ഗവ. യു പി എസ് ചാല/അക്ഷരവൃക്ഷം/മണ്ണിന്റെ കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
മണ്ണിന്റെ കത്ത്


പ്രിയ കൂട്ടുകാരെ,

ഞാനാണ് മണ്ണ്
എന്നെ നശിപ്പിക്കുന്ന
കീടനാശിനികൾ, കളനാശിനികൾ,
ബാറ്ററികൾ, പൊട്ടിയ സി.എഫ്.എൽ ബൾബുകൾ,
പ്ലാസ്റ്റിക്കുക്കുകൾ എന്നിവ വലിച്ചെറിയരുതേ.....

ഇവയെല്ലാം എന്നെ ജീവനുള്ളതാക്കി നിർത്തീടുന്ന
സൂക്ഷ്മജീവികളെ നശിപ്പിച്ചീടുന്നു.

കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും
നിങ്ങൾ മനുഷ്യരുടെ ശരീരത്തിലെത്തി
ഗുരുതരമായ രോഗങ്ങൾ ഉണ്ടാക്കീടും

നാട്ടിൽ പെരുകുന്ന പല മാരക രോഗങ്ങൾക്ക്
കാരണമാകുന്നത് ഇത്തരം പ്രവൃത്തിയാണ്.

കരുതുക ഭൂമിയെ, കരുതുക മണ്ണിനെ
ഭാവിതലമുറയ്ക്കായി എന്നെന്നും
സംരക്ഷിച്ചീടുക നിങ്ങളോരുത്തരും

എന്ന്

സ്‌നേഹപൂർവ്വം

നിങ്ങളുടെ സ്വന്തം മണ്ണ്.


വിഷ്ണു എച്ച്
5 A ഗവ. യു പി എസ് ചാല, തിരുവനന്തപുരം, തിരുവനന്തപുരം സൗത്ത്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത