ഗവ. യു പി എസ് പുത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിക്കഥ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി- കഥ

അച്ഛാ.. അച്ഛന്റെഓർമയിൽഎപ്പോളെങ്കിലും ഇങ്ങനെ ലോക്കഡോൺ കാലം ഉണ്ടായിട്ടുണ്ടോ?
അച്ഛൻ..ഏയ്‌..ഇങ്ങനെ എല്ലാം നിശ്ചലമായഒരു കാലമേ ഉണ്ടായിട്ടില്ല.
ആണോ?? പിന്നെന്താ അച്ഛാഇങ്ങനെയക്കെ?
അതിനെല്ലാം കാരണം നമ്മൾ മനുഷ്യർ തന്നെയാണ് ഉണ്ണി.
മിക്ക മൃഗങ്ങളെയും കൊന്നു തിന്നുന്ന നാട്ടിൽനിന്നും വന്ന ഒരു വൈറസ്,
വെറും സോപ്പ് ഇട്ടു കഴുകിക്കളഞ്ഞാൽ പോവുന്ന ഒരു വൈറസ്,
അവൻ ഒരു നിസ്സാരക്കാരനല്ല എന്ന് മനസ്സിലാക്കിതന്നില്ലേ?
അതെ ശരിയാണ് അച്ഛാ.
ഇന്നത്തെ മനുഷ്യർക്ക് എങ്ങനെയെങ്കിലും അന്നന്നത്തെ കാര്യങ്ങൾ മാത്രം കഴിഞ്ഞുപോയാൽ മതി എന്നാ ചിന്തയാണ്.
വരും തലമുറ എന്താവുമെന്ന യാതൊരു ചിന്തയുമില്ല.
നമ്മുടെ സുഖസൗകങ്ങൾക്കുവേണ്ടി വലിയ വീടുകളുണ്ടാക്കുന്നതിന് പ്രകൃതിയിലെ മരങ്ങൾ മുറിച്ചും
പുഴകളിലെ മണ്ണിനെ മാന്തിയെടുത്തും
പ്രകൃതിയെ നശിപ്പിച്ചു.
മരങ്ങൾ മഴയെ തന്നും, മണ്ണൊലിപ്പ് തടഞ്ഞും നമ്മളെ സഹായിച്ചു.
പ്രകൃതി നമുക്ക് വേണ്ടതെല്ലാം തന്നു.
എന്നാൽ ഇതൊന്നും വേണ്ടാതെ പ്രകൃതിയെ സ്നേഹിക്കാത്ത മനുഷ്യൻ മരണത്തെ കാത്തിരിക്കുന്നു.
എന്നാൽ ഇനിയും വൈകിയിട്ടില്ല, എല്ലാം തിരുത്താൻ ഈ പ്രപഞ്ചം നമുക്കൊരവസരം തന്നിരിക്കുകയാണ്.
നമുക്ക് പ്രകൃതിയെയും പരിസരത്തെയും സ്നേഹിക്കാം പരിപാലിക്കാം..
വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ നട്ടും മാലിന്യങ്ങൾ വലിച്ചെറിയാതെയും
വീടും പരിസരവും വൃത്തയാക്കിയും വ്യക്തിശുചിത്വം പാലിച്ചും ഇനിയുള്ള കാലം മുന്നോട്ടു പോകാം.
ഇനിയുള്ള കാലം നമ്മുടെ കാർഷിക വിളകളായ നെല്ലും കപ്പയും ചേമ്പും കാച്ചിലും നമുക്ക് ഉപയോഗപ്രദമാക്കാം.
ഈ കൊറോണ കാലം എല്ലാവർക്കും ഒരു തിരിച്ചറിവാണ്.
ലോകം മുഴുവൻ ഇന്ന് ചൂണ്ടി കാണിക്കുന്ന ദൈവത്തിന്റെ സ്വന്തം നാടായ
നമ്മുടെ കേരളത്തെ നമുക്ക് കൈകോർത്തു സ്നേഹിക്കാം...
ഇതൊക്കെ അച്ഛൻ പറഞ്ഞപ്പോൾ എനിക്ക്
വല്ലാത്തൊരു അഭിമാനം തോന്നി ഒരു മലയാളിയായി ജനിച്ചതിൽ....
.എന്റെ ചീരകൾക്ക് ഞാൻ വെള്ളം കൊടുക്കട്ടെ....

ആദർശ് എസ് മേനോൻ
7 C ജി.യു.പി.എസി.പുതൂർ
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കഥ