പരിസ്ഥിതി

ഞാൻ ഇവിടെ എഴുതാൻ പോകുന്നത് പരിസ്ഥിതി എന്ന വിഷയത്തെക്കുറിച്ചാണ്. ഇപ്പോൾ ജനങ്ങളുടെ ഇടയിൽ ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം: മനുഷ്യർ പരിസ്ഥിതിയെ നശ1 പ്പിച്ചു കൊണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക്കാണ് നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുന്ന ഒരു ഘടകം' :പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ച ശേഷം അവർ അതിനെ പല സ്ഥലത്തും വലിച്ചെറിയുന്നു. അതു മണ്ണിൽ അലിഞ്ഞിറങ്ങുന്നില്ല. ജലം മണ്ണിലേക്കിറങ്ങാതെ തടയുകയും ചെയ്യും. അങ്ങനെ ഇപ്പോൾ വരൾച്ചയും വന്നു തുടങ്ങി.നമ്മുക്ക് പണ്ട് വയലുകളും മലനിരകളുമൊക്കെ കാണാൻ സാധിക്കുമായിരുന്നു. ഇപ്പോൾ അതെല്ലാo മനുഷ്യർ നികത്തി വലിയ ഫ്ലാറ്റുകൾ നിർമ്മിച്ചു.പ്ലാസ്റ്റിക്കുൽപ്പന്നങ്ങൾ വേസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിക്കാം, പാടങ്ങൾ നികത്താതെ നോക്കാം, കുന്നുകളിടിക്കാതെയും നോക്കാo .പരിസ്ഥിതി നാം സംരക്ഷിക്കാത്തതു കൊണ്ടു ള്ള ഒരു തിരിച്ചടിയാണ് പ്രളയം. നമുക്കൊത്തുചേർന്ന് വീട്ടുമുറ്റങ്ങളിൽ ഒരു തൈ നടാം" !

വൈശാഖ്
2B ഗവ.യു.പി.എസ്.നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം