ഫിലിം ക്ലബ്ബ്



ക്ലാസ് റൂമുകൾ ഹൈടെക് ആയത്തോടുകൂടി പ്രവർത്തന സജ്ജമായ ഒരു ക്ലബ്ബാണ് ഫിലിം ക്ലബ്. കുട്ടികൾക്ക് വിജ്ഞാനപ്രദമായ ഷോർട് ഫിലിമുകൾ ഫ്രീ പിരീഡിൽ പ്രദർശിപ്പിച്ചുവരുന്നു. ക്ലാസ് ടീച്ചർമാരുടെനേതൃത്വത്തിലാണ് ഇത് നടന്നുവരുന്നത്.
ഫിലിം ക്ലബ് വിവരശേഖരണത്തിനും ,സാമൂഹ്യബോധം ഉണ്ടാക്കുന്നതിനും ഉതകുന്ന സിനിമകളും ,ഡോക്യൂമെന്ററികളും പ്രദർശിപ്പിക്കുന്നതിനു ക്ലബ് ചുമതലക്കാർ ശ്രദ്ധിച്ചു വരുന്നു .spc കുട്ടികളുടെ ക്യാമ്പുമായി ബന്ധപ്പെട്ടു ലോകക്ലാസ്സിക്കുകൾ ആയ CHILD IN HEAVEN ,LIFE IS BEAUTIFUL എന്നി സിനിമകൾ പ്രദർശിപ്പിച്ചു .ഹരിതവിദ്യാലയം റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ടു വിദ്യാലയത്തെ കുറിച്ചുള്ള SITC സ്‌മിത ടീച്ചർ തയ്യാറാക്കി.ലോകഭക്ഷ്യദിനത്തിനു പ്രദർശിപ്പിക്കുന്നതിനായി LPSA ആന്റണി സർ നല്ല ഒരു പ്രസന്റേഷൻ തയ്യാറാക്കി.സിനിമയെയും അനുബന്ധ പ്രവർത്തനങ്ങളെയും കുറിച്ച് കൃത്യമായ അവബോധം വിദ്യാർത്ഥികൾക്ക് കിട്ടുന്നതിന് ‘പുള്ളിക്കാരൻ സ്റ്റാർ ആണ് ‘ എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് സഹായിച്ചു .