ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/ഗ്രന്ഥശാല

  പതിനായിരത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വളരെ വിപുലമായ ഗ്രന്ഥശേഖരം ആണ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കളമശ്ശേരിയിൽ ഉള്ളത്.വിദ്യാർത്ഥികളുടെ അഭിരുചികൾക്ക് അനുസൃതമായ എല്ലാ വിഭാഗത്തിലെയും പുസ്തകങ്ങളെ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ പാഠ്യവിഷയാടിസ്ഥാനത്തിലും മലയാള പുസ്തകങ്ങളെ ഭാഷാസാഹിത്യ വിഭാഗത്തിൻറെ അടിസ്ഥാനത്തിലും ക്രമീകരിച്ചിട്ടുണ്ട്. വിശാലമായ ഒരു വായനശാലയും ഈ വിദ്യാലയത്തിലുണ്ട്. ലൈബ്രറി പിരീഡുകളിൽ കുട്ടികളെ വായനശാലയിൽ കൊണ്ടുവന്ന് ആനുകാലിക പ്രസിദ്ധീകരണങ്ങളും പത്രങ്ങളും വായിക്കാനുള്ള അവസരം നൽകുന്നു. അധ്യയന വർഷാരംഭത്തിൽ ഓരോ ക്ലാസുകളിലേക്കുള്ള ലൈബ്രറി പുസ്തകങ്ങൾ ചുമതലയുള്ള അധ്യാപകനെ ഏൽപ്പിക്കുന്നു. അവരാണ്‌ കുട്ടികൾക്ക് വിതരണം ചെയ്യുന്നത്. കൂടാതെ വെള്ളിയാഴ്ചകളിൽ കുട്ടികൾക്ക് ലൈബ്രറിയിൽ വന്ന് പുസ്തകങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. 
    ഈ വർഷം വായനാ ദിനത്തോടനുബന്ധിച്ച് പുസ്തകപ്രദർശനം, കുട്ടികൾക്കുള്ള ചോദ്യോത്തരി, എഴുതുവാനുള്ള പ്രോത്സാഹനം എന്ന നിലയ്ക്ക് കഥ, കവിത തുടങ്ങിയ രചനാ മത്സരങ്ങൾ എന്നിവ നടത്തി.ക്ലാസ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും വിപുലമാക്കുക എന്ന ഉദ്ദേശത്തോടെ പുസ്‌തകത്തൊട്ടിൽ നിർമ്മിക്കുകയും സ്കൂൾ ഗ്രന്ഥശാലയിൽ പുസ്‌തകപ്രദർശനം സംഘടിപ്പിക്കുകയും ചെയ്തു