ഗവ. യു പി എസ് നെടുങ്കാട്/അക്ഷരവൃക്ഷം/ശുചിത്വ ചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ ചിന്ത

ശുചിത്വം നമുക്കും നമ്മുടെ നാടിനും അനിവാര്യമാണ് . എവിടെനിന്നാണ് ശുചിത്വം തുടങ്ങേണ്ടത് . നമ്മുടെ വീട്ടിൽ നിന്നാണ് . നമ്മളിൽ നിന്ന്. നമ്മൾ ഓരോരുത്തരും നമ്മുടെ ശരീരം , വീട്, പരിസരം എന്നിവ വൃത്തിയായി സൂക്ഷിക്കണം . ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം "ചൊട്ടയിലെ ശീലം ചുടല വരെ " എന്നാണല്ലോ ചൊല്ല് .അതുകൊണ്ടു തന്നെ നമ്മൾ ചെറുപ്പത്തിലേശുചിത്വശീലം ഉള്ളവർ ആകണ്ടെ . ഇതിനായി നമ്മൾ പാലിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട് .വ്യക്തി ശുചിത്വം , വീടും പരിസരവും ശുചിയായി സൂക്ഷിക്കൽ ,മലിനജലം കെട്ടികിടക്കാൻ അനുവദിക്കഅതിരിക്കൽ ,പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചറിയാതിരിക്കൽ എന്നിവ നമ്മൾ പ്രത്ത്യേകം ശ്രദ്ധിക്കണം . ഓരോരുത്തരുടെയും വ്യക്തിത്വം വിലയിരുത്തുന്നത് തന്നെ അവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ് . അതുകൊണ്ടു നമക്ക് ഇന്നുതന്നെ നല്ല വ്യക്തിശുചിത്വമുള്ളവരായിമാറാം .

അഭിരാമി എസ് അനിൽ
4 ജി യു പി എസ് നെടുംകാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം