ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

ഉണ്ടാകണം പരിസ്ഥിതിബോധം -- ലേഖനം

ഭൂമിയിൽ എല്ലാ ജീവജാലങ്ങളും പരസ്പരബന്ധിതമായാണ് നിലനില്ക്കുന്നത് . പ്രാണവായുവിൻറെ കേന്ദ്രം സസ്യങ്ങളാണ് . അതിനാൽ വനവത്ക്കരണവും സംരക്ഷണവും നമ്മുടെ ക൪ത്തവ്യമാണ് . പക്ഷേ നാം നമ്മുടെപരിസ്തിതിയെ ദിനംപ്രതി നശിപ്പിച്ചുക്കൊണ്ടിരിക്കുകയാണ് . പണ്ട് കുന്നിൻചരിവുകളിലെ തട്ടുകൃഷി പ്രകൃതിയെ സംരക്ഷിക്കാൻ ഉപയുക്തമായിരുന്നു.ഗ്രാമപ്രദേശങ്ങളിൽ ഏക്കറോളം വ്യപിച്ചുകിടന്നിരുന്ന വയലുകൾ ജലസ്രോതസ്സുകൾ ആയിരുന്നു. മരങ്ങൾ നിറഞ്ഞ പ്രദേശങ്ങൾ നമുക്ക് ഉണ്ടായിരുന്നു. ഇന്ന്കുന്നുകൾ ഇടിച്ച്നിരത്തുന്നതിനാണ് നാം ശ്രദ്ധിക്കുന്നത് . വയലുകൾ നികത്താനുംമരങ്ങൾവെട്ടിനശിപ്പിക്കാനുമാണ് നമുക്കിഷ്ടം.ഗ്രാമങ്ങൾ ഇന്ന് നഗരമാവുകയാണ് . പരിസരമലിനീകരണം സാ൪വത്രികമായിരിക്കുന്നു.ഈ മലിനികരണം മഹാമാരിയെ വിളിച്ചുവരുത്തുകയാണ് . ഇനിയും നാം ഉണരേണ്ടിയിരിക്കുന്നു.പ്രകൃതിസംരക്ഷണം നമ്മുടെ കടമയായിരിക്കണം

ശിവകാമി A S
6A ഗവ യു പി എസ് വെങ്ങാനൂർ ഭഗവതിനട
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം