ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/ഭൂമി നമ്മുടെ അമ്മ
ഭൂമി നമ്മുടെ അമ്മ
നമ്മുടെ ഈ ലോകം നമ്മൾ തന്നെ മലിനമാക്കി കൊണ്ടിരിക്കുകയാണ്. മനുഷ്യരായ നാം ജലാശയങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നു. തന്മൂലം മത്സ്യങ്ങൾ ഉൾപ്പെടെ നിരവധി ജീവജാലങ്ങൾ ജലാശയങ്ങളിൽ ചത്തൊടുങ്ങുന്നു . നാമിന്ന് ശുദ്ധജലം പോലും കുടിക്കാൻ ഇല്ലാത്ത സാഹചര്യത്തിലേക്കാണ് ഇന്ന് നാം പൊയ്ക്കൊണ്ടിരിക്കുന്നത്. നാം ഇന്ന് കെട്ടിയുയർത്തി കൊണ്ടിരിക്കുന്ന കെട്ടിടങ്ങളും. വ്യവസായശാലകളും നാം വാങ്ങിക്കൂട്ടുന്ന വാഹനങ്ങളും നമുക്ക് തന്നെ ഭീഷണിയായി കൊണ്ടിരിക്കുകയാണ്. വ്യവസായശാലകളിൽ നിന്നും പുറന്തള്ളുന്ന പൊടിപടലങ്ങളും പുകയും. വാഹനങ്ങളിൽ പുറന്തള്ളുന്ന പുകയും. നമ്മുടെ അന്തരീക്ഷത്തെ വികൃതമാക്കി കൊണ്ടിരിക്കുന്നു .ഓരോ ദിവസവും ടൺ കണക്കിന് മാലിന്യങ്ങളാണ് അന്തരീക്ഷത്തിൽ എത്തിച്ചേരുന്നത്. ഇത് കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നു. അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് കുറയുന്നു.
|