പ്രവേശനോത്സവം
ജൂൺ 2 ന് വളരെ വിപുലമായി തന്നെ പ്രവേശനോത്സവം ആഘോഷിച്ചു. റിട്ടയേർഡ് ഡയറ്റ് പ്രിൻസിപ്പൽ ശ്രീ ഗിരീഷ് വാസുദേവ് ആയിരുന്നു മുഖ്യ അതിഥി . കൗൺസിലോർ ശ്രീ ബിനു ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ LSS ,USS കിട്ടിയ കുട്ടികളെ ആദരിച്ചു . നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പി അണിയിച്ചു സ്വാഗതം ചെയ്തു. കുട്ടികൾക്ക് ലഡുവും പായസവും ചെയ്‌തു
പരിസ്ഥിതി ദിനം
സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ അക്ഷര രമേശ് ഉദ്‌ഘാടനം ചെയ്തു. മുഘ്യദിതി കേരളം ശാസ്ത്രസാഹിത്യ പരിഷത് പ്രവർത്തകനായ കെ ഹരിഹരൻ സർ ആയിരുന്നു. അദ്ദേഹം കുട്ടികളുമായി സംവാദിചു . ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ ആയിരുന്നു തീം . സർ കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.മുൻ HM ശ്രീമതി മിനി ടീച്ചർ പരിസ്ഥിതിയെക്കുറിച്ചും ശുചീകരണ പ്രവർത്തനങ്ങളെ കുറിച്ചും വ്യക്തി ശുചിത്വത്തെ പറ്റിയും ക്ലാസ് എടുത്തു. കുട്ടികൾ പൂച്ചെടികൾ കൊണ്ടുവരികയും മനോഹരമായ ഒരു പൂന്തോട്ടo സജ്ജീകരിക്കുകയും ചെയ്തു. പോസ്റ്റർ നിർമ്മാണം, ക്വിസ് എന്നിവ സ്കൂൾ തല പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി .
വായനാദിനം
ജൂൺ 19 വായനാദിനം ആചരിച്ചു. സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു.കുട്ടികൾ വയനാടിനെ പ്രതിജ്ഞ എടുത്തു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദര്ശനം ഉണ്ടായിരുന്നു. രണ്ടാം ക്ലാസ്സിലെ സമന്വയ കുഞ്ഞുണ്ണി മാഷിന്റെ മഴ എന്ന കവിത ആലപിച്ചു. അഞ്ചാം ക്ലാസ്സിലെ അക്ഷര പി എൻ പണിക്കാരെ കുറിച്ചുള്ള അവതരിപ്പിച്ചു. പുസ്തക പ്രദര്ശനം ഉണ്ടായിരുന്നു. വായന ദിന ക്വിസ് നടത്തി. അക്ഷര ഒന്നാം സമ്മാനവും സാന്ത്വന രണ്ടാം സമ്മാനവും നേടി. വായനാവാരാഘോഷത്തോടനുബന്ധിച്ച എഴുത്തുകാരെ പരിചയപ്പെടൽ എന്ന പരിപാടി സംഘടിപ്പിച്ചു. ജൂൺ 23 ന് ശ്രീ വട്ടപ്പറമ്പിൽ പീതാംബരൻ സർ മുഘ്യ അതിഥിയായി പങ്കെടുത്തു. കുഞ്ഞു കവിതകളിലൂടെയും നടൻ പാട്ടിലൂടെയും അദ്ദേഹം കുട്ടികളുടെ മനം കവർന്നു.
ലഹരിവിരുദ്ധ ദിനം
ജൂൺ 26 ലഹരിവിരുദ്ധ ദിനമായി ആചരിച്ചു. കുട്ടികൾക്ക് ല സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. കുട്ടികൾ ലഹരി വിരുദ്ധ ദിന പ്രതിജ്ഞ എടുത്തു. പുത്തൻതോപ്പ് കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ വിഷ്ണു സർ കുട്ടികൾക്ക് ലഹരിയെ കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും ക്ലാസ്സെടുത്തു, ലഹരിവിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. ഏഴാം ക്ലാസ്സിലെ അനുഷ്ക ഒന്നാം സമ്മാനവും അരാം ക്ലാസ്സിലെ റൈറ്റിങ് രണ്ടാം സമ്മാനവും നേടി .