ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ പുതുമഴ
പുതുമഴ
ഒരുപാട് നാളുകൾക്കു ശേഷം വീണ്ടും മഴ തുടങ്ങി.മണ്ണിന്റെ മണം മൂക്കിലേക്ക് തുളച്ചുകയറിയപ്പോൾ അമ്മുവിന് തുള്ളിച്ചാടാ൯ തോന്നി.അവൾ ആഹ്ളാദത്തോടെ പുറത്തേക്ക് നോക്കി.പ്രകൃതിയിലെ ഓരോ ജീവജാലങ്ങളും ആ മഴ ആസ്വദിക്കുന്നതായി അവൾക്കുതോന്നി.തുടിക്കുന്ന ഹൃദയവുമായി അവ ഓരോന്നും, തന്നെപ്പോലെ തന്നെ നീണ്ട ആശ്വാസത്തിലേക്ക് പറന്നുയരുന്നു.ഓരോ തുള്ളി മഴയും മനസ്സിന് എന്തൊരു കുളിർമയാണ് നൽകുന്നത്.വേനൽക്കാലം കടുത്തതോടെ, സത്യത്തിൽ പ്രകൃതി ഒന്നാകെ വല്ലാതെ വിഷമിച്ചിരിക്കുകയായിരുന്നു.എന്നാലീ പുതുമഴയുടെ വരവ് എല്ലാവരിലും ഉന്മേഷം നിറച്ചു. തവളകളുടെ ശബ്ദവും, ചീവീടുകളുടേയും, കുളക്കോഴികളുടേയും പാട്ടും അവളുടെ കർണങ്ങൾക്ക് ആനന്ദമേകി.മഴ ഒട്ടൊന്നു ശമിച്ചപ്പോൾ, ചെരുപ്പിടാതെ അവൾ പുറത്തേക്കിറങ്ങി. കാലുകൾക്ക് എന്തൊരു കുളിർമ ! ശമിച്ച പുൽനാമ്പുകളിലും ചെടികളുടെ ഇലകളിലും വെള്ളത്തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നു. കുഞ്ഞു പൂവുകൾ അവളെ നോക്കി കള്ളച്ചിരി തൂകി. എന്തൊരു സന്തോഷമാണവർക്ക്! തന്നെപ്പോലെ തന്നെ. 'അമ്മൂ അമ്മയുടെ വിളി അവളെ അകത്തേക്ക് കയറ്റി. "പുതുമഴ അസുഖങ്ങൾ വരുത്തുമേ". അമ്മ പറഞ്ഞു പിറ്റേന്ന് നേരം പുലർന്നപ്പോൾ മഴയുടെ ഒരു ചെറിയ സുചന പോലും പുറത്തെങ്ങും കണ്ടില്ല. ഈ മഴ ഇതെവിടെപ്പോയൊളിച്ചു? അവൾ സ്വയം ചോദിച്ചു'
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ