ഗവ. യൂ.പി.എസ്.നേമം/ഗണിത പാർക്ക്
ഗണിതം ജനകീയമാകുന്നു
ഗണിതം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി നേമം ഗവ.യു.പി.സ്കൂളിൽ ഗണിതപാർക്ക് തുറന്നു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. വി.ശിവൻ കുട്ടിയാണ് സംസ്ഥാനത്തെ ആദ്യത്തെ ഗണിത പാർക്ക് നേമം സ്കൂളിൽ ഉദ്ഘാടനം ചെയ്തത്. വിദ്യാർത്ഥികൾ ഗണിത പഠനം ഇഷ്ടപ്പെടുന്നതിനും ഗണിത ക്ലാസുകൾ ആനന്ദകരമാക്കുന്നതിനും പാർക്കിന് കഴിയും. വിദ്യാർഥികളുടെ കഴിവുകൾ തിരിച്ചറിയുന്ന ടാലൻറ് ലാബായും പാർക്ക് പ്രവർത്തിക്കും. സംസ്ഥാന സർക്കാരിൻറെ രണ്ടാം നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തുകയാണ് സമഗ്ര ശിക്ഷ കേരളം ഗണിത പാർക്ക് പദ്ധതി നടപ്പിലാക്കിയത്. ഇതിന്റെ ഭാഗമായി നാല് ദിവസമായി നടന്നുവന്ന സംസ്ഥാ തല പരിശീലന ശില്പശാലയുടെ സമാപനവും ഇതോടൊപ്പം നടന്നു. എം. വിൻസെന്റ് എം.എൽ എ അധ്യക്ഷനായി. ഐ ബി സതീഷ് എം.എൽ എ യും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു.