ഗവ. യു പി എസ് കോട്ടുവള്ളി/അക്ഷരവൃക്ഷം/പ്രകൃതി യുടെ കഥ.

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി യുടെ കഥ.

ഞാൻ പ്രകൃതി. എന്നിൽ മൃഗങ്ങളും പക്ഷികളും മരങ്ങളും പൂക്കളും മലകളും മനുഷ്യരുമെല്ലാം കുടികൊള്ളുന്നു' അവർക്കെല്ലാം ഞാൻ ആഹാരവും കുടികൊള്ളുന്നതിനുള്ള സ്ഥലവും കൊടുക്കുന്നു. മനുഷ്യർഎന്നെ സ്നേഹിക്കുന്നതിനു പകരം ചൂഷണം ചെയ്തു. എന്നിലെ മരങ്ങളെ വെട്ടി നശിപ്പിച്ചു.മലകളും കുന്നുകളും ഇടിച്ചു നിരത്തി. പുഴകൾ മാലിന്യം കൊണ്ട് മൂടി. പാടങ്ങൾ നികത്തി കെട്ടിടങ്ങളും പണിതു. മനുഷ്യരുടെ ഈ പ്രവൃത്തികൾ എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ഇപ്പോൾ ഞാൻ ആകെ മാറി കൊണ്ടിരിക്കുകയാണ്. എന്റെ മാറ്റങ്ങൾ എനിക്കു തന്നെ നിയന്ത്രിക്കാൻ കഴിയാത്ത വിധമായി കൊണ്ടിരിക്കുകയാണ്. വേനൽക്കാലത്ത് ഞാൻ ചുട്ടു പഴുക്കുകയാണ്. എന്റെ ചൂട് എനിക്ക് തന്നെ താങ്ങാൻ കഴിയുന്നില്ല മഴക്കാലത്ത് മഴ പെയ്തുണ്ടാകുന്ന മഴവെള്ളത്തിൽ എന്നിൽ നിൽക്കാനുള്ള സ്ഥലമില്ലാതായി കൊണ്ടിരിക്കുന്നു. അതു മൂലം എന്നിൽ പ്രളയമുണ്ടാകുന്നു. ഇതെല്ലാം കാണുമ്പോൾ ഞാൻ നാശത്തിലേക്കാണോ പോകുന്നത് എന്ന ആശങ്ക എനിക്ക് എപ്പോഴുമുണ്ട്. എന്നിൽ കുടിക്കൊള്ളുന്ന എന്റെ മക്കൾക്ക് ദോഷമായതൊന്നും സംഭവിക്കരുതേയെന്ന പ്രാർത്ഥതയാണെനിയ്ക്ക് എപ്പോഴും .എന്റെ മക്കളും എന്നെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നാണ് ഞാൻ കരുതുന്നത്.


മിത്ര .എസ്.
4A ഗവ. യു പി എസ് കോട്ടുവള്ളി
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം