കൊറോണ എന്ന മഹാവ്യാധിയിൽ
ലോകമെങ്ങും ഭീതിയിലായ്
രക്ഷിപ്പാനായ് ഞാൻ തെരെഞ്ഞു
ദൈവത്തിൻ കരങ്ങളെ
എവിടെയാണെവിടെയാണക്കരങ്ങൾ
ഭരണാധികാരികളുടെ കരങ്ങളിൽ
ഞാൻ കണ്ടു ദൈവത്തിൻ കരം
ഡോക്ടർമാരുടെ കരങ്ങളിൽ
ഞാൻ കണ്ടു ദൈവത്തിൻ കരം
നേഴ്സുമാരുടെ കരങ്ങളിൽ
ഞാൻ കണ്ടു ദൈവത്തിൻ കരം
ആരോഗ്യ പ്രവർത്തകരുടെ കരങ്ങളിൽ
ഞാൻ കണ്ടു ദൈവത്തിൻ കരം
പോലീസുകാരുടെ കരങ്ങളിൽ
ഞാൻ കണ്ടു ദൈവത്തിൻ കരം
സഹായിക്കാൻ നീട്ടിയ എല്ലാ കരങ്ങളിലും
ഞാൻ കണ്ടു ദൈവത്തിൻ കരം
ദൈവം വസിക്കുന്നിടം ദേവാലയങ്ങളല്ല
എന്റെയും ചുറ്റുമുള്ള മനുഷ്യരുടേയും
ഉള്ളിലാണ് അങ്ങയുടെ വാസ-
മെന്നെന്നെ പഠിപ്പിച്ച
കൊറോണയെ നിനക്ക് നന്ദി.