ഗവ. യൂ.പി.എസ്.നേമം/അക്ഷരവൃക്ഷം/ വേനൽ

Schoolwiki സംരംഭത്തിൽ നിന്ന്
വേനൽ

മഴകാത്തുകഴിയുന്ന വേഴാമ്പലിൻ- ഗതിയല്ലോ ഏവർക്കും വേനൽ മഴ..
വേനൽചൂടേറ്റൊരുൻ മാദിനിയെ പോലെ.................
എഴുന്നേറ്റിരിക്കുന്ന നിദ്രാ വിഹീനമാം പല രാത്രികളും.....
ഒരിറ്റു ദാഹനീരിനായി കേഴുന്നു..................
മാനുഷരും, പക്ഷി മൃഗാദികളും.......
കിണറുകളും, വരമ്പുകളും, കുളങ്ങളും,
ശുഷ്ക്കിച്ചരണ്ട അവനീതലവും.....
അപ്പോഴെന്നുളളതിൽ ഒരു ഉൾപുളകമായെത്തുന്നു വേനൽ മഴ..
സൂര്യതപത്താൽ തളർന്ന ഭൂമിയെ........
ഹരിതാഭമാക്കുന്നു വേനൽ മഴ.
വേനലിൽ ഒരു മഴ മെല്ലെതലോടുന്നു......
ആശ്വാസമേകുന്നു ഏവർക്കും......
അർക്കന്റെ കിരണങ്ങളാൽ ശുഷ്ക്കിച്ചു പോയ -
ഈ അവനീതലത്തെ തരളിതമാക്കുന്നു....
കുളിര്കോരിയണിയിക്കുന്നു വേനൽമഴ.....
വേനൽ മഴ ഏവർതൻ മനസ്സിലും......
പ്രണയിനിയായി മദാലസയായി നിന്നിടുന്നു.....
മണ്ണിന്റെ സുഖമേറും ഗന്ധത്തെ നൽകി.....
ഉന്മത്തമാക്കുന്നു വേനൽമഴ....
ഉണങ്ങിക്കരിഞ്ഞ വൃക്ഷലതാദികൾ......
കുളിര്കോരിനെൽകി...........
പുതുമുകുളങ്ങൾ നൽകിടുന്നു....
ഇവിടെ വേനൽ ദുരിതത്തിൻ പ്രതീകമായി വിളങ്ങീടുമ്പോൾ.......
വേനൽ മഴ ആശ്വാസത്തിൻ കണികയായി നിലകൊള്ളുന്നു.......
അന്തരംഗങ്ങളെ പുളകിതമാക്കുന്നു....പുതുപ്രേതീക്ഷകൾ നൽകിടുന്നു......

Greeshma
7B ഗവ. യൂ.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത