ഗവ. യു പി എസ് കോലിയക്കോട്/അക്ഷരവൃക്ഷംശുചിത്വം/

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

രാവണപുരം എന്ന ഒരു ചെറിയ ഗ്രാമം ഉണ്ടായിരുന്നു  അവിടെ രാമൻ എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു  അയാളുടെ ഭാര്യയും മകളും അടങ്ങുന്ന ഒരു ചെറിയ വീട്ടിലാണ് അയാൽ താമസിക്കുന്നത് ഭാര്യയുടെ പേര് സുഭദ്ര  മകളുടെ പേര് കാവേരി എന്നും ആയിരുന്നു അയാൾ വളരെ ശുചിത്വം ഉള്ള ഒരാളായിരുന്നു അയാളുടെ ഭാര്യയും മകളും അവിടെയുള്ള നാട്ടുകാരുമെല്ലാം ശുചിത്വം ഇല്ലാത്തവരും അയാൾ  അയാളുടെ നാടും വീടും എല്ലാം വൃത്തിയായി സൂക്ഷിക്കുമായിരുന്നു അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ആ നാട്ടിൽ ആരോഗ്യ മന്ത്രി എത്തി   ആ സമയം രാമൻ അവിടെ വൃത്തിയാക്കുകയായിരുന്നു അത് ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടു  അങ്ങനെ രാമൻ്റെ അടുത്ത് ചെന്ന് ആരോഗ്യ മന്ത്രി അഭിനന്ദനം പറഞ്ഞു അതു കേട്ടരാമൻ പറഞ്ഞു താങ്കൾ എന്തിനാണ് എനിക്ക് അഭിനന്ദനം നൽകിയത്  അതുകേണ്ട  ആരോഗ്യ മന്തി പറഞ്ഞു താങ്കൾ ഇവിടെ വൃത്തിയായി സൂക്ഷിക്കുന്നുണ്ട്  തീർച്ചയായും താങ്കൾ ശുചിത്വം ഉള്ള ആളാണ് അതു  കേട്ട രാമൻ ഇത് ഞാൻ ചെയ്യേണ്ട കടമയാണ്  ഇവിടെ  വൃത്തിയാക്കേണ്ടത് അങ്ങനെ ആരോഗ്യ മന്ത്രി ഒരു കാര്യം തീരുമാനിച്ചു രാമന് ശുചിത്വത്തിൻ്റെ പേരിൽ ഒര് അവാർഡ് നൽകി അങ്ങനെ രാമന് സന്തോഷമായി  കുറച്ച് നാളുകൾക്ക് ശേഷം  അയാളുടെ നാട്ടിൽ കോളറ എന്ന മാരകമായ ഒരു രോഗം പിടിപ്പെട്ടു നാട്ടിലുള്ള സകല ആളുകൾക്കും ആ രോഗം പിടിപ്പെട്ടു ശുചിത്വമുള്ള രാമന് മാത്രം രോഗം പിടിപ്പെട്ടില്ല എല്ലാപേർക്കം രോഗം ഭേദമായപ്പോൾ അവർ എല്ലാപേരും ഒരു പാഠം പഠിച്ചു പിന്നെ മുതൽ രാമനെപ്പോലെ ശുചിത്വമുള്ളവരായി എല്ലാപേരും മാറി  അതിനു ശേഷം അവർ വീടും പരിസരവും നാടും വൃത്തിയായി സൂക്ഷിക്കുകയും ചെയ്തു   അതിനു ശേഷം എല്ലാപേരും ശുചിത്വത്തിൽ രാമനെ അനുകരിച്ച് സന്തോഷകരമായി ജീവിച്ചു   ഈ കഥയിൽ നിന്ന്  കിട്ടുന്ന ഗുണപാഠം ആരോഗ്യമുള്ള  ജീവിതത്തിന് ശുചിത്വം അത്യാവശ്യമാണ്

ആവണി അരുൺ
6ബി ആവണി അരുൺ,ഗവ യുപിഎസ് കോലിയക്കോട്, തിരുവനന്തപുരം ,കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ