ഗവ. യൂ.പി.എസ്.നേമം/റീഡേഴ്സ് ക്ലബ്ബ്
ദൃശ്യരൂപം
റീസേഴ്സ് ക്ലബ്ബിലെ കൂട്ടുകാർ പ്രസാധകരാകുന്നു

ഒന്നും രണ്ടുമല്ല 30 പുസ്തകങ്ങൾ 30 പേരുകളിൽ അവയിൽ കഥകളുണ്ട്, കവിതകളുണ്ട്, യാത്രാവിവരണമുണ്ട്, ലഘുകുറിപ്പുകളുണ്ട്, ആസ്വാദനക്കുറിപ്പുകളുണ്ട് ,കുഞ്ഞുകുഞ്ഞു ചിത്രങ്ങളുണ്ട്. 27 എണ്ണവും ഒന്ന്, രണ്ട് ക്ലാസുകളിലെകൂട്ടുകാരുടേതാണ്. അക്കാദമിക് മാസ്റ്റർ പ്ലാനിൽ 101 പുസ്തകങ്ങളുടെ പ്രകാശനമാണ് ഈ വർഷം ലക്ഷ്യമിട്ടിരിക്കുന്നത്. ഫെബ്രുവരിയോടെ മറ്റ് പുസ്തകങ്ങൾ കൂടി പ്രകാശനം ചെയ്യും.
സൈക്കിൾ യാത്രികർക്ക് വരവേൽപ്പ്

"സ്ക്രീൻ ടൈം കുറയ്ക്കൂ പുസ്തകം കയ്യിലെടുക്കു" എന്ന സന്ദേശവുമായി പ്രശസ്ത കവിയും എഴുത്തുകാരിയുമായ മാധവിക്കുട്ടിയുടെ ജന്മം കൊണ്ട് പ്രസിദ്ധമായ പുന്നയൂർക്കുളത്തുനിന്ന് സൈക്കിളിൽ യാത്ര തിരിച്ച ഷഹീലിനും ഷക്കീലാനും വരവേൽപ് നൽകി. സ്കൂൾ വളപ്പിലെ നീർമാതള ചുവട്ടിൽ വച്ച് പുസ്തകം നൽകി സീനിയർ അധ്യാപിക എംആർ സൗമ്യ ഇരുവരെയും സ്വീകരിച്ചു. റീഡേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.