരുക്കേണ്ടതാണ്. ഇപ്പോൾ ലോകത്ത് പടർന്ന പിടിച്ചിരിക്കുന്ന കോവിഡ്-19 എന്ന അസുഖത്തെ ചെറുക്കാൻ നാം പലതരം പ്രതിരോധനങ്ങൾ നടത്തിവരുന്നു.
            കോവിഡ് - 19 പരത്തുന്ന രോഗാണു അഥവാ വൈറസിന് ഫലപ്രദമായ പ്രതിരോധ മരുന്നോ ചികിൽസയോ  കണ്ടുപിടിച്ചട്ടില്ല എന്നതിനാൽ  മറ്റു മാർഗ്ഗങ്ങൾ നാം തേടേണ്ടതുണ്ട് . ശാരിരികവും സാമുഹ്യപരവുമായ  പ്രതിരോധ പ്രവർത്തനങ്ങളാണ് കോവിഡ് - 19 നുമായി ബ‍ന്ധപ്പെട് നാം നടത്തേണ്ടത് വൈറസിന്റെ വ്യാപനം തടയുന്നതിന് ആവശ്യമായ  മുൻകരുതലുകളാണ് നാം എടുക്കേണ്ടത് . കോവിഡ് -19 ന്റെ വൈറസുകളെ നശപ്പിക്കാൻ സോപ്പ് ഉപയോഗിച്ച് ‍ കഴുകുന്നതിലൂടെ നമുക്ക് സാധിക്കും.രോഗവാഹകരായ രോഗികളിൽനിന്ന് രോഗം പടരാതിരിക്കുന്നതിനായി അവരെ മറ്റുള്ളവരിളൽ ‍നിന്ന്  മാറ്റിനിർത്തുകയാണ് വേണ്ടത് .അതിനുവേണ്ടി അവരെ പ്രത്യേക സ്ഥലങ്ങളിൽ പാർപ്പിക്കുക അഥവാ എെസൊലേറ്റ് ചെയ്യുന്നു അവർക്ക് ധരിക്കാൻ മാസ്ക് നൽക്കുകയും രോഗികളെ പരചരിക്കുന്നവർ പരിരക്ഷാ ഉപകരണങ്ങൾ  ധരിച്ച് ശുശ്രുഷിക്കുകയും അതിനു ശേഷം രോഗികൾ ഉപയോഗിച്ചതും സമ്പർക്കം വരുന്ന വസ്തുകൾ അണുമുക്തമാക്കുകയും ചെയ്യുന്നു.ഇതിലൂടെ ഒരു പരിധിവരെ തടയാം.
     കോവിഡ് - 19 ഒരു മഹാമാരിയായി WHO പ്രസതാവിച്ചിരിക്കുന്നു.അതിനാൽ തന്നെ രോഗം പിടിപ്പെടാതിരിക്കാൻ വേണ്ടതായ കാര്യങ്ങൾ ചെയ്യേണ്ടതാണ്.WHO നിർദ്ദേശിക്കപ്പെട്ട സാമൂഹിക അകലം പാലിക്കൽ,കൈകൾ സോപ്പിട്ട് കഴുകൽ,കൈ കൊണ്ട് കണ്ണ്,മൂക്ക്,വായ് എന്നിവയിൽ തൊടാതിരിക്കൽ,ജലദോഷം,തുമ്മൽ എന്നിയുളളവർ മുഖാവരണം ധരിക്കൽ എന്നിവയാണ് ചിലത്.
     ആരോഗ്യമുളള ശരീരത്തിൽ രോഗങ്ങൾ വരുവാനുളള സാധ്യത കുറവായതിനാൽ നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ പോഷക ആഹാരങ്ങൾ കഴിക്കുകയും  ചെറു വ്യായാമങ്ങൾ  ശീലമാക്കുകയുംചെയ്യേണ്ടതാണ്.
   രോഗം വന്നിട്ട് ചികൽസിക്കുന്നതിനേക്കാൾ ഭേദം വരാതെ സൂക്ഷിക്കുന്നതാണ് എന്നതിനാൽ രോഗപ്രതിരോധത്തിന് ആവശ്യമായ മാർഗ്ഗങ്ങൾ ഏല്ലാവരും അവലംബിക്കേണ്ടതാണ് .
ഫാത്തിമ ഹനാൻ എ
9 ഗവ. വി എച്ച് എസ് എസ് തൃക്കാക്കര
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം