ഗവ. യു പി എസ് കുമാരപുരം/അക്ഷരവൃക്ഷം/കൊറോണ വൈറസ്.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്.

ചൈനയിലെ വുഹാൻ നഗരത്തിലുള്ള ഒരു മാംസ മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസ് ആദ്യമായി മനുഷ്യരിലേക്ക് എത്തിയത്. ചൈനയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയ ആൾക്കാരിലൂടെ ലോകമെങ്ങും പടർന്നുപിടിച്ചു. അങ്ങനെ ഈ വൈറസ് നമ്മുടെ കേരളത്തിലും എത്തി. ഈ രോഗത്തിന് എതിരെ ഒരു മരുന്നോ വാക്സിനോ കണ്ടുപിടിച്ചിട്ടില്ല.

ശ്വാസകോശത്തെയാണ്‌ ഈ രോഗം ബാധിക്കുന്നത്. ഇത് പടരുന്നത്‌ കൊറോണ ബാധിതനായ ഒരാൾ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ അയാളുടെ വായിൽ നിന്ന് വരുന്ന സ്രവങ്ങളിലൂടെയാണ്. ഇത് ഒന്നുകിൽ അടുത്ത് നിൽക്കുന്ന ആളുടെ ദേഹത്ത് പറ്റിപ്പിടിക്കുന്നു. അതല്ലെങ്കിൽ ചില വസ്തുക്കളിൽ പറ്റിപ്പിടിച്ച് അവിടെ മറ്റൊരാൾ പിടിക്കുമ്പോൾ അയാളുടെ കൈയ്യിൽ പറ്റിപ്പിടിച്ച് ആ കൈ വച്ച് കണ്ണിലോ മൂക്കിലോ വായിലോ തൊടുകയാണെങ്കിൽ അവ നേരെ ശ്വാസകോശത്തിൽ ചെല്ലുന്നു.

ഇതിൻറെ ലക്ഷണം പനി, ജലദോഷം, വരണ്ട ചുമ, ശ്വാസതടസ്സം എന്നിവയൊക്കെയാണ്. 1 മുതൽ 14 ദിവസം വരെ ഇതിൻറെ ലക്ഷണങ്ങൾ ഉണ്ടാവും. ഇതിനെ അകറ്റാൻ കുറെ മാർഗ നിർദേശങ്ങൾ ഡോക്ടർമാർ തന്നിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഇടയ്ക്കിടെ കൈകഴുകൽ. കൈ സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് ഇരുപതു സെക്കൻഡ് ഇടയ്ക്കിടെ കഴുകിക്കൊണ്ടിരിക്കണം. അടുത്തത് സാമൂഹ്യ അകലം പാലിക്കണം എന്നാണ്. ഒരാൾ മറ്റൊരാളിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കണം. കടകളിൽ പോകുമ്പോൾ മാസ്ക്കും ഹാൻഡ്‌ സാനിറ്റൈസാറും കരുതിയിരിക്കുക. പുറത്തു പോയി വന്നാൽ വൃത്തിയായി കുളിക്കുക. കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ കൈ കൊണ്ട് തൊടാതിരിക്കുക. തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ടോ ടിഷ്യൂപേപ്പർ കൊണ്ടോ മറച്ചു പിടിക്കുക. ഉപയോഗിച്ച് കഴിഞ്ഞ ടിഷ്യൂപേപ്പർ ശരിയായ രീതിയിൽ നിർമാർജനം ചെയ്യുക.

ഇങ്ങനെ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാം. ആശങ്കയല്ല വേണ്ടത്. ജാഗ്രതയാണ് വേണ്ടത്.

യദുനന്ദ് കെ.
6 A ഗവ. യു.പി.എസ്‌.കുമാരപുരം.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം