വിദ്യാരംഗം കലാസാഹിത്യ വേദി


വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം വായനാദിനത്തോടനുബന്ധിച്ച് 19/6/18 ന് എസ്.എം.സി ചെയർമാൻ എം.ബി.സ്യ മന്തഭദ്രൻ നിർവ്വഹിച്ചു. എല്ലാ മാസവും വിദ്യാരംഗം അംഗങ്ങൾ ഒന്നിച്ച് കൂടുകയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു വരുകയും ചെയ്യുന്നു. ഓഗസ്റ്റ് നാലിന് പറവൂർ ഗവർണമെന്റ് ബോയ്സ് എൽ .പി യിൽ വച്ച് നടന്ന സമ്പ് ജില്ലാ തല ഉദ്ഘാടനത്തിൽ നമ്മുടെ സ്കൂളിൽ നിന്ന് ഏഴ് കുട്ടികൾ പങ്കെടുത്തു. നാല് നാടൻ കലകളുടെ പരിശീലന കളരിയിൽ കുട്ടികൾ സജീവ പങ്കാളികൾ ആയി. കുട്ടികളുടെ കലാ സാഹിത്യ നൈപുണികളെ പ്രോത്സാഹിപ്പിക്കാൻ ആവശ്യയായ പ്രവർത്തനങ്ങൾ ഒരോ മാസവും നടത്തി വരുന്നു. സെപപ്റ്റംബർ മാസം അവസാനത്തോട് കൂടി നാടൻ പാട്ട് ,പുസ്തക സ്വാദനം, ചിത്രരചന ,കഥ, കവിത ഉപന്യാസ രചനകൾ എന്നിവയുടെ മത്സരങ്ങൾ നടത്തുവാനു അവയിലെ ഒന്നാം സ്ഥാനക്കാടെ സബ്. ജില്ലാ മത്സരങ്ങൾ പങ്കെടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.

വിദ്യാർതഥികളുടെ വലിയപങ്കാളിത്തത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു.

എല്ലാ വ്യാഴാഴ്ചയും പൊതുയോഗങ്ങൾ നടത്തി കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നു.

പ്രവർത്തനങ്ങൾ


1. സാഹിത്യ ചർച്ച
2.. നാടൻ പാട്ട്
3. സാഹിത്യ ക്വിസ്സ്
4. പ്രതിവാര ക്വിസ്സ്