വിദ്യാർത്ഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പും ഉന്നത വിദ്യാഭ്യാസവകുപ്പും നടത്തുന്ന സംരംഭമാണ് അസാപ്(അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) . എല്ലാ കോഴ്സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ. ടി എന്നിവയും പഠിക്കാനുള്ള അവസരമുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴിൽ നൈപുണ്യമുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ് പരമ പ്രധാനമായ ലക്ഷ്യം.