സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ഞാറക്കൽ പള്ളിയുടെ മാനേജ്മെന്റിൽ ഒരു പ്രൈമറി സ്ക്കൂൾ ആരംഭിക്കുകയും അവിടെനിന്ന് ജയിക്കുന്ന കുട്ടികൾക്കവേണ്ടി ഒരു മിഡിൽ സ്ക്കൂൾ വേണമെന്ന ആഗ്രഹം ജനിക്കുകയും ചെയ്തു. അതിനുവേണ്ടി ഒരു കമ്മറ്റി രൂപീകരിച്ചു.പ്രസ്തുത കമ്മറ്റി വളരെ ശ്രമം ചെയ്ത് നിർമ്മിച്ചതാണ് ഇന്നത്തെ ഗവൺമെന്റ് വി.എച്ച്.എസ്.എസ്. കൊല്ലവർഷം 1089-ൽ ഈസ്ഥാപനത്തിന്റെ പണി പൂർത്തിയാക്കി,പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ഒന്നു രണ്ടു വർഷത്തിനകം ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.വൈപ്പിൻ കരയിലെ 2 പഴയ ഹൈസ്ക്കൂളുകളിൽ ആദ്യത്തേത് ഈ സ്ഥാപനം തന്നെയാണ്. വൈപ്പിൻ കരയിൽ അങ്ങേയറ്റം മുതലുള്ളവർക്കും കടമക്കുടി,പെഴല,കോതാട് എന്നീ പ്രദേശങ്ങളിൽ ഉള്ളവരും ഈ സ്ഥാപനത്തെ വിദ്യാപീഠമായാണ് കണ്ടിരിന്നത്.പുറത്തുനിന്നുപോലും വിദ്യാർത്ഥികൾ സ്വന്തക്കാരുടെ വീടുകളിൽ താനസിച്ചു പഠിച്ചിരുന്നു. അക്കാലത്ത് മെയിൻ കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിന്നീട് പള്ളി അധികൃതർക്ക് നടത്തിക്കൊണ്ടുപോവാകാൻ പ്രയാസം തോന്നുകയും 1916-ൽ ഗവൺമെന്റിനു കൈമാറുകയുമാണ് ഉണ്ടായത്. പിന്നീട് വടക്കു വശത്തുള്ള കെട്ടിടം രണ്ടു താല്ക്കാലികകെട്ടിടം വടക്കുപടിഞ്ഞാറുഭാഗത്തുള്ള കെട്ടിടം ഇവകൾ പണികഴിപ്പിച്ചു. അതിനുശേഷം വളരെക്കലത്തെ ശ്രമഫലമായി പണികഴിപ്പിച്ചതാണ് ഇപ്പോഴത്തെ ഇരുനിലകെട്ടിടം.1986 നു ശേഷം V H S Course ആരംഭിച്ചു