പ്രവേശനോത്സവം 2024-25

പ്രവേശനോത്സവത്തോടുകൂടി മാടമ്പിൽ ഗവൺമെന്റ് യുപി സ്കൂളിൽ 2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം എസ് എം സി ചെയർമാൻ ജി സോളമന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ സി സുജി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ റെജികുമാർ, ഷീജ മോഹൻ, എം പി ടി എ പ്രസിഡന്റ് അനിത എന്നിവർ കുട്ടികളെ സ്വീകരിക്കാൻ എത്തിയിരുന്നു. ഹെഡ്മിസ്ട്രസ് ഡി രജി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു. അദ്ധ്യാപകനായ രജിത് ആർ കൃഷ്ണൻ രക്ഷകർത്താക്കൾക്കുള്ള ബോധവത്കരണ ക്ലാസ് നയിച്ചു. പുത്തൻ കൂട്ടുകാരെ സ്വീകരിക്കാൻ മാടമ്പിലെ കുരുന്നുകൾ ഡാൻസും പാട്ടുമൊക്കെയായി ഒരു ഉത്സവ അന്തരീക്ഷം തന്നെ സൃഷ്ടിച്ചു.