ഗവ. യു പി എസ് തിരുമല/പ്രവർത്തനങ്ങൾ
ദൃശ്യരൂപം

പ്രവേശനോത്സവം


2026-27 അധ്യായന വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലവും ആഘോഷവുമായി നടത്തപ്പെട്ടു. വലിയവിള വാർഡ് കൗൺസിലർ വി ജി ഗിരികുമാർ ഉദ്‌ഘാടനം ചെയ്തു. ബഹുമാനപെട്ട കേരള മുഖ്യമന്ത്രി (ശ്രീ. വി ഡി സതീശൻ) നിർവഹിച്ച സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വീഡിയോ പ്രദർശനത്തോടെ പരിപാടികൾ ആരംഭിച്ചു.
വിവിധ റെസിഡൻസ് അസോസിയേഷനുകളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കുകയും കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുഞ്ഞുങ്ങൾ അക്ഷരദീപം തെളിയിച്ചുകൊണ്ട് പുതിയ അധ്യായന വർഷത്തിലേക്ക് പ്രവേശിച്ചു.