ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/അക്ഷരവൃക്ഷം/ കോവിഡ് 19
കോവിഡ് 19
കൊറോണ എന്താണെന്ന് എനിക്ക് അറിയില്ലാരുന്നു . ഒരു ദിവസം പെട്ടെന്ന് സ്ക്കൂൾ അടച്ചു . ഞാൻ ഒരുപാട് സന്തോഷിച്ചു . എന്റെ അച്ഛൻ ജോലി കഴിഞ്ഞ് വന്നപ്പോൾ എന്നോട് കൊറോണ വെെറസിനെപ്പറ്റി പറഞ്ഞു. എനിക്ക് വളരെ വിഷമമായി . ഞാൻ വീണ്ടും കൊറോണ വെെറസിനെപ്പറ്റി അറിയാൻ ശ്രമിച്ചു . അപ്പോഴാണ് എനിക്ക് മനസിലായത് മനുഷ്യരിലും, മൃഗങ്ങളിലും, പക്ഷികളിലും രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വെെറസാണ് കൊറോണ . കൊറോണ വെെറസ് മൂലമുണ്ടായ മാരകമായ രോഗമാണ് കോവിഡ് 19. ഇന്ന് ലോകത്ത് ഒരുപാട് മനുഷ്യർ ഈ രോഗം മൂലം മരണപ്പെട്ടു. നമ്മുടെ നാടായ ഈ കൊച്ചു കേരളത്തിലും രോഗം പടർന്നു പിടിച്ചിരിക്കുന്നു. ശുചിത്വത്തിലൂടെ മാത്രമേ ഇതിനെ നിയന്ത്രിക്കാൻ കഴിയു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണമെന്ന് അമ്മ പറഞ്ഞു. രോഗം പടരാതിരിക്കാൻ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കും, പോലീസുകാർക്കും നല്ലതു വരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. ഈ അവസരത്തിൽ ഒരു പോലീസുകാരന്റെ മകളായി ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. "ലോകാ സമസ്താ സുഖിനോ ഭവന്തു." BREAK THE CHAIN.
|