ഗവ. യു പി സ്കൂൾ, ചുനക്കര/അക്ഷരവൃക്ഷം/രോഗ പ്രതിരോധം(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

രോഗ പ്രതിരോധത്തിൽ പ്രധാനം ശാരീരിക ശുചിത്വവും പരിസ്ഥിതി ശുചിത്വവുമാണ്. നമ്മൾ ഓരോ വ്യക്തികളും ഓരോ വീട്ടിലും ഇത് നടപ്പിലാക്കിയാൽ നന്ന്. പണ്ടൊക്കെ വീടിന്റെ ഉമ്മറത്ത് ഒരു കിണ്ടിയിൽ വെള്ളം നിറച്ച് വെച്ചിരുന്നു. വീടിന് പുറത്തുപോയി വരുമ്പോൾ കാലും കൈയും കഴുകി വൃത്തിയാക്കും. അത് ,പുറത്തു നിന്ന് കൊണ്ടുവരുന്ന രോഗാണുക്കളെ ഇല്ലാതാക്കാനും രോഗങ്ങൾ വരാതിരിക്കാനും വേണ്ടിയായിരുന്നു. പഴമക്കാർ ചെയ്ത ഇത്തരം കാര്യങ്ങൾ ഇപ്പോൾ നടപ്പിലാക്കി വരികയാണ് കേരളീയർ. കൊറോണ പോലെ ഒരു വൈറസ് നമ്മെ ആക്രമിക്കാൻ വന്നപ്പോൾ വെള്ളവും സോപ്പും ഉപയോഗിച്ച് അവയെ ഇല്ലാതാക്കാമെന്ന് നാം മനസ്സിലാക്കി. ഈ രീതി ഇനി നമുക്ക് ജീവിതത്തിൽ പിന്തുടരാം. പഴമക്കാർ ചെയ്തിരുന്ന പല കാര്യങ്ങളും പുതിയ തലമുറയുടെ ജീവൻ നിലനിർത്തുവാൻ സഹായകമാകുന്ന കാര്യങ്ങളാണ്. നമുക്ക് പഴമയിലേക്ക് മടങ്ങാം.

അഭിമന്യു.കെ
4 A ഗവ.യു.പി.എസ് , ചുനക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം