ഗവ. വി എച്ച് എസ് എസ് ചുനക്കര/പ്രവർത്തനങ്ങൾ 2025-26
പ്രവേശനോത്സവം 2025

ജൂൺ 2ന് സ്കൂളിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.സ്‌കൂൾ PTA പ്രസിഡന്റ ശ്രീ പ്രവീൺ.പി അധ്യക്ഷത വഹിച്ച യോഗത്തിൽ HM ശ്രീമതി അജിത.ആർ സ്വാഗതം ആശംസിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നവാഗതർക്ക് സ്വീകരണവും SSLC,NMMS,USS തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.
സമഗ്ര ഗുണമേന്മ പദ്ധതി പ്രവർത്തനങ്ങൾ
ലഹരിക്കെതിരെ അണിചേരാം

UP വിദ്യർത്ഥികൾക്കായുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സ്കൂൾ കൗൺസിലർ ശ്രീമതി ചിത്രയും, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ക്ലാസ്സ് നൂറനാട് എക്സൈസ് റേഞ്ച് ഓഫീസർ ശ്രീമതി തസ്‌നി കലാമും നയിച്ചു. ലഹരി ഉപയോഗിക്കുന്നതിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ചും, ലഹരി ഉപയോഗിക്കുകയോ,കൈവശം വയ്ക്കുകയോ ചെയ്താൽ ഉണ്ടാകാവുന്ന നിയമ നടപടികളെക്കുറിച്ചും ക്ലാസ്സിൽ ചർച്ച ചെയ്തു
ട്രാഫിക് നിയമങ്ങൾ

ട്രാഫിക് നിയമങ്ങളെപ്പറ്റി വിദ്യാർത്ഥികൾക്ക് എബി സാർ (PRO, കുറത്തികാട് പോലീസ് സ്റ്റേഷൻ ) ബോധവത്കരണ ക്ലാസ്സ് എടുക്കുകയുണ്ടായി.റോഡിൽ വാഹനം ഓടിക്കുമ്പോഴും കാൽനടയായി സഞ്ചരിക്കുമ്പോഴും ശ്രദ്ദിക്കേണ്ട കാര്യങ്ങളും കുട്ടികൾക്ക് വിശദമാക്കി നൽകി
മാലിന്യമുക്ത നവകേരളം

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ലോകപരിസ്ഥിതി ദിനത്തോടനു ബന്ധിച്ച് 'മാലിന്യമുക്ത നവകേരളം ', ഹരിത ക്യാമ്പസ് എന്നീ വിഷയങ്ങളിൽ ചെങ്ങന്നൂർ സബ് ട്രഷറി ഓഫീസർ ആയിരുന്ന ശ്രീ സുരേഷ്, ചുനക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ ജയൻ റ്റി വി എന്നിവർ ബോധവത്കരണ ക്ലാസ്സ് നടത്തി. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി, പരസ്ഥിതി ദിന ക്വിസ് എന്നിവയും സംഘടിപ്പിച്ചു
ആരോഗ്യം, വ്യായാമം, കായികക്ഷമത
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ആരോഗ്യം, വ്യായാമം, കായികക്ഷമത എന്നീ വിഷയങ്ങളിൽ UP വിദ്യാർത്ഥികൾക്കായി രേഖ ടീച്ചറും (ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ, ജി വി എച്ച് എസ് എസ്, ചുനക്കര )ഹൈസ്കൂൾ വിദ്യാർഥികൾക്കായി ശ്രീമതി വന്ദന വിശ്വനാഥും (വൺ ഹെൽത്ത് മെന്റർ )ബോധവത്കരണ ക്ലാസുകൾ നയിച്ചു
സൈബർ സെക്യൂരിറ്റി& ഡിജിറ്റൽ അച്ചടക്കം
UP വിദ്യാർത്ഥികൾക്കു വേണ്ടി ജോസഫ് സാർ (HSTമലയാളം) , ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി Dr രേഷ്മ സുരേഷ് (ഓൺലൈൻ ക്ലാസ്സ് )എന്നിവർ ബോധവൽക്കരണ ക്‌ളാസ്സുകൾ നയിച്ചു
പൊതു മുതൽ സംരക്ഷണം
സമഗ്ര ഗുണമേന്മ പദ്ധതി-പൊതു മുതൽ സംരക്ഷണം എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കു വേണ്ടി സ്കൂൾ കൗൺസിലർ ചിത്ര ടീച്ചർ ബോധവൽക്കരണ ക്ലാസ് നയിച്ചു
വായനാദിനാചരണം
സ്കൂളിൽ വായനാദിനം സാമൂചിതമായി നടത്തപ്പെട്ടു. ശ്രീ വള്ളികുന്നം രാജേന്ദ്രൻ സാർ വായനാദിന ഉദ്ഘാടനം നിർവ്വഹിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾ, പുസ്തക താലപ്പൊലി എന്നിവ നടത്തപ്പെട്ടു.
![]()
![]()
അന്താരാഷ്‌ട്ര യോഗാദിനം
അന്താരാഷ്‌ട്ര യോഗാദിനത്തോടനുബന്ധിച്ചു സ്കൂൾ കുട്ടികളും NCC യൂണിറ്റിലെ കുട്ടികളും യോഗ പരിശീലനം നടത്തി
ലഹരി വിരുദ്ധ ദിനാചരണം
ജൂൺ 26- അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ക്യാമ്പയിന്റെ ഭാഗമായി വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശ്രീ K R അനിൽകുമാർ ചുനക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിനെ 'പുകയിലരഹിത വിദ്യാലയ'മായി പ്രഖ്യാപിക്കുകയും HS, HSS, VHSE വിഭാഗം നോഡൽ ഓഫീസേഴ്സിന് സർട്ടിഫിക്കേറ്റ് സമർപ്പിക്കുകയും ചെയ്തു. പ്രഖ്യാപനത്തിന് ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ എല്ലാവരും ഏറ്റു ചൊല്ലി. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികളും നടത്തപ്പെട്ടു
![]()
ബഷീർ ഓർമ്മയും വായനാമസാചാരണ സമാപനവും

ബഷീർ ഓർമ്മയും വായന മാസാചരണ സമാപനവും എഴുത്തുകാരനും മാധ്യമ പ്രവർത്തകനും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശ്രീ. സി. അനൂപ് ഉദ്ഘാടനം ചെയ്തു.വായന എങ്ങനെ വിപുലമാക്കാം എന്നതിനെക്കുറിച്ചു കുട്ടികളോട് സംസാരിച്ചു. VSSC സംസ്ഥാനതല സ്പെയ്സ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആഗ്നേയ് എം ശ്രീധറിനെ ഈ യോഗത്തിൽ അഭിനന്ദിക്കുകയും ചെയ്തു
ലോക സൗഹൃദ ദിനാഘോഷം
ആഗസ്റ്റ് 3 ലോക സൗഹൃദ ദിനത്തിൽ ഒരു തൈ നടാം എന്ന ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന്റെ ഭാഗമായുള്ള 'ചങ്ങാതിക്കൊരു തൈ' പദ്ധതിയുടെ പ്രവർത്തനോദ്‌ഘാടനം സ്കൂൾ അസംബ്ലിയിൽ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മഹേശ്വർ പ്രേം, തന്റെ സുഹൃത്തായ കാശിനാഥന് നിർവഹിച്ചു. ബഹുമാനപ്പെട്ട H M സൗഹൃദത്തിന്റെ മൂല്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.


സ്വാതന്ത്ര്യദിനാഘോഷം 🇮🇳🇮🇳🇮🇳
ഓണാഘോഷം 2025
സാംസ്‌കാരിക ഘോഷയാത്രയോടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി . ശേഷം കുട്ടികളുടെ വിവിധ കലാ പരിപാടികൾ , ഓണക്കളികൾ, വടം വലി , ഓണസദ്യ എന്നിവയും നടത്തപ്പെട്ടു