ഗവ. യൂ.പി.എസ്. പുതിച്ചൽ/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ ക്ലബ്

ക്വിസ് മത്സരങ്ങൾ, കഥ, കവിത, ഉപന്യാസം ചിത്രരചന തുടങ്ങിയ രചനാമത്സരങ്ങൾ വായനശീലം വളർത്തുന്നതിനായി ക്ലാസ് ലൈബ്രറി, വായനാമൂലകൾ, വായന മത്സരം, കവിതാലാപനം, അമ്മ മലയാളം, പത്രവാർത്താക്വിസ്, അക്ഷരശ്ലോകം, പ്രസംഗം, അമ്മവായന തുടങ്ങിയവയും നടത്തിവരുന്നു.

സംസ്കൃത ക്ലബ്

എല്ലാദിവസവും ഒരു സംസ്കത വാക്കും അതിന്റെ മലയാള പരിഭാഷ, സുഭാഷിതം, രാമായണ മാസ പ്രശ്നോത്തരി.

ഇംഗ്ലീഷ് ക്ലബ്

വാർത്താവായന, ഭാഷാ പ്രാവീണ്യത്തിനുതകുന്ന വിവിധ പ്രവർത്തനങ്ങൾ, പസിൽസ് ആന്റ് ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ്, സ്കിറ്റ്, ഡ്രാമ.

അറബിക് ക്ലബ്

അലിഫ് അറബിക് ക്വിസ് മത്സരം, അറബിക് വായനാമത്സരം, അറബിക് കലാമത്സരങ്ങൾ, വായന കാർഡ് നിർമ്മാണം, അറബിക് ചാർട്ട് പ്രദർശന മത്സരം, അറബിക് കാലിഗ്രാഫി പരിശീലനം, അറബിക് ഡേ വാരാചരണം, ഡോക്യൂമെന്ററി പ്രദർശനം, രചന മത്സരങ്ങൾ, അറബിക് പസിൽസ് ഗെയിംസ് തുടങ്ങിയവ ക്ലബ് നടത്തിവരുന്ന പ്രവർത്തനങ്ങളാണ്.

ഹിന്ദി ക്ലബ്

ഹിന്ദി ദിനാചരണ പ്രവർത്തനങ്ങൾ, രചനാമത്സരങ്ങ‍‍‍‍‍‍‍ൾ, വായനാ കാർഡ് നിർമാണ പ്രവർത്തനങ്ങൾ, വായനാപ്രവർത്തനങ്ങൾ, സുരീലി ഹിന്ദി പ്രവർത്തനങ്ങൾ, സുരീലി ഹിന്ദി മത്സരങ്ങൾ.

ഗണിത ക്ലബ്

ക്വിസ് മത്സരങ്ങൾ, പസിൽസ് ഗെയിംസ്, പാറ്റേൺസ്, നിർമാണ പ്രവർത്തനങ്ങൾ, ഗണിത നാടകം, മാഗസിൻ തയ്യാറാക്കൽ, ഗണിതകിറ്റ് നിർമാണം.

ശാസ്ത്ര ക്ലബ് ‍

റോക്കറ്റ് നിർമാണവും പ്രദർശനവും, ചുമർ പത്രിക, പരീക്ഷണങ്ങൾ, പ്രോജക്ട്. വിവിധ ദിനാചരണ പ്രവർത്തനങ്ങൾ , ക്വിസ് മത്സരം, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്, ലഘുലേഖ നിർമാണം, ഫീൽഡ് ട്രിപ്പുകൾ, ഇൻസ്പെയർ അവാർ‍ഡ്- ‍‍ജില്ലാതല സെലക്ഷൻ.

പരിസ്ഥിതി ക്ലബ്

പരിസ്ഥിതിദിനാചരണം, വൃക്ഷ തൈനടൽ, ഒൗഷധതോട്ട നിർമാണം, ജൈവ വൈവിധ്യ ഉദ്യാന നവീകരണ പരിപാലനം, പരിസ്ഥിതി ക്വിസ്, ബോധവൽക്കരണ ക്ലാസ്, സെമിനാറുകൾ, പാഴ്വസ്തുകളിൽ നിന്നും ഉപയോഗയോഗ്യമായ ഉൽപന്നങ്ങളുടെ നിർമാണം (പേപർ ബാഗ്) പരിസര ശുചീകരണം, പ്ലാസ്റ്റിക് നിർമാർജനം, ജൈവവളം, ജൈവകീടനാശിനി നിർമാണം, ജൈവവൈവിധ്യ ര‍ജിസ്റ്റർ നിർമാണം.

കാർഷിക ക്ലബ്- മാത‍ൃഭൂമി സീഡ്

പച്ചക്കറി കൃഷി, മുതിർന്ന കർഷകനെ ആദരിക്കൽ, കാർഷക ദിനാചരണം, കാർഷിക ക്വിസ്, പച്ചക്കറി വിത്ത് വിതരണം, വിവിധതരം പ്രോജക്ട് , ജൈവവളം- ജൈവകീടനാശിനി നിർമാണം.

സാമൂഹ്യശാസ്ത്ര ക്ലബ്

നിർമാണ പ്രവർത്തനങ്ങൾ, മാപ് ഡ്രോയിംഗ, വിവിധ ദിനാചരണ പ്രവർത്തനങ്ങൾ, ക്വിസ്, ശേഖരണം, പ്രാദേശിക ചരിത്ര രചന, ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുക, ഫീൽഡ് ട്രിപ്പുകൾ, പഴയകാല കൃഷി, വീട്ടുപകരണങ്ങളുടെ ശേഖരണ പ്രദർശനവും പരിചയപ്പെടലും.

പ്രവൃത്തി പരിചയ ക്ലബ്

പാഴ്വസ്തുക്കളിൽ നിന്നും ഉപയോഗ്യമായ വസ്തുക്കളുടെ നിർമാണം- പ്രദർശനം, കരകൗശല വസ്തുകളുടെ നിർമാണം- പ്രദർശനം, പേപ്പർ ബാഗ് നിർമാണം, ചവിട്ടി നിർമാണം, മാസ്ക് നിർമാണം.

ഗാന്ധിദർശൻ

സോപ്പ് , ലോഷൻ, സാനിട്ടൈസർ, ഹാൻഡ് വാഷ് നിർമാണം- വിൽപന, പ്രദർശനം. ഗാന്ധിജയന്തി ദിനാചരണം, ഗാന്ധി ക്വിസ്, ഗാന്ധി ചിത്രരചന, സ്വാതന്ത്ര്യ സമരസേനാനികളു‍ടെ ജീവചരിത്ര രചന, പതിപ്പ് തയ്യാറാക്കൽ, ചുമർ പത്രിക നിർമാണം, ദിനാചരണ പ്രവർത്തനങ്ങൾ. ജില്ലാതല മികച്ച സ്കൂൾ, ആൽബം.

സ്കൂൾ സോഷ്യൽ സർവീസ് സ്കീം (4S)

കുട്ടികളിൽ സാമൂഹ്യസേവനം,സഹജീവിസ്നേഹം എന്നീഗുണങ്ങൾ വളർത്താൻ സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനം ആരംഭിച്ചു.

സ്കൂൾ പാ൪ലമെന്റ് തെരെഞ്ഞടുപ്പ്.

2023-24 വർഷത്തെ സ്കൂൾപാർലമെന്റ് ഡിസംബർ 11 ന് നടന്നു.ബാലറ്റു പേപ്പർ ഉപയോഗിച്ച് ജനാധിപത്യ രീതിയിൽ നടന്ന തെരെഞ്ഞടുപ്പിൽ സായൂജ്യ എസ് ജിത്തിനെ സ്കൂൾ ലീഡറായി.




കൃസ്തുമസ്സ് പുതുവത്സരാഘോഷം

ഈ വർഷത്തെ കൃസ്തുമസ്സ് പുതുവത്സരാഘോഷം ഡിസംബർ 22 ന് കരോൾ, വിവിധകലാപരിപാടികൾ കൃസ്തുമസ്സ് വിരുന്ന് എന്നിവയോടൊപ്പം ഗംഭീരമായി ആഘോഷിച്ചു.

ഫുഡ് ഫെസ്റ്റ്

പ്രമാണം:44245 food fest.jpg