ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/ഹിന്ദി ക്ലബ്ബ്
ഹിന്ദി ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു
2024 ജൂൺ 10 ന് ഈ അധ്യയന വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. യു.പി ക്ലാസുകളിൽ നിന്നും 50 കുട്ടികളെ ഹിന്ദി ക്ലബ് അംഗങ്ങളായി തെരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിലാണ് ഈ അധ്യയന വർഷത്തെ ഹിന്ദി ഭാഷ പ്രേവർത്തനങ്ങൾ നടക്കുന്നത്. കുട്ടികൾക്ക് ഹിന്ദിയോടുള്ള താത്പര്യം വർദ്ധിപ്പിക്കുകയും നിത്യ ജീവിതത്തിൽ ഹിന്ദി അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് ആർജിക്കുകയുമാണ് ക്ലബ്ബിന്റെ ലക്ഷ്യം. ക്ലബ് പ്രവർത്തനങ്ങളോടൊപ്പം സുരീതി ഹിന്ദി പ്രേവർത്തനങ്ങളും നടന്നുവരുന്നു
പ്രവർത്തനങ്ങൾ
ആഴ്ചയിൽ ഒരു ദിവസം അംഗങ്ങൾ ഒത്തുകൂടുകയും കവിതാപാരായണം, കഥപറയൽ, സംഭാഷണം തുടങ്ങിയ പരിപാടികൾ ഹിന്ദിയിൽ അവതരിപ്പിക്കുന്നു. എല്ലാ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ക്ലബ്ബിന്റെ നേത്യത്വത്തിൽ തയ്യാറാക്കുന്നു. പോസ്റ്റർ, വായനാകാർഡ് ഡിഷ്ണറി എന്നിവയുടെ നിർമാണവും കുട്ടികൾ താത്പര്യത്തോടെയും ഉത്സാഹത്തോടെയും ചെയ്യുന്നു. എഴുത്തിലും വായനയിലും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി പിന്തുണ ക്ലാസുകൾ സ്കൂൾ സമയത്തിന് പുറമെ വരുന്നു.
ലോക ഹിന്ദി ഭാഷാ ദിനം
ജനുവരി 10 ലോക ഹിന്ദി ഭാഷ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. പോസ്റ്റർ രചന, കൈയ്യെഴുത്ത്, പദ്യപാരായണം തൂടങ്ങിയ വിവിഘ മത്സരങ്ങളും സംഘടിപ്പിച്ചു. രസകരവും ആകർഷകവുമായ കവിതകളുടെ വീഡിയോ പ്രദർശനവും തുടർ പ്രവർത്തനങ്ങളും നടത്തി.