ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എന്നെ ഞാനാക്കി മാറ്റിയ എന്റെ വിദ്യാലയ മുത്തശ്ശി

   എന്റെ വിദ്യാലയം തികച്ചും അനുഭവസമ്പത്ത് നിറഞ്ഞ ഒരു മുത്തശ്ശി തന്നെയാണ്.  ഇത്രയും വർഷത്തെ എന്റെ വിദ്യാലയത്തിന്റെ ജൈത്രയാത്രയിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ  എനിക്ക് അഭിമാനവും അതിലേറെ സന്തോഷവും ഉണ്ട്.  അധ്യാപകരുടെ പ്രോത്സാഹനവും വിദ്യാർത്ഥികളുടെ പഠന മികവും വിദ്യാലയത്തിന്റെ വളർച്ച ത്വരിതഗതിയിലാക്കുന്നു.  മുത്തശ്ശി എന്ന് പറയുമ്പോൾ പെട്ടെന്ന് ഓർമ്മ വരുന്നത് നമ്മുടെ എല്ലാം പ്രിയങ്കരിയായിരുന്ന മുത്തശ്ശി നെല്ലിയാണ്.  എന്നും രാവിലെ സ്കൂളിലേക്ക് ഓടി എത്തുന്നത് തന്നെ തറയിൽ വീണുകിടക്കുന്ന നെല്ലിക്ക പെറുക്കാനാണ്.  എന്നിട്ട് അത് പച്ചവെളളത്തിന്റെ കൂടെ കഴിക്കുന്ന സ്വാദ് ഒരിടത്തും ലഭിക്കില്ല.  അത്രയ്ക്ക് രുചി ആണ്. അത് കിട്ടാത്തവർക്ക് മുറിച്ച് കൊടുക്കുന്നതും ഓർമ്മയിൽ ഇന്നും നിലകൊളളുന്നു.

   ഞാൻ ഒന്നാം ക്ലാസ് മുതൽ ഈ വിദ്യാലയത്തിൽ തന്നെയാണ്.  ഇവിടുത്തെ         ഓർമ്മകൾ ഒന്നും തന്നെ മറക്കാനാവാത്തവയാണ്.  സുഹ‍‍ൃത്തുക്കളായാലും അധ്യാപകരായാലും എന്റെ ഏത് അവസ്ഥയിലും കൂട്ടുകാർ ഒപ്പം ഉണ്ടാകും.  അങ്ങനെ തന്നെയാണ് അധ്യാപകരും.  ഓരോ തെറ്റ് ചെയ്യുമ്പോഴും മാതാപിതാക്കന്മാരെ പോലെ വാത്സല്യത്തോടെ അവർ ഉപദേശിക്കും.  അതുപോലെ തന്നെ സ്കൂളിൽ എന്ത് ആഘോഷം  വന്നാലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കാൻ അധ്യാപകർ വളരെയധികം ശ്രദ്ധപുലർത്തിയിട്ടുണ്ട്.  എല്ലാ വിദ്യാർത്ഥികൾക്കും അവരവരുടെ കഴിവ് തെളിയിക്കാൻ അധ്യാപകർ അവസരം ഉണ്ടാക്കിത്തരും.  കോവിഡ് കാരണം വിദ്യാലയം അടച്ചിട്ട നാളുകളിൽ വിദ്യാലയത്തെ ശരിക്കും മിസ്സ് ചെയ്തു.  എന്നെ ഞാനാക്കി മാറ്റിയ എന്റെ മുത്തശ്ശി വിദ്യാലയത്തെക്കുറിച്ച് ഇനിയും പറയാനുണ്ട്. എങ്കിലും ഇപ്പോൾ നിർത്തുന്നു.

നാൻസി , പൂർവ്വ വിദ്യാർത്ഥി.