ഗവ. യു പി എസ് പൂജപ്പുര/അക്ഷരവൃക്ഷം/ആരോഗ്യം സമ്പത്ത്

ആരോഗ്യം സമ്പത്ത്

കുന്നിന്മുകളിലെ കുടിലിൽ ആയിരുന്നു അമ്മയും കുഞ്ഞുണ്ണിയും താമസിച്ചിരുന്നത്. പഠിക്കാൻ മിടുക്കനായിരുന്നു കുഞ്ഞുണ്ണി. പഠനത്തോടൊപ്പം അവൻ വീട്ടിൽ പച്ചക്കറി ഉൾപ്പടെ എല്ലാ കൃഷികളും ചെയ്യാൻ അമ്മയെ സഹായിച്ചിരുന്നു. ബാക്കിവരുന്ന പച്ചക്കറികളും അരിയും തലയിൽ ചുമന്ന് നഗരത്തിലെ ചില വീട്ട്കളിൽ കൊടുത് നല്ല വിലയും വാങ്ങിയിരുന്നു. അങ്ങനെ അവർ വലിയ പണക്കാരയി. കുഞ്ഞുണ്ണിയും വളർന്നു. അവൻ വലിയൊരു ഡോക്ടർ ആയി. കുന്നിന്മുകളിലെ കുടിലിന്റെ സ്ഥാനത്തു അവർ വലിയൊരു വീട് പണിതു. അപ്പോഴും ആ അമ്മയും മകനും കൃഷി ചെയ്ത് ബാക്കി വരുന്ന പച്ചക്കറികളും അരിയും നഗരത്തിൽ വിറ്റിരുന്നു. നഗരത്തിലുള്ളവർ ഇത് കൊണ്ടുവരുന്നത് പ്രശസ്തനായ കുഞ്ഞുണ്ണി ഡോക്ടർ ആണെന്ന് അറിഞ്ഞതെ ഇല്ല. എന്നാൽ ഡോക്ടറുടെ ഒരു കൂട്ടുകാരന് ഇതെല്ലാം അറിയാമായിരുന്നു. കൂട്ടുകാരൻ കുഞ്ഞുണ്ണിയോട് ചോദിച്ചു നിനക്ക്‌ കാശിനു ബുദ്ധിമുട്ടില്ലല്ലോ എന്നിട്ടും എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത. അവൻ പറഞ്ഞു എന്റെയും എന്റെ അമ്മയുടെയും ആരോഗ്യത്തിന്റെ കാരണം ഞങ്ങളുടെ അധ്വാനം ആണ്. വിഷാമില്ലാത്ത ആഹാരം കഴിക്കുന്നതുകൊണ്ട ഞങ്ങൾക്ക് ഇതുവരെ ഒരു രോഗവും വന്നിട്ടില്ല. നമ്മൾ അധ്വാനിച്ചാൽ നമുക്ക്‌ ആരോഗ്യവും ലാഭവും നേടാം. നീയും ഇതൊന്നു ചെയ്തു നോക്കു. ദിവസങ്ങൾ കഴിഞ്ഞു കുഞ്ഞുണ്ണി നാട്ടിൻ പുറത്തു കാരിയായ ഒരു പെങ്കുട്ടിയെ വിവാഹം കഴിച്ചു. അവളും കൃഷിയിൽ കുഞ്ഞുണ്ണിയെ സഹായിച്ചു. അവർക്ക് സംഭത്തിനൊപ്പം ആരോഗ്യവും ഉണ്ടായിരുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം കുഞ്ഞുണ്ണിയുടെ ആശുപത്രിയിൽ കഠിനമായ പനിയുമായി ഒരാളെത്തി. അയാളെ പരിശോധിച്ചു മരുന്ന് കൊടുത്തെങ്കിലും രോഗം സുഖപ്പെടാതെ മൂന്നതാമത്തെ ദിവസം രോഗി മരിച്ചു. കുഞ്ഞുണ്ണിക്ക് അതിന്റെ കാരണം മനസിലായില്ല. ഇന്നുവരെ താൻ ചികിൽസിച്ച ഒരു രോഗിയും മരിച്ചിട്ടില്ല. വളരെ വിഷമത്തോടെ കുഞ്ഞുണ്ണി വീട്ടിലേക്ക് പോയി. പിറ്റേ ദിവസം പത്രത്തിലെ വാർത്ത കണ്ട് കുഞ്ഞുണ്ണി ഞെട്ടി. കൊറോണ എന്ന ഒരു വൈറസ് ലോഗമാകെ പടർന്നു പിടിച്ചിരിക്കുന്നു. തൻ്റെ മുന്നിൽ വന്ന രോഗി മരിച്ചത് ഇതു കാരണം ആണല്ലോ എന്ന് മനസ്സിലാക്കിയ കുഞ്ഞുണ്ണി ആശുപത്രിയിൽ വിളിച്ചു പറഞ്ഞു. അപ്പോഴാണറിയുന്നത് രോഗിയെ പരിചരിച്ച നേഴ്സിനും അസുഖം ബാധിച്ചിരിക്കുന്നു. രോഗിയെ പരിശോധിക്കുമ്പോൾ മാസ്‌ക് ധരിക്കുകയും ശേഷം കൈകൾ കഴുകുകയും ചെയ്തതിനാൽ താൻ സുരക്ഷിതനായി എന്ന് കുഞ്ഞുണ്ണിക്ക് മനസിലായ. കുഞ്ഞുണ്ണി ആശുപത്രിയിൽ എത്തി നേഴ്‌സുമാരെയും കൂടെയുണ്ടായിരുന്നവരെയും പ്രത്യേക മുറികളിൽ ആക്കി ചികിൽസിച്ചു. ക്രമേണ എല്ലാവരും സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. സ്രെദ്ധയും കരുത്തലുമുള്ള ആരോഗ്യമുള്ള നാടിനായി പ്രയത്നിച്ച കുഞ്ഞുണ്ണി ഡോക്ടറെ എല്ലാവരും അഭിനന്ദിച്ചു. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകു എന്ന് കുഞ്ഞുണ്ണി ഡോക്ടർ ലോകത്തെ പഠിപ്പിച്ചു.

ജ്യോതിഷ്‌മ എസ്
6A ഗവ:യു പി എസ് പൂജപ്പുര
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ