ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/തീരാകണ്ണീരിലായി
തീരാകണ്ണീരിലായി
കൊറോണ വൈറസ് ലോകത്തെ വിഴുങ്ങികൊണ്ടിരിക്കുന്നു.നമ്മുടെ കേരളമെന്ന കൊച്ചുനാട്ടിലുംഅതെത്തി. എങ്ങും ശൂന്യത. മനുഷ്യൻ മനുഷ്യനെ ഭയക്കുന്നു.ജീവന്റെ കാവൽ മാലാഖകളും,ഭരണാധികാരികളും, സുരക്ഷാസേനകളും,സന്നദ്ധ പ്രവർ ത്തകരും,ഒന്നടങ്കം കൈകോർത്ത് നിന്ന് നമ്മുടെ ലോകത്തെ രക്ഷിക്കാൻ രാപ്പകലില്ലിതെ പ്രയത്നിക്കുകയാണ് . ഇങ്ങനെയിരിക്കെ നമ്മുടെ കുഞ്ഞിപ്പെങ്ങൾ ഗംഗ ഇന്ന് ഒറ്റപ്പെടലിന്റെ ലോകത്താണ് .അവളുടെ മാതാപിതാക്കൾ ഇന്ന് ഈ ഭൂമിയിൽ ഇല്ല.കടുത്ത നിയന്ത്രണങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് വൈറസിന്റെ ഭീകരതയറിയാതെ ഗംഗയുടെ മാതാപിതാക്കൾ മരണത്തിന്റെ പടുക്കുഴിയിലേക്ക് പോയത് . വീട്ടുസാധനങ്ങൾ വാങ്ങാനായി ടൗണിലേക്ക് പോകാനൊരുങ്ങിയ അവരോട് വൈറസിന്റ ഭീകരതയെ കുറിച്ച് അവൾ പറഞ്ഞുവെങ്കിലും അത് കാര്യമാക്കാതെ അവർ യാത്ര തിരിച്ചു.മാസ്ക്ഉ പയോഗിക്കാനും,സാനിറ്റൈസർ കൊണ്ട് കൈ കഴുകാനും അവൾ ഉപദേശിച്ചു. അവർ കൂട്ടാക്കിയില്ല.അവസാനം ഗംഗയുടെ മാതാപിതാക്കൾ കൊറോണയ്ക്ക് കീഴടങ്ങി.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ