ഗവ. യു പി എസ് ബീമാപ്പള്ളി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

വ്യക്തിശുചിത്വം ആരോഗ്യത്തിന് ആദ്യപാഠം. കൊറോണ എന്ന മഹാമാരി ലോകമാകെ പടർന്നു പിടിക്കുകയാണ്. ലോകം കൈകഴുകാൻ ശീലിക്കുകയാണ് ഇപ്പോൾ വ്യക്തി ശുചിത്വത്തിന് ഇത്രയേറെ പ്രാധാന്യം ഉണ്ടെന്ന് ഓർമ്മപ്പെടുത്തുകയാണ് കൊറോണ. വ്യക്തിശുചിത്വം എന്നത് മനുഷ്യരിൽ മാത്രമല്ല എല്ലാ പക്ഷിമൃഗാദികളും പ്രകടമായ ജന്മവാസനയാണ് .എന്നാൽ അസുഖങ്ങളെ കുറിച്ചുള്ള അറിവ് മനുഷ്യർക്ക് വ്യക്തി ശുചിത്വത്തിന് കൂടുതൽ ഊന്നൽ നൽകാൻ കാരണമായി. അത് പലതരം പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനും ദശലക്ഷക്കണക്കിന് മരണങ്ങൾ ഒഴിവാക്കുന്നതിനും കാരണമായി. ലോകാരോഗ്യസംഘടനയും വ്യക്തിശുചിത്വം മെച്ചപ്പെടുത്തുന്നതിനും ഒപ്പം പരിസര ശുചിത്വത്തിനും ആവശ്യകത ബോധവൽക്കരണ പരിപാടികളിലൂടെ ലോകമാകെ പ്രചരിപ്പിക്കുന്നു.

വ്യക്തിശുചിത്വം മെച്ചപ്പെടുത്താനായി നാം പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് അതിൽ പ്രധാനമായവ ഇവയാണ്.

പല്ലുകൾ വൃത്തിയാക്കുന്നത്.

പണ്ടുകാലം മുതൽ മനുഷ്യർ പല്ലുകൾ വൃത്തിയാക്കും ആയിരുന്നു. തുടക്കത്തിൽ മീൻ മുള്ളുകളും പൊടിയും മറ്റും ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് കരിയും സസ്യ തണ്ടുകളും ഉപയോഗിച്ചു. ഇപ്പോൾ പലതരം പേസ്റ്റുകൾ മൗത്ത് വാഷുകൾ എന്നിവ ഉപയോഗിക്കുന്നു. ദിവസവും രണ്ടു നേരമെങ്കിലും പല്ലുകളും മോണയും വായും ശുദ്ധമാക്കണം. ഉണരുമ്പോഴും ഉറങ്ങുന്നതിനു മുമ്പും ദന്ത ശുചീകരണം ഉറപ്പാക്കണം.

കുളിയും വസ്ത്രവും

ദിവസവും രണ്ടുനേരം കുളിക്കണം. സോപ്പ്, വിവിധ ജെല്ലുകൾ, ബോഡി വാഷ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാം. സോപ്പുകൾ അണുക്കളെ കൂടുതലായി നീക്കംചെയ്യുന്നു. വൃത്തിയുള്ളതും കഴുകി വെയിലിൽ ഉണക്കിയ തുമായ വസ്ത്രങ്ങൾ ധരിക്കുക. അടിവസ്ത്രങ്ങൾ യഥാസമയം മാറ്റുക.

കൈ കഴുകൽ

ജലദോഷം, കോളറ, അതിസാരം, വിരബാധ അങ്ങനെ എത്രയോ തരം രോഗങ്ങൾ നമ്മെ ബാധിക്കുന്നുണ്ട്. നന്നായി കൈകൾ വൃത്തിയാക്കിയാൽ രോഗാണുക്കൾ ശരീരത്തിനുള്ളിൽ കടക്കുന്നത് തടയാൻ സാധിക്കും. എന്നാൽ നമ്മളിൽ പലരും കൈ കഴുകുന്നത് പേരിനു മാത്രമാണ്. കൈകഴുകൽ ഇൻറെ ആവശ്യകത മനുഷ്യരെ ബോധ്യപ്പെടുത്താൻ കോ വിഡ് 19 പോലെ ഒരു മഹാമാരി വേണ്ടിവന്നു.

എന്നാൽ 2008 മുതൽ കൈകഴുകൽ ശീലം ലോകമെമ്പാടും പ്രചരിപ്പിക്കുന്നതിനായി ഒക്ടോബർ 15ന് കൈകഴുകൽ ദിനം ആയി ആചരിച്ചു പോരുന്നു. കൈകൾ കഴുകുമ്പോൾ കൈപ്പത്തിയുടെ അകവും പുറവും വിരലുകൾക്കിടയിൽ ഉം നഖങ്ങൾക്കിടയിൽ ഉം സോപ്പും വെള്ളവും ഉപയോഗിച്ച് മിനിമം 20 സെക്കൻഡുകൾ ഉപയോഗിച്ച് നന്നായി കഴുകണം. ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും മുറിവുകൾ ഡ്രസ്സ് ചെയ്യുന്നതിന് മുമ്പും ശേഷവും പുറത്തുപോയി വന്നശേഷവും മലമൂത്ര വിസർജനത്തിനു ശേഷവും വൃത്തിഹീനമായ പ്രതലങ്ങൾ സ്പർശിച്ചാൽ കൈകൾ നന്നായി കഴുകണം. രോഗികളുമായി സമ്പർക്കം പുലർത്തുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. മുഖത്തും കണ്ണിലും മൂക്കിലും വായിലും ഒക്കെ ഇടയ്ക്കിടെ സ്പർശിക്കുന്ന ശീലം ഒഴിവാക്കുക. നഖം നീട്ടി വളർത്തുന്നതും നഖം കടിക്കുന്നതും നല്ല ആരോഗ്യ ശീലം അല്ല.

സഫിയ എച്ച്
6B ഗവ. യു പി എസ് ബീമാപ്പള്ളി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം