ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/റേഡിയോ ക്ലബ്ബ്
ദൃശ്യരൂപം
2024-25 അധ്യയന വർഷത്തെ റേഡിയോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജൂൺ 5 ന് തീയതിയിലെ പ്രവർത്തനങ്ങൾ കുട്ടികൾ റെക്കോർഡ് ചെയ്തു. ഹെഡ്മാസ്റ്റർ മൻസൂർ സാർ, എസ് എം സി ചെയർമാൻ, എച്ച് എം എന്നിവർ റേഡിയോ ക്ലബിന് ആശംസകൾ അറിയിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. അന്നേദിവസം മുതൽ ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്കൂൾതല വാർത്തകൾ, ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കുട്ടികളുടെ കലാവാസന ഉണർത്തുന്ന പ്രവർത്തനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ഇനങ്ങൾ റേഡിയോ ക്ലബ്ബിൽ നടത്തിവരുന്നു..
